രേണുകസ്വാമി കൊലക്കേസ്; ദർശന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ ദര്‍ശന് അനുവദിച്ച ഇടക്കാല ജാമ്യത്തെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (എസ്എല്‍പി) ഫയല്‍ ചെയ്തു. നടന് ഒക്ടോബര്‍ 30 ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനാണ് ജാമ്യം അനുവദിച്ചത്.

വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ കേസില്‍ വാദം കേള്‍ക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സുഹൃത്ത് പവിത്ര ഗൗഡ ഉള്‍പ്പെടെ 15 കൂട്ടുപ്രതികള്‍ക്കൊപ്പം ജൂണ്‍ 11 നാണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 9 ന് സുമനഹള്ളിയിലെ വെള്ളച്ചാട്ടത്തിന് സമീപം 33 കാരനായ രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു.

ഇതില്‍ പ്രകോപിതനായ ദര്‍ശനും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ശേഷം പരപ്പന അഗ്രഹാര ജയിലില്‍ നടന് പ്രത്യേക പരിഗണന ലഭിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ താരത്തെ ബെള്ളാരി ജയിലിലേക്ക് മാറ്റിയിരുന്നു.

TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Karnataka govt approach supreme court against bail given to Darshan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ്...

മയക്കുമരുന്ന് വ്യാപനത്തിനെതിരെ മലയാളി കൂട്ടായ്മകളുടെ ഇടപെടല്‍ അനിവാര്യം – അഡ്വ. ബുഷ്റ വളപ്പില്‍

ബെംഗളൂരു: ബെംഗളൂരു അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലയാളി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മയക്കുമരുന്നിന്...

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 1,240 രൂപ...

തെരുവുനായയെ വാഹനമിടിച്ച് കൊലപ്പെടുത്തി; യുവാവിനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗർ മേഖലയിൽ തെരുവുനായയെ കാർ കയറ്റി കൊന്നെന്ന പരാതിയിൽ...

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി...

‘പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല’: അഖില്‍ മാരാര്‍ ട്വന്റി20 പാര്‍ട്ടി വിട്ടു

കൊച്ചി: സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖില്‍ മാരാർ ട്വന്റി 20 പാർട്ടിയില്‍...

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോഴിക്കോട്: കാണാതായ യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

പാലക്കാട് ഫോറം ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാട് ഫോറം വാർഷിക പൊതുയോഗത്തിൽ 2026-2028 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെയും...

Related Articles

Popular Categories