സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ ഇന്ന്; എട്ടാം കിരീടം തേടി കേരളം; എതിരാളി സർവീസസ്

ധകുവാഖാന: സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിൽ ഞായറാഴ്ച കേരളവും സർവീസസും ഏറ്റുമുട്ടും. ആസാമിലെ ധകുവാഖാനയില്‍ നടക്കുന്ന മത്സരം ഉച്ചയ്‌ക്ക് ഒന്നിന് ആരംഭിക്കും. കഴിഞ്ഞ തവണ ഫൈനലില്‍ കാലിടറിയ കേരളം ഇക്കുറി വമ്പന്‍ കുതിപ്പോടെയാണ് വീണ്ടും ഫൈനലിലെത്തിയിരിക്കുന്നത്. ടൂർണമെന്റ് ഫൈനലിലേക്കുള്ള വഴിയിൽ ഏഴ് മത്സരങ്ങൾ കളിച്ച കേരളം ഒരെണ്ണത്തിൽ മാത്രമാണ് തോറ്റത്. അതാവട്ടെ സർവിസസിനോടും. എട്ടാം മത്സരത്തിൽ ജയിക്കുന്നവർക്ക് കിരീടവുമായി മടങ്ങാമെന്ന് ചുരുക്കം

നിലവിലെ ഫോമും മത്സരഫലങ്ങളും പരിശോധിച്ചാൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ്-അപ്പ് ആയ കേരളത്തിനാണ് മുൻ‌തൂക്കം. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചിൽ മൂന്നു മത്സരങ്ങളും ജയിച്ച കേരളം തോൽവി അറിഞ്ഞത് അപ്രധാനമായിരുന്ന ഒരു മത്സരത്തിൽ മാത്രമാണ്. എന്നാൽ ആ തോൽവി സംഭവിച്ചത് ഫൈനലിലെ എതിരാളികളായ സർവീസസിനെതിരെ ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ആസാമിനെ 3–0 ന് തോൽപ്പിച്ചതിനു ശേഷം സെമി ഫൈനലിൽ പഞ്ചാബിനെ 4–0 ന് കീഴടക്കിയാണ് കേരളം തുടർച്ചയായി രണ്ടാമത്തെ ഫൈനലിൽ എത്തിയത്.

അതേസമയം പ്രീലിമിനറി ഘട്ടത്തിൽ നിന്ന് തുടങ്ങിയ യാത്രയിലൂടെയാണ് സർവീസസിന് ഫൈനലിൽ എത്താനായത്. ഗോവ, കര്‍ണാടക, ലക്ഷദ്വീപ് എന്നിവരെ തകര്‍ത്തു ഗ്രൂപ്പ് ഘട്ടത്തിലെത്തിയ പട്ടാളക്കാർ നിർണ്ണായക മത്സരത്തിൽ കേരളത്തെ 1–0 ന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് എത്തി. ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ബംഗാളിനെ പെനാൽറ്റി വഴി അട്ടിമറിച്ച അവർ സെമിഫൈനലിൽ റെയിൽവേയെ 2–0 ന് തോൽപ്പിച്ചു. ഇതിന് മുമ്പ് കേരളം സന്തോഷ് ട്രോഫി ജേതാക്കളായത് 2021-22ലാണ്. അന്ന് ഫൈനല്‍സ് മത്സരങ്ങള്‍ നടന്നത് കേരളത്തിലായിരുന്നു.

SUMMARY: Santosh Trophy final today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

Related Articles

Popular Categories