പാളയത്ത് തെരുവ് യുദ്ധം; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി, ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പാ​ള​യ​ത്ത് എ​സ്എ​ഫ്ഐ-​കെഎസ്‌യു ഏ​റ്റു​മു​ട്ട​ൽ. എസ്എഫ്ഐയുടെ വിജയ ആഘോഷ പ്രകടനത്തിനിടയിലാണ് സംഘർഷത്തിന്റെ തുടക്കം. കെഎസ്‍യു പ്രവർത്തകർ കല്ലെറിയുകയും പോലീസിന്റെ വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി എസ്എഫ്ഐ ആരോപിച്ചു. സംഘർഷം നിയന്ത്രണാതീതമായതോടെ സ്ഥിതി ശാന്തമാക്കാൻ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

സംഘര്‍ഷം രാക്ഷമായതോടെ സിപിഎം നേതാക്കളായ എ.എ.റഹിം, എം. വി. ജയരാജന്‍ ഉള്‍പ്പെ‍ടെയുള്ളവര്‍ രംഗത്തെത്തി കെഎസ് യു പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ൾ​ക്കെ​തി​രേ അ​ക്ര​മം ന​ട​ത്തി​യ​പ്പോ​ൾ പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി നി​ന്നെ​ന്ന് എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു. പോ​ലീ​സി​ന്‍റെ​യും കെഎസ് യു പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രു​ക്കേ​റ്റെ​ന്നും എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു. എ​സ്എ​ഫ്ഐ​ക്കെ​തി​രാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദ് അ​റി​യി​ച്ചു.
തെരഞ്ഞെടുപ്പിൽ കേരള സർവകലാശാല യൂണിയൻ ഭരണമാറ്റം കൂടാതെ എസ്എഫ്ഐ നിലനിർത്തിയിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെ ലഭ്യമായിരുന്ന 37 സീറ്റുകളിൽ 35 എണ്ണത്തിലും വൻ വിജയം നേടിയാണ് എസ്എഫ്ഐ ഭരണം നിലനിർത്തിയത്. ചെയർമാൻ പദവി ഉൾപ്പെടെയുള്ള പ്രധാന സീറ്റുകളിലെല്ലാം എസ്എഫ്ഐ മികച്ച ഭൂരിപക്ഷം സ്വന്തമാക്കി. പുതിയ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി എസ്എഫ്ഐയുടെ ശിവ എസ്. തിരഞ്ഞെടുക്കപ്പെട്ടു. ആകെ മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളുണ്ടായിരുന്നതിൽ ഒരെണ്ണത്തിൽ മാത്രമാണ് കെഎസ്‍യുവിന് ജയിക്കാൻ കഴിഞ്ഞത്. കെഎസ്‍യുവിന്റെ ഫാത്തിമ ഫർഹയാണ് ഈ വൈസ് ചെയർപേഴ്സൺ സീറ്റ് നേടിയത്. തെരഞ്ഞെടുപ്പിൽ ആകെ രണ്ട് സീറ്റുകൾ കൊണ്ട് കെഎസ്‍യുവിന് തൃപ്തിപ്പെടേണ്ടിവന്നു.
SUMMARY: SFI-KSU activists clashed with each other in Palayam
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണാവധി കഴി‍ഞ്ഞു, സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. അതേസമയം എട്ടാം...

ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം; ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർത്തു

വാഷിങ്ടൺ: ഇറാനുനേരെ വീണ്ടും വ്യോമാക്രമണം നടത്തി യു.എസ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള...

ബാറുടമകളിൽനിന്ന് മാസപ്പടി; ഡെപ്യൂട്ടി എക്സൈസ് കമീഷണർ അടക്കം ഏഴു പേർക്ക് സസ്‌പെൻഷൻ

കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ്...

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍...

ചെസ്സ് ടൂർണമെൻ്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ...

യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

കലിഫോർണിയ: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതി പിടിയിൽ....

സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേഭാരതം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരി ലത കെ. നമ്പൂതിരിയുടെ പ്രഥമ കഥാസമാഹാരമായ ‘പറയാതെ പോയ...

Related Articles

Popular Categories