വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ വിജയ രംഗരാജു അന്തരിച്ചു

ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ (70)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിതനാണ് വിജയ രംഗരാജു.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് വിജയ രംഗരാജുവിനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് എത്തിച്ചിരുന്നു. ഇവിടെ ചികില്‍സയിലായിരിക്കെയാണ് മരണം. അന്ത്യകർമങ്ങൾ ചെന്നൈയിൽ നടക്കും.

ചെന്നൈയിൽ തിയറ്റര്‍ നടനായാണ് പിന്നീട് സിനിമാ മേഖലയില്‍ വിജയ രംഗരാജു എന്ന രാജ് കുമാർ എത്തിച്ചേര്‍ന്നത്. നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച ഭൈരവ ദീപം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രദ്ധേയവേഷം ചെയ്യുന്നത്. അശോക ചക്രവർത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. സിനിമയിലെ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിംഗിലും വിജയ രംഗരാജു ശ്രദ്ധ നേടിയിരുന്നു.
<BR>
TAGS : DEATH
SUMMARY : Vijaya Rangaraju, the ‘Rauthar’ of Vietnam Colony, passed away

Hot this week

ആരോഗ്യ പ്രശ്‌നം; സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വീണ നാളെ ഹാജരാകില്ല

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ വീണ നാളെ ഹാജരാകില്ല....

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ മൂന്നുപേർക്ക് പരുക്ക്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക്...

നിക്ഷേപത്തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണിന് കർണാടക സി.ഐ.ഡി.യുടെ നോട്ടീസ്

ബെംഗളൂരു: 2,400 കോടിയോളം രൂപയുടെ ശിവം അസോസിയേറ്റ്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന്...

ലോകം ഇനി കാൽപന്ത് കളിയാവേശത്തില്‍: 2026 ലോകകപ്പ്​ ഫുട്​ബാളിന്​ ഇന്ന്​ കിക്കോഫ്

48 ടീമുകള്‍ 12 ഗ്രൂപ്പുകള്‍, 1248 താരങ്ങള്‍, 16 വേദികള്‍ 104...

വീണ്ടും സംഘര്‍ഷം; ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായും അടച്ച് ഇറാന്‍, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക.  ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ...

ആരോഗ്യ പ്രശ്‌നം; സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വീണ നാളെ ഹാജരാകില്ല

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ വീണ നാളെ ഹാജരാകില്ല....

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ മൂന്നുപേർക്ക് പരുക്ക്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക്...

നിക്ഷേപത്തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണിന് കർണാടക സി.ഐ.ഡി.യുടെ നോട്ടീസ്

ബെംഗളൂരു: 2,400 കോടിയോളം രൂപയുടെ ശിവം അസോസിയേറ്റ്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന്...

വീണ്ടും സംഘര്‍ഷം; ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായും അടച്ച് ഇറാന്‍, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക.  ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ...

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം ;മൂന്ന് ഇന്ത്യക്കാരെ കാണാനില്ല

മസ്‌കറ്റ്: ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന്...

വിജയ് സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി...

Related Articles

Popular Categories