വയനാട്: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയില്‍–കളളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിലെ സുപ്രധാന ചുവടുവയ്പ്പായ പാറ തുരക്കല്‍ വെള്ളിയാഴ്ച തുടങ്ങും. പകല്‍ 11ന് ആനക്കാംപൊയില്‍ മറിപ്പുഴ പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയന് ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്യും.
പൊതുമരാമത്ത് വകുപ്പ് -കിഫ്ബി പദ്ധതിയാണിത്. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. തിരുവന്പാടി എംഎൽഎ ലിന്റോ ജോസഫ് സ്വാഗതം ആശംസിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, റവന്യു മന്ത്രി കെ.രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടിക സമുദായ ക്ഷേമ മന്ത്രി ഒ.ആർ.കേളു, വയനാട് എംപി പ്രിയങ്ക ഗാന്ധി, കൽപ്പറ്റ എഎൽഎ ടി.സിദ്ദിഖ് എന്നിവർ വിശിഷ്ടാതിഥികളാകും.
വയനാട് കള്ളാടി ഭാഗത്ത് മണ്ണ് കൂടുതല്‍ നീക്കാനുള്ളതിനാല്‍ അവിടെ തുരക്കല്‍ പിന്നീടാകും. ആദ്യം മറിപ്പുഴ സ്വര്‍ഗംകുന്ന് ഭാഗത്താണ് തുരക്കുന്നത്. ആസ്ട്രേലിയന്‍ സാങ്കേതികവിദ്യയില്‍ കട്ട് ആന്‍ഡ് കവര്‍ രീതിയിലാണ് തുരക്കുക. കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രില്‍ ബൂമറുകള്‍ ഉപയോഗിച്ചാണിത്. പാറ തുരക്കാനുള്ള റോക്ക് ഡ്രില്‍ ബൂമര്‍ അടക്കമുള്ള യന്ത്രങ്ങള്‍ നേരത്തെ മുറിപ്പുഴയില്‍ എത്തിച്ചു. കിഫ്ബിയില്‍ 2043 കോടിരൂപ ചെലവിലാണ് പാത നിര്‍മാണം. കൊങ്കണ്‍ റെയില്‍ കോര്‍പറേഷനാണ് നിര്‍വഹണ ഏജന്‍സി.
SUMMARY:Wayanad Tunnel First Blasting Switch On Date















