പശ്ചിമേഷ്യൻ സംഘർഷം; ‘ടോക്സിക്’ സിനിമയുടെ റിലീസ് മാറ്റി

ബെംഗളൂരു: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രമായ ‘ടോക്സിക്– എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സി’ന്റെ റിലീസ് മാറ്റിവച്ചു. ചിത്രം ജൂൺ നാലിനു മാത്രമേ റിലീസ് ചെയ്യൂ എന്നു നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും അറിയിച്ചു. നേരത്തെ 2026 മാർച്ച് 19ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്താണ് മാറ്റിയത്.ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം.

ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങളും സിനിമാ പ്രദർശനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ പ്രേരിപ്പിച്ചത്. ഈ മേഖലയിലെ സംഭവവികാസങ്ങൾ നിർമാതാക്കൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയായിരുന്നു. മാർച്ച് എട്ടിന് ബെംഗളൂരുവില്‍ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന വൻ ട്രെയ്‌ലർ ലോഞ്ച് പരിപാടികൾക്ക് മുന്നോടിയായാണ് ഈ അറിയിപ്പ് വരുന്നത്. മാർച്ച് 19ലെ റിലീസിനായി ചിത്രത്തിന്റെ അന്തിമ പ്രൊമോഷൻ ഷെഡ്യൂളുകൾ നിർമാതാക്കൾ നേരത്തെ തയാറാക്കിയിരുന്നു.

യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ‘ടോക്സിക്കി’ലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. യഷ് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിനെത്തും.
SUMMARY: West Asian conflict; Release of the movie ‘Toxic’ postponed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി...

ബാബുസാപാളയ സെൻറ് ജോസഫ് ഇടവകയില്‍ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സെൻറ് ജോസഫ് ഇടവക മലയാളം മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ...

കേരളസമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍...

ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും

ബെംഗളൂരു: ബെംഗളൂരു ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംയിയ്യത്തുല്‍...

ആർ സി പുരം മഹല്ല് മീലാദ് സംഗമം

ബെംഗളൂരു: പൊതു സമൂഹത്തില്‍ സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാര്‍ദ്ധവും വളര്‍ത്തുന്നതില്‍ പ്രവാചകന്‍...

ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍...

Related Articles

Popular Categories