നീലേശ്വരം വെടിക്കെട്ട് അപകടം: മരണം നാലായി

കാസറഗോഡ് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മരണം. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കരിന്തളം മഞ്ഞളംകാട്ടെ ബിജു ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയും കിണാവൂരിലെ രതീഷ്, ഞായറാഴ്ച്ച രാവിലേയും കിണാവൂരിലെ സന്ദീപ് ശനിയാഴ്ച വൈകീട്ടും മരണപ്പെട്ടിരുന്നു. സന്ദീപിന്റെ സുഹൃത്തുക്കളാണ് രതീഷും ബിജുവും. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

നീലേശ്വരം എഫ്സിഐ ഗോഡൗണിലെ തൊഴിലാളിയായ രതീഷ് നേരത്തേ കയ്യൂരിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. അവിവാഹിതനാണ്. അമ്മ ജാനകി. സഹോദരിമാർ: കാഞ്ചന, രാഗിണി. കൊല്ലംപാറയിൽ വാൻ ഡ്രൈവറാണ് ബിജു. ബസ് കണ്ടക്ടറായിരുന്നു. ഭാര്യ മഞ്ജു. മക്കൾ: ആദിശങ്കർ, അദ്വൈത്. പുഷ്പരാജന്റെയും ഷീബയുടെയും മകനാണ് ഷിബിൻരാജ്. സഹോദരി: ഷിബിന.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. മംഗളൂരു, കാസറഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിത്സയിലുള്ളത്.
<BR>
TAGS : NILESWARAM BLAST
SUMMARY : Nileshwaram fireworks accident: Death toll rises to four

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എക്സലോജിക് സിഎംആർഎൽ കേസ്; വീ​ണ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡയറിയില്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്ന് ഇ​ഡി

തിരുവനന്തപുരം: എക്സലോജിക് സിഎംആർഎൽ കേസ്; കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിന്...

യുപിഐ ഉപയോക്താക്കൾക്ക് ആശ്വാസം; 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല

ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡ്...

ഇന്ന് മഴയെത്തും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ പെയ്യും. ഇന്നും...

റാങ്ക് പട്ടിക കാലാവധി നീട്ടല്‍; മന്ത്രിസഭാ ശിപാര്‍ശ തള്ളി പി എസ് സി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാരിന്റെ...

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

ബെംഗളൂരു: ഔദ്യോഗിക സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രം...

ബെംഗളൂരു മുൻ എംഎൽഎ നരേന്ദ്ര ബാബു ബിജെപി വിട്ട് കോൺഗ്രസിൽ

ബെംഗളൂരു: മുൻ എംഎൽഎയും ബിജെപി നേതാവുമായ എൻ.എൽ. നരേന്ദ്ര ബാബു കോൺഗ്രസിൽ...

ബി.എം.ടി.സി ബസുകളിൽ ഇനി ഓഡിയോ പരസ്യങ്ങളും; ആദ്യഘട്ടത്തിൽ 300 ബസുകളിൽ നടപ്പാക്കാന്‍ പദ്ധതി

ബെംഗളൂരു: ബി.എം.ടി.സി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി യാത്രയ്ക്കിടെ ഓഡിയോ പരസ്യങ്ങളും...

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

Related Articles

Popular Categories