വനിതാ പ്രീമിയർ ലീഗ്; ഗുജറാത്തിനെതിരെ വിജയം നേടി ആർസിബി

വാഡോദര: വനിതാ പ്രീമിയർ ലീഗ് ഉദ്ഘാടന പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ജയം. ആറ് വിക്കറ്റിന് ഗുജറാത്ത് ജയന്റ്‌സിനെ തോൽപ്പിച്ചാണ് ടീം വിജയം നേടിയത്. വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ടീമെന്ന റെക്കോഡും ആര്‍സിബി സ്വന്തമാക്കി. 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 എന്ന റൺസ് ലക്ഷ്യത്തിലെത്തി. വെറും 27 പന്തില്‍ 64 റണ്‍സ് അടിച്ചെടുത്ത റിച്ച ഘോഷ് ആണ് വിജയശില്‍പി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്‌നറുടെ വെടിക്കെട്ടില്‍ (37 പന്തില്‍ 79* റണ്‍സ്) 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. 120 പന്തില്‍ 202 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ നഷ്ടമായി. ഏഴ് പന്തില്‍ ഒമ്പത് റണ്‍സാണ് ലഭിച്ചത്. ഇതേ ഓവറില്‍ തന്നെ ഡാനിയേല്‍ വ്യാറ്റ്-ഹോഡ്ജും പുറത്തായി. ആഷ്‌ലീ ഗാര്‍ഡ്‌നര്‍ ആണ് രണ്ടുപേരെയും പുറത്താക്കിയത്. 27 പന്തില്‍ 64 റണ്‍സ് നേടി റിച്ച ഘോഷ് ആവശ്യമായ ഉയര്‍ന്ന റണ്‍റേറ്റ് നിലനിര്‍ത്തി.

നാല് സിക്‌സറുകളും ഏഴ് ബൗണ്ടറികളും നേടി. കനിഹ അഹൂജ 13 പന്തില്‍ 30 റണ്‍സും നേടിയതോടെ ഒമ്പത് പന്തുകള്‍ ശേഷിക്കെ ജയിച്ചുകയറി. ആര്‍സിബിക്ക് വേണ്ടി രേണു സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

TAGS: SPORTS
SUMMARY: RCB beats Gujarat Titans in WPL

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 38 📖 മാധ്യമ വിചാരം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിലെ...

അതിരപ്പിള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേര്‍ക്ക് പരുക്ക്

അതിരപ്പിള്ളി: തുമ്പൂർമുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തില്‍ നിന്ന്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ നാലുവയസുകാരിക്ക്

കോട്ടയം: കോട്ടയത്ത് നാല് വയസുകാരിക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ്...

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം; 2 വയസ്സുള്ള കുഞ്ഞും യുവതിയും മരിച്ചു

മുംബൈ: മുംബൈയിലെ വൈല്‍ പാർലെ (വെസ്റ്റ്) ബാപ്റ്റിസ്റ്റ റോഡിലുള്ള പന്ത്രണ്ടുനില കെട്ടിടത്തില്‍...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം...

ഓണപ്പരീക്ഷ നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. എൽ പി...

ഗുരുവായൂരിൽ വിവാഹമേളം; 23ന് മാത്രം 377 വിവാഹങ്ങൾ, ഇത്തവണ 400 കടന്നേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങത്തിലെ ഞായറാഴ്ചകളിൽ വിവാഹത്തിരക്ക്. 23ന് 377 വിവാഹങ്ങൾ...

Related Articles

Popular Categories