വീണ്ടും വിവാഹിതനായി ധര്‍മജൻ

വിവാഹവാർഷിക ദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ധർമജൻ ഇക്കുറി വിവാഹ വാർഷിക ദിനം ആഘോഷമാക്കിയത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ചാണ് ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചത്.

ധർമജൻ ഭാര്യയെ താലികെട്ടി തുളസിമാല അണിയിക്കുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഇന്ന് രാവിലെ താരം ഫേസ്‌ബുക്കില്‍ ഭാര്യയുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സർപ്രെെസ് നിറച്ച്‌ ബാക്കി വിവരം താരം കുറിപ്പിന്റെ തുടർച്ചയായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മിമിക്രി വേദികളിലൂടെയാണ് ധർമജൻ ബോള്‍ഗാട്ടി കലാരംഗത്ത് സജീവമായത്. പാപ്പി അപ്പച്ച ആണ് ആദ്യസിനിമ. പാച്ചുവും കോവാലനും, ഓർഡിനറി, ചാപ്റ്റേഴ്സ്, ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, പവി കെയർടേക്കർ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും പങ്കെടുത്തു.

TAGS: DHARMAJAN BOLGATTI| MARRIAGE|
SUMMARY: Dharmajan got married again

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തിലടക്കം രാജ്യത്ത് 32 വ്യാജ സർവകലാശാലകൾ; ജാഗ്രത നിർദേശിച്ച് യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്ത് 32 സർവകലാശാലകളെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂണിവേഴ്‌സിറ്റി...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനാഘോഷം

ബെംഗളൂരു:  കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനം ആഘോഷിച്ചു. സമാജം വനിതാവിഭാഗം...

പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം- ഷാനിമോൾ ഉസ്മാൻ 

ബെംഗളൂരു: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് പ്രവാസി മലയാളികൾ...

പ്രിയദര്‍ശിനിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച്‌ സംസ്ഥാന...

എസ്ബിഐയില്‍ ഒഴിവുകള്‍; സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 20 സ്പെഷ്യലിസ്റ്റ് കേഡർ...

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്; ‘കളരി സംഗമം’ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: വരാനിരിക്കുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനും ഖേലോ ഇന്ത്യ മത്സരങ്ങൾക്കും മുന്നോടിയായി...

“കേസുമായി മുന്നോട്ടുപോകും, എഫ് ട്യൂണ്‍ ക്രീം ആരും ഉപയോഗിക്കരുത്”; ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

മലപ്പുറം: ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ ഗുരുതര വൃക്ക രോഗം ബാധിച്ചതില്‍ പരാതിയുമായി...

കെ.എ.എസ് ചട്ടങ്ങള്‍ പൊളിച്ചെഴുതാൻ സര്‍ക്കാര്‍; 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ നിയമന രീതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ...

Related Articles

Popular Categories