സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, നിരവധി യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോലാർ ശ്രീനിവാസപുരയിലെ ഗുണ്ടപ്പള്ളി ക്രോസിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ മദനപ്പള്ളി സ്വദേശിയായ ഗംഗാധർ ആണ് മരിച്ചത്.

അപകടത്തിൽ 15ലധികം യാത്രക്കാർക്ക് പരുക്കേറ്റു. ബസ് മുമ്പിലുണ്ടായിരുന്ന വാഹനത്തെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ മദനപ്പള്ളിയിലെയും കോലാറിലെയും ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ റായൽപാഡു പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: One dead, several injured as two buses collide head-on near Kolar

LEAVE A REPLY

Please enter your comment!
Please enter your name here