ഉമ്മൻ ചാണ്ടി ചരമവാർഷികം: പ്രവാസി കോൺഗ്രസ് ബെംഗളൂരുവിൽ അനുസ്മരണവും സേവനപരിപാടികളും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക പ്രവാസി കോൺഗ്രസ് നാളെ ബെംഗളൂരുവിൽ അനുസ്മരണ-സേവന പരിപാടികൾ സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ഉച്ചയ്ക്ക് 12 ന് ബെന്നാർഘട്ട റോഡിലെ കാളേന അഗ്രഹാരയിലുള്ള ലൂർദ് ഭവൻ ഓൾഡ് ഏജ് ഹോമിൽ നടക്കും. അന്തേവാസികളോടൊപ്പം സ്നേഹവിരുന്നും സംഘടിപ്പിക്കും. ജനസേവനവും കരുണയും ജീവിതത്തിന്റെ മുഖമുദ്രയാക്കിയ ഉമ്മൻ ചാണ്ടിയുടെ മാനവിക സന്ദേശം സമൂഹത്തിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

തുടർന്ന് വൈകുന്നേരം 7 മണിക്ക് ബൈരതി, കൊത്തന്നൂരിലെ എമറാൾഡ് ഗ്രാൻഡ് ഹോട്ടലിൽ രണ്ടാം അനുസ്മരണ പരിപാടി നടക്കും. പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. രണ്ട് പരിപാടികളിലും വിവിധ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരും കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും പരിപാടിയിൽ പങ്കുചേരണമെന്ന് കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് സത്യൻ പുത്തൂരും, ജനറൽ സെക്രട്ടറി വിനു തോമസും അഭ്യർത്ഥിച്ചു. ഫോൺ: 8884840022,98457 47452.

SUMMARY: Oommen Chandy Death Anniversary: ​​Pravasi Congress Organizes Commemoration and Service Activities in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി...

വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു

കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു. ആദ്യ വെബ്സിരീസായ കാപ്പി സ്ക്വാഡ്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ നരഹത്യ കേസില്‍ പ്രതികളുടെ ജാമ്യ ഹർജി...

Related Articles

Popular Categories