മംഗളൂരു: മംഗളൂരു ജോക്കാട്ടെയിലുള്ള മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (MRPL) പ്ലാന്റിൽ വൻ സ്ഫോടനം. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഉച്ചത്തിലുള്ള സ്ഫോടന ശബ്ദം കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു. എം ആർ പി എൽ-ന്റെ ഫേസ്-3 പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ ജോക്കാട്ടെ പരിസരത്തുള്ള കെട്ടിടം ഉൾപ്പെടെ സമീപത്തെ വീടുകൾ കുലുങ്ങി. വീടുകളുടെ വാതിലുകളും ജനലുകളും ഇളകി. സ്ഫോടനത്തിന് പിന്നാലെ പ്ലാന്റിൽ നിന്ന് ആകാശത്തേക്ക് കനത്ത കറുത്ത പുക ഉയർന്നു. ജോക്കാട്ടെ, ബാല, സൂറത്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്കും പുക വ്യാപിച്ചു.
സംഭവത്തിൽ നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ, സ്ഫോടനത്തിന്റെ കൃത്യമായ കാരണം, നാശനഷ്ടങ്ങളുടെ വ്യാപ്തി എന്നിവ സംബന്ധിച്ച് എം ആർ പി എൽ മാനേജ്മെന്റോ പോലീസോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
SUMMARY: Massive explosion at MRPL plant in Mangaluru















