പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ ‘പ്രോജക്ട് ഷെൽട്ടറിന്‍റെ’ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും വെള്ളിയാഴ്ച വൈകിട്ട് 5.30-ന് ബെംഗളൂരു വിദ്യാരണ്യപുര വാടേരഹള്ളിയുള്ള ദി കിംഗ്‌സ് മെഡോസിൽ നടക്കും. ചലനശേഷി നഷ്ടപ്പെട്ട ടോബിക്കും കുടുംബത്തിനുമാണ് 50-ാമത്തെ വീട് കൈമാറുന്നത്.

2023 ഒക്ടോബർ 2-ന് ആരംഭിച്ച പ്രോജക്ട് ഷെൽട്ടർ, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ദാതാക്കൾ, സന്നദ്ധപ്രവർത്തകർ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവരുടെ പിന്തുണയോടെ അർഹരായ 49 കുടുംബങ്ങൾക്ക് ഇതിനോടകം വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.

ചടങ്ങിന്റെ ഭാഗമായി നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും നടക്കും. രണ്ടാം ഘട്ടമായി അടുത്ത ഒരു വർഷത്തിനുള്ളിൽ 50 വീടുകൾ നിർമ്മിക്കുന്ന സിൽവാപുര അപ്പാർട്ട്മെന്റ് പദ്ധതിയുടെ പ്രഖ്യാപനവും ശിലാസ്ഥാപനവും ചടങ്ങിൽ നടക്കും. അഞ്ച് കുടുംബങ്ങൾക്ക് വീടുകളുടെ ഉടമസ്ഥാവകാശ രേഖകൾ വിതരണം ചെയ്യും.

മുൻ കേന്ദ്രമന്ത്രി ആൽഫോൻസ് കണ്ണന്താനം, മാനന്തവാടി എം.എൽ.എ. ഉഷ വിജയൻ, പത്മശ്രീ ജേതാവും പാരാ ഒളിമ്പ്യൻ താരവുമായ ഡോ. എച്ച്. ബോണിഫേസ് പ്രഭു, നയാര എനർജി ലിമിറ്റഡ് സി.എസ്.ആർ. സീനിയർ മാനേജർ മൃദുൽ ത്രിപാഠി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ സ്പോൺസർമാരും സന്നദ്ധപ്രവർത്തകരും സംബന്ധിക്കുന്ന ചടങ്ങിൽ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം തീർത്ഥ സത്യനും ഗ്രൂപ്പ് പിയുഷും ചേർന്ന് അവതരിപ്പിക്കുന്ന ലൈവ് സംഗീത പരിപാടിയും ഉണ്ടായിരിക്കും.
SUMMARY: Project Shelter’s third anniversary and the handover of the 50th house to take place in Bengaluru tomorrow.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ...

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

ഏഷ്യൻ ഗെയിംസ് 2026; ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ...

Related Articles

Popular Categories