അമരാവതി: അർണബ് ചുഴലിക്കാറ്റ് ആന്ധ്രയിലെ യാനത്ത് തീരം തൊട്ടു. വിശാഖപട്ടണത്തും സമീപജില്ലകളിലും കനത്ത മഴ തുടരുകയാണ്. ആയിരത്തോളം മരങ്ങള്‍ കടപുഴകി വീണു. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ആന്ധ്രയില്‍ 65കാരന് മരിച്ചു. ഒരുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയിലും ബംഗാളിലും ശക്തമായ മഴ തുടരുകയാണ്. ഒഡീഷയില്‍ 48,000 പേരെ മാറ്റിപ്പാര്‍പ്പിക്കും. വിശാഖപട്ടണത്ത് 206 മരങ്ങൾ കടപുഴകി. വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. വിശാഖപട്ടണത്തും വിജയവാഡയിലുമായി 21 വിമാനങ്ങൾ റദ്ദാക്കി. കാക്കിനടയിലും മഴ ശക്തമായിട്ടുണ്ട്. വിശാഖപട്ടണത്ത് വൈകീട്ട് 4 മണി വരെ പെയ്തത് 100 മില്ലിമീറ്റർ മഴയാണ്.
#CycloneUpdate #CycloneArnabUpdate #ArnabCyclone #Arnab https://t.co/g2XCtUh7Vi
— Siraj Noorani (@sirajnoorani) October 27, 2026
മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. സംസ്ഥാനത്ത് 2199 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഗർഭിണികൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകിയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഇതിനകം 1351 ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 12 എൻഡിആർഎഫ് സംഘങ്ങളെയും 10 എസ്ഡിആർഎഫ് സംഘങ്ങളെയും വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.
🚨 More shocking visuals showing the power of #ArnabCyclone which is expected to hit landfall soon.
Warning alarms have been issued in coastal areas of Andhra Pradesh and Chennai.
#Arnab https://t.co/5UyfI9R9AN
— Dr. Abhinaba Pal (@drabhinabapal7) October 27, 2026
പൊലീസ്, ഫയർഫോഴ്സ്, മെഡിക്കൽ സംഘങ്ങൾ എന്നിവർക്ക് പുറമെ നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും സേവനവും ഉറപ്പാക്കി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി 8400 ജീവനക്കാരെയാണ് സജ്ജമാക്കിയിരിക്കുന്നത്. 1087 മെഡിക്കൽ സംഘങ്ങളെയും 1274 ആംബുലൻസുകളും സജ്ജമാക്കി. രണ്ട് മാസത്തേക്ക് ആവശ്യമായ അവശ്യസാധനങ്ങൾ 14686 റേഷൻ കടകളിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കോനസീമ ജില്ലാ കലക്ടർ ആർ മഹേഷ് കുമാർ മുൻകരുതൽ നടപടികൾ വിലയിരുത്തി.
SUMMARY: Cyclone Arnab has made landfall on the Andhra coast; heavy damage reported in Andhra and Odisha, air and rail services disrupted, and a state of high alert declared.















