കർണാടകയിൽ 28ൽ 19 സീറ്റുകൾ നിലനിർത്തി എൻഡിഎ; ഒമ്പത് സീറ്റുകളിലേക്ക് ഉയർന്ന് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ബിജെപി – ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷ വിജയം. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ 17 സീറ്റുകൾ ബിജെപിയും രണ്ട് സീറ്റുകൾ സഖ്യകക്ഷിയായ ജെഡിഎസും ഒമ്പത് സീറ്റുകൾ ഭരണ കക്ഷിയായ കോൺഗ്രസും നേടി.

2019 ലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാൽ ഇത്തവണ കർണാടകയിൽ മുന്നേറ്റം ഉണ്ടാക്കിയത് കോൺഗ്രസ് പാർട്ടിയാണ്. 2019ൽ ബെംഗളൂരു റൂറലെന്ന ഒറ്റ സീറ്റു മാത്രം ജയിച്ച കോൺഗ്രസ് ഇത്തവണ അധികമായി പിടിച്ചത് എട്ട് സീറ്റുകളാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നിരാശ ജയിച്ച ബെംഗളൂരു റൂറൽ ഇത്തവണ പാർട്ടിയെ കൈവിട്ടു എന്നതാണ്. കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാറിന്റെ സഹോദരനും സിറ്റിംഗ് എംപിയുമായിരുന്ന ഡി.കെ. സുരേഷാണ് ഇവിടെ പരാജയം രുചിച്ചത്. ബിജെപി ചിഹ്നത്തിൽ മത്സരിച്ച എച്ച്.ഡി. ദേവെഗൗഡയുടെ മരുമകൻ ഡോ. സി എൻ. മഞ്ജുനാഥാണ് ഇവിടെ ജയിച്ചത്.

കോൺഗ്രസ്‌ ഇത്തവണ കളത്തിലിറക്കിയ മന്ത്രിമക്കളിൽ സൗമ്യ റെഡ്ഢി ( രാമലിംഗ റെഡ്ഢിയുടെ മകൾ), മൃണാൾ ഹെബ്ബാൾക്കാർ (ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ), സംയുക്ത പാട്ടീൽ (ശിവാനന്ദ പാട്ടീലിന്റെ മകൾ) തുടങ്ങിയവർ കന്നി അങ്കത്തിൽ തന്നെ പരാജയം രുചിച്ചു.

അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ രാധാകൃഷ്ണ ദൊഡ്ഡമണി (കൽബുർഗി), മന്ത്രി സതീഷ് ജർക്കിഹോളിയുടെ മകൾ പ്രിയങ്ക ജർക്കിഹോളി (ചിക്കോടി), മന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖാന്ദ്രെ (ബീദർ) എന്നിവർക്ക് ആദ്യ മത്സരത്തിൽ തന്നെ വിജയം നേടി.

2019ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ബിജെപിക്ക് ഇത്തവണ വെറും 17 സീറ്റുകളിൽ തൃപ്തിപ്പെടേണ്ടി വന്നു. 28 ൽ 25 സീറ്റുകൾ ആയിരുന്നു അന്ന് ബിജെപി കർണാടകയിൽ നിന്ന് തൂത്തുവാരിയത്. ഇത്തവണ ജെഡിഎസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയെങ്കിലും കാര്യമായ പ്രയോജനം തിരഞ്ഞെടുപ്പിൽ നിന്ന് ലഭിച്ചില്ല.

TAGS: KARNATAKA POLITICS, ELECTION
KEYWORDS: Nda makes lead in karnataka, congress achieves new milestone

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 600 രൂപ വർധിച്ച്‌...

നാടുറങ്ങാത്ത നാടകരാവുകൾ; പുസ്തക ചർച്ച ഓഗസ്റ്റ് എട്ടിന്

ബെംഗളൂരു: എഴുത്തുകാരനും പ്രഭാഷകനുമായ കെ ആർ കിഷോർ രചിച്ച നാടുറങ്ങാത്ത നാടകരാവുകൾ...

അനിൽ തിരുമംഗലത്തിന്റെ നാടക സമാഹാരം ‘ഏകം’; പ്രകാശനം ഓഗസ്റ്റ് രണ്ടിന്

ബെംഗളൂരു: എഴുത്തുകാരനും സംവിധായകനുമായ അനില്‍ തിരുമംഗലത്തിന്റെ ഒമ്പത് ഏകപാത്ര നാടകങ്ങളുടെ സമാഹാരമായ 'ഏകം'...

ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്ന സുരേഷ് അടക്കം ആറുപേര്‍ പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ

കൊച്ചി: ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസില്‍ സി.ബി.ഐ...

കോളജുകളിൽ എച്ച്ഐവി പരിശോധനയ്ക്ക് തുടക്കമായി 

ബെംഗളൂരു: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധനയും...

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ...

ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ദക്ഷിണ ഉൾനാടൻ കർണാടകയിൽ, ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത രണ്ട്...

എച്ച്എസ്ആർ ലേഔട്ടിൽ വില്ല വാടകക്കെടുത്ത് ലഹരി പാർട്ടി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ എച്ച്. എസ്. ആർ ലേഔട്ടിലുള്ള സ്വകാര്യ വില്ലയിൽ അനുമതിയില്ലാതെ...

Related Articles

Popular Categories