തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവിയിലാണ് സംഭവം. സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് ക്ലാർക്ക് രുദ്രണ്ണയാണ് (35) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

തഹസിൽദാറുടെ ചേംബറിൽ തൂങ്ങിമരിച്ച നിലയിലാണ് രുദ്രണ്ണയെ കണ്ടെത്തിയത്. മരണ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി രുദ്രണ്ണ കടുത്ത വിഷാദത്തിലായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന് പുറമെ തഹസീൽദാറുമായി വ്യക്തിപരമായ പ്രശ്നങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. സംഭവത്തിൽ ബെളഗാവി ടൗൺ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Govt clerk found dead in Tehsildar’s chamber

LEAVE A REPLY

Please enter your comment!
Please enter your name here