ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന നിരക്കില്‍ വർധന

ബെംഗളൂരു : മാണ്ഡ്യ കെആർഎസ് (കൃഷ്ണരാജ സാഗർ) ഡാമിമിന്‍റെ ഭാഗമായുള്ള ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസിൽ വർധന. ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസ്, പാർക്കിങ് ഫീസ് എന്നിവയാണ് കൂട്ടിയത്

ഇനി മുതൽ മുതിർന്നവർക്ക് (ആറ് വയസ്സിൽ കൂടുതലുമുള്ളവർക്ക്) പ്രവേശന ഫീസ് 100 രൂപയും മൂന്ന് മുതൽ ആറു വയസ്സുള്ള കുട്ടികൾക്ക് 50 രൂപയും ക്യാമറ ചാർജ് 100 രൂപയുമാണ്.സ്കൂളിൽനിന്നുള്ള വിനോദയാത്രയായി എത്തുന്ന സംഘങ്ങളിലെ ഒരു കുട്ടിക്ക് അഞ്ച് രൂപയാണ് പ്രവേശന ഫീസ്.ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയാണ് പാർക്കിങ്ങ് ഫീസ്, മുച്ചക്ര വാഹനങ്ങൾക്ക് 50 രൂപ, കാർ, മിനി ബസുകൾ എന്നിവയ്ക്ക് 100 രൂപയാണ് പാർക്കിങ്ങ് ഫീസ്.

LEAVE A REPLY

Please enter your comment!
Please enter your name here