ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, ഫുട്‌ബോൾ, ബാഡ്മിന്റൺ, ഷോട്ട് പുട്ട്, വടംവലി, കസേരകളി, ഉറിയടി തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികൾക്ക് പ്രസിഡന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു. കായികവിഭാഗം ചെയർമാൻ റിനി വേലായുധൻ ക്രമീകരണങ്ങൾക്ക് നേതൃത്വംനൽകി. കലാവേദി വൈസ് പ്രസിഡന്റ് കെ.പി. പത്മകുമാർ, ട്രഷറർ ടി.വി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
SUMMARY: Kalavedi sports meet

കലാവേദി കായികമേള

Topics
Popular Categories














