അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: പീഡനശ്രമത്തിനിടെ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി നഷ്ടപരിഹാരം അനുവദിച്ചത്. ഹുബ്ബള്ളിയിലായിരുന്നു അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. ഹുബ്ബള്ളി അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ നിതേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിടിയിലായതിന് പിന്നാലെ ഇയാൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ഇതിൽ പോലീസുകാരന് പരുക്കേറ്റതായും അശോക്നഗർ പോലീസ് അറിയിച്ചു. മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ആക്രമണം തുടരുകയും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കോപ്പാൾ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോൾ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാകുന്നത്.

TAGS: KARNATAKA | CRIME
SUMMARY: Govt announces ten lakh compensation for family of murdered five year old

Hot this week

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ...

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

ചെന്നൈ: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ...

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; 10 മരണം

മുസാഫിർപൂര്‍: ബിഹാർ മുസാഫിർപൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേർ മരിച്ചു....

ഡല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഡ​ൽ​ഹി: തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഫ്ല​റി​ഷ് സ്റ്റേ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പ‌ി​ടി​ത്ത​ത്തി​ൽ വെന്തു മരിച്ചവരിൽ...

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര; തീരുമാനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി എങ്ങനെ...

മേട്രോ യെല്ലോ ലൈനിൽ പുതുതായി രണ്ട് ട്രെയിനുകള്‍ കൂടി; ഇടവേള സമയം ഇനി ഏഴ് മിനിറ്റ് 

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ രണ്ട് ട്രെയിനുകള്‍കൂടി സർവീസ് ആരംഭിച്ചു....

കേരളത്തിലേക്കുള്ള യാത്രാ പ്രശ്നം; കർണാടക പ്രവാസി കോൺഗ്രസ് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തി

ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്ര പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികള്‍ ബെംഗളൂരുവില്‍...

Related Articles

Popular Categories