നീലേശ്വരം അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

നീലേശ്വരം: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റർ അകലം വേണമെന്ന നിയമം ലംഘിച്ചായിരുന്നു വെടിക്കെട്ട് നടന്നത്.

കമ്പപ്പുരയ്ക്ക് സമീപത്തുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്. തിക്കിലും തിരക്കിൽ പെട്ടും 150ഓളം പേർക്കാണ് ആകെ പരുക്ക്. പതിമൂന്ന് ആശുപത്രികളിലായി 101 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇന്ന് നാലുപേർ കൂടി ആശുപത്രി വിട്ടു. ഇനി ഐസിയുവിൽ ഉള്ളത് 29 പേരാണ്.

വെന്റിലേറ്ററിൽ തുടരുന്നത് ഏഴുപേരും. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം, സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികളായ 5 ക്ഷേത്ര ഭാരവാഹികൾക്ക് നേരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ അന്വേഷണസംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്.

TAGS: KERALA | NILESWARAM BLAST
SUMMARY: Govt to takeover medical expense for victims in Nileswaram blast

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യൻ ക്യാ​പ്റ്റ​ൻ സ്മി​ത്തി​ന് യു​എ​ഇ​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട...

‘Maxxing’ ഈ വർഷത്തെ വാക്ക്; ഇന്റർനെറ്റ് സംസ്കാരത്തിലെ ട്രെൻഡിന് ഡിക്ഷ്ണറി ഡോട്ട് കോമിൻ്റെ അംഗീകാരം

ന്യൂയോർക്ക്: ഇന്റർനെറ്റ് സംസ്കാരത്തിൽ പ്രചാരം നേടിയ ‘Maxxing’ എന്ന പദത്തെ 2026-ലെ...

തേനിയിലെ ജയില്‍ ചാട്ടം; രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പിടികൂടി

തേനി: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ എട്ടുപേരെക്കൂടി...

കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു കോടിയോളം പേര്‍ പുറത്ത്

ബെംഗളൂരു: പ്രത്യേക തീവ്ര പരിശോധനാ പ്രക്രിയയ്ക്ക് ശേഷം കര്‍ണാടകയിൽ അന്തിമ വോട്ടര്‍...

ശ്വാസതടസ്സം; കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

പാ​ല​ക്കാ​ട്: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ154.27​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ബെംഗളൂ​രു​വി​ൽ...

ചേരാനല്ലൂര്‍ വാഹനാപകടം; എസ് എച്ച് ഒ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണൻ...

മണ്ണാറശ്ശാല ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാള്‍; ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ...

Related Articles

Popular Categories