കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ വാർഡില്‍ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയില്‍. വയനാട് സ്വദേശി അശ്വതിയെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയില്‍ പോലീസ് പിടിച്ചെടുത്തു. പാരച്യൂട്ട് വെളിച്ചെണ്ണയുടെ ചെറിയ കുപ്പിയിലാണ് ഇവർ ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്.
ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കല്‍ കോളേജ് പോലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. നിലവില്‍ ജയിലില്‍ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Hashish oil seized from a patient’s bystander at Kozhikode Medical College
















