തേനിയില്‍ കാട്ടാന ആക്രമണം; സ്ത്രീ മരിച്ചു

ചെന്നൈ: തമിഴ്‌നാട് തേനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ഭര്‍ത്താവിനൊപ്പം വനാതിര്‍ത്തിയിലൂടെ പോകുമ്പോൾ വനത്തില്‍ നിന്നെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ഉടനെ ഗൂഡല്ലൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

TAGS : ELEPHANT ATTACK
SUMMARY : wildebeest attack on Theni; The woman died

LEAVE A REPLY

Please enter your comment!
Please enter your name here