അധ്യായം 48 📖 ബലിയാടായ ബാല്യങ്ങള്‍

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

കേരളത്തിൽ 2000ൽ നടന്ന ത്രിതല പഞ്ചായത്തു തിരഞെഞ്ഞെടുപ്പിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പുത്തൂർ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഭാസ്ക്‌കരൻ മാസ്റ്ററായിരുന്നു. യുവ ജനതാദൾ നേതാവ് പുത്തൂരിലെ അനിൽകുമാറും ബിജെപിയുടെ കെ പി സഞ്ജീവ് കുമാറുമായിരുന്നു മറ്റു സ്ഥാനാർഥികൾ. ഐക്യമുന്നണിക്കു വേണ്ടി മൂന്നാഴ്‌ചയോളം ഞാനവിടെ സജീവമായിരുന്നു. കുന്നോത്തുപറമ്പ് ഡിവിഷനിൽ യുഡിഎഫിനു വേണ്ടി ഖാലിദ് മാസ്റ്ററും എൽഡിഎഫിലെ എ വി ബാലനും ബിജെപിയുടെ എ നാരായണനുമാണു മത്സരരംഗത്ത് ഉണ്ടായിരുന്നത്. പാനൂരിൻ്റെ കിഴക്കൻ മേഖലയിലെ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവാണ് എ വി ബാലൻ. കുത്തുപറമ്പ് ടൈംസ് എന്ന പേരിൽ അദ്ദേഹം സായാഹ്നപത്രം നടത്തിയിരുന്നു.

രാഷ്ട്രീയത്തിൽ എതിരാളികളെക്കാളും ശ്രദ്ധിക്കേണ്ടത് ഒന്നിച്ച് പ്രവർത്തിക്കുന്നവരെയാണ് എന്നു നേരിട്ടു ബോധ്യപ്പെട്ട സമയമായിരുന്നു ഇത്. പഞ്ചായത്തിലെ ചില വാർഡുകളിൽ പ്രാദേശിക നീക്കുപോക്കുകൾ ഉണ്ടായിരുന്നു. ഇതുപ്രകാരം കുന്നോത്തു പറമ്പ് പഞ്ചായത്തിലെ 12-ാം വാർഡിൽ വോട്ട് മറിക്കുന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ് സ്ഥാനാർഥി കുന്നേൽ ബാലൻ ജനതാദൾ സ്ഥാനാർഥിക്കു വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിരുന്നു.

തണ്ട്യൻ നാണു മാസ്റ്ററായിരുന്നു 12-ാം വാർഡിൽനിന്നു വിജയിച്ച ബിജെപി സ്ഥാനാർഥി. പ്രാദേശിക നീക്കുപോക്ക് പ്രകാരം അദ്ദേഹത്തെ ജയിപ്പിക്കാൻ മുസ്ലീം ലീഗ് പ്രവർത്തകർ സജീവമായിരുന്നു. 1988ൽ രൂപംകൊണ്ട് കോലീബി സഖ്യത്തിലായിരുന്നു ഇതിനുമുമ്പ് ഈ വാർഡിൽ ബിജെപി സ്ഥാനാർഥി ജയിച്ചത്. ഈ വാർഡിൽ പാറായി ഗോവിന്ദനും തൊട്ടടുത്ത 7-ാം വാർഡിൽ പി ടി കൃഷ്ണനുമാണു 1988ൽ കോലീബി സഖ്യത്തിലൂടെ വിജയിച്ച ബിജെപി സ്ഥാനാർഥികൾ.

1988ലെ കോലീബി സഖ്യം കുന്നോത്തുപറമ്പ് പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്തപ്പോൾ പിആറുമായി തെറ്റിപ്പിരിഞ്ഞു കോൺഗ്രസിലെത്തിയ മൊയ്‌തീൻകുട്ടി ഹാജിയാണു പ്രസിഡണ്ടായത്. പിആർ കുറുപ്പുമായുള്ള പ്രശ്‌നം രൂക്ഷമായപ്പോൾ മൊയ്തീൻകുട്ടി ഹാജി ബിജെപിയിൽ ചേർന്നു. ഈ അവസരത്തിൽ കോൺഗ്രസ് നേതാവ് ഗംഗാധരൻ മാസ്റ്ററായിരുന്നു പഞ്ചായത്ത് പ്രസിഡണ്ട്. കുറുപ്പുമായി രമ്യതയിലായതോടെ മൊയ്തീൻ കുട്ടി ഹാജി ബിജെപി വിട്ടു. 1995ൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരം തിരിച്ചു പിടിച്ചപ്പോൾ മൊയ്തീൻ കുട്ടി ഹാജി വീണ്ടും പഞ്ചായത്ത് പ്രസിഡണ്ടായി.

1988ൽ കോലീബി സഖ്യം പാനൂർ പഞ്ചായത്തിലെ മുഴുവൻ സീറ്റുകളും പിടിച്ചെടുത്തിരുന്നു. 1991ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുംവരെ കെ എം സൂപ്പിയായിരുന്നു പാനൂർ പഞ്ചായത്ത് പ്രസിഡണ്ട്. ഈ സമയത്താണു പാനൂർ ബസ് സ്റ്റാൻഡ് നിർമിച്ചത്. പിന്നീട് കോൺഗ്രസിലെ ടി ടി രാജൻ മാസ്റ്ററാണു പ്രസിഡണ്ടായത്. 1995ൽ പാനൂർ പഞ്ചായത്തിൻ്റെ ഭരണം ഇടതു മുന്നണിക്കായിരുന്നു. വനിതാ സംവരണപ്രകാരം സിപിഎമ്മിലെ കാമ്പ്രത്ത് ലതികയാണു പ്രസിഡണ്ടായത്. കേരളത്തിലെ വനിതാ പഞ്ചായത്തു പ്രസിഡണ്ടുമാരിൽ ഏറ്റവും പ്രായം കുറവ് കാമ്പ്രത്ത് ലതികയ്ക്കായിരുന്നു.

2000ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് പാനൂർ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചപ്പോൾ ടി ടി രാജൻ മാസ്റ്റർ വീണ്ടും പ്രസിഡണ്ടായി. 2005ൽ 12ൽ അഞ്ചു വീതം സീറ്റുകൾ നേടി യുഡിഎഫും എൽഡിഎഫും തുല്യ ശക്തികളായി. രണ്ടു സീറ്റു നേടിയ ബിജെപി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിഷ്പക്ഷത പാലിച്ചപ്പോൾ നടത്തിയ നറുക്കെടപ്പിൽ രാജൻ മാസ്റ്റർ ഭാഗ്യം കൊണ്ടു വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

2000ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പാനൂർ മേഖലയിൽ പലയിടത്തും രാഷ്ട്രീയ സംഘർഷം ഉടലെടുത്തിരുന്നു. മൊകേരി ഈസ്റ്റ് യുപി സ്‌കൂളിലെ ബൂത്തിൽ വെച്ച് ഡിവൈഎഫ്ഐ നേതാവ് എം പി പ്രകാശനു വെട്ടേറ്റതാണ് ആദ്യ സംഭവം.

ചെറുവാഞ്ചേരിയിൽ നടന്ന അക്രമത്തിൽ അശ്‌ന എന്ന പിഞ്ചുബാലികയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. എതിർപക്ഷം കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ ബോംബേറിലാണ് അശയ്ക്ക് കാൽപാദം നഷ്‌ടപ്പെട്ടത്. ബിജെപി പെരിങ്ങളം മണ്ഡലം സെക്രട്ടറി എ അശോകൻ്റെ ഭാര്യ മത്സരിച്ച പാട്യം പഞ്ചായത്തിലെ ഈ വാർഡിൽ അക്രമത്തെ തുടർന്നു വോട്ടെടുപ്പു മാറ്റിവെച്ചു. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാണു വിജയിച്ചത്.

മാസങ്ങളോളം ചികിത്സയിലായിരുന്ന അശ്‌ന കൃത്രിമക്കാലിന്റെ സഹായത്തോടെയാണു പഠനം പൂർത്തിയാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് കഴിഞ്ഞ ഡോക്‌ടർ അശ്‌നയ്ക്കു സ്വന്തം നാടായ ചെറുവാഞ്ചേരിയിലാണ് ആദ്യനിയമനം ലഭിച്ചത്.

2000ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ സെൻട്രൽ പൊയിലൂരിൽ ബൂത്തു പിടിച്ചിരുന്നു. വോട്ടർമാരെ വഴിയിൽ തടഞ്ഞുവെച്ച് ഇലക്‌ഷൻ ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി ഒരു കൂട്ടർ കള്ളവോട്ട് തുടർന്നപ്പോഴാണ് സംഘടിച്ചെത്തിയ പ്രവർത്തകർ ബാലറ്റു പെട്ടിയുമായി കടന്നുകളഞ്ഞത്. തുടർന്നു നടത്തിയ റീ പോളിങ്ങിൽ ഈ വാർഡിൽ ജനതാദൾ സ്ഥാനാർഥിയാണു വിജയിച്ചത്.

2000ലെ തിരഞ്ഞെടുപ്പിൽ ഭീഷണിക്കും കള്ളവോട്ടിനും ഞാൻ ദൃക്സാക്ഷിയായിട്ടുണ്ട്. പുത്തൂർ ബ്ലോക്ക് ഡിവിഷനിൽ പ്പെട്ട കുന്നോത്തുപറമ്പ് പഞ്ചായത്തിലെ കണ്ണൻപൊയിൽ ബൂത്തിൽ ഭാസ്കരൻ മാസ്റ്ററോടൊപ്പം എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും നോക്കുകുത്തികളാക്കിയ നെറികേടു ഞാൻ കണ്ടത്. പൊയിലൂരിൽ ബൂത്തു പിടിച്ചതറിഞ്ഞ് ഈ ബൂത്തിലേക്കുള്ള എല്ലാ റോഡുകളും ചെങ്കല്ല് നിരത്തി തടസ്സപ്പെടുത്തി. അതിനാൽ അങ്ങോട്ട് പോകാൻ കഴിയാതെ ഞങ്ങൾക്കു കാറുമായി ഒരുപാടു സമയം റോഡിൽ നിൽക്കേണ്ടിവന്നു.

കണ്ണൻപൊയിൽ എൽപി സ്‌കൂളിലെ പോളിംഗ് ബൂത്തിനു തിരഞ്ഞെടുപ്പ് വേളകളിലെ ഒരുപാട് കഥകൾ പറയാനുണ്ട്. പിആർ കുറുപ്പിന്റെ വീടിനു തൊട്ടടുത്ത ഈ സ്‌കുളിലെ ബൂത്ത് ആദ്യകാലങ്ങളിൽ അദ്ദേഹത്തിൻ്റെ കുത്തകയായിരുന്നു. മറ്റു പാർട്ടിയിൽപ്പെട്ടവരെ വോട്ടുചെയ്യാൻ അനുവദിച്ചിരുന്നില്ല. ഇത്തരം പ്രവൃത്തികൾക്കു നേതൃത്വം കൊടുത്തിരുന്ന നിടുന്താണിയത്ത് കുമാരൻ മാസ്റ്ററുടെ മകൻ പ്രമോദായിരുന്നു 2000ൽ ഈ വാർഡിലെ ജനതാദൾ സ്ഥാനാർഥി. കുമാരൻ മാസ്റ്റരും മറ്റും നിസ്സഹായരായി നോക്കി നിൽക്കെയാണു പണ്ടു കാലങ്ങളിൽ അദ്ദേഹവും കൂട്ടരും ചെയ്ത കാര്യങ്ങൾ എതിരാളികൾ ചെയ്തുകൂട്ടിയത്.

കണ്ണൂർ ജില്ലയിൽ ബോംബ് നിർമാണത്തിനിടയിൽ കൊല്ലപ്പെട്ടവർ നിരവധിയാണ്. എതിരാളികളെ സംഹരിക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ നിരവധി യുവത്വങ്ങളാണ് എരിഞ്ഞ മർന്നത്. എന്നാൽ മിക്കതും എതിർ പാർട്ടിക്കാർ നടത്തിയ ആക്രമണമാണ് എന്നാണു പരസ്‌പരം പറഞ്ഞിരുന്നത്. എന്തുതന്നെ യായാലും ബോംബേറിൽ ജീവഹാനി സംഭവിച്ചതിനേക്കാൾ കൂടുതൽ ആളുകൾ ബോംബ് സ്ഫോടനത്തിലാണു കൊല്ലപ്പെട്ടത്.

2000 നവംബർ ഒന്നിനു കതിരൂർ പുല്യോട് വയലിലെ ഷെഡിൽ ബോംബ് പൊട്ടി രണ്ടു സിപിഎം പ്രവർത്തകരാണു കൊല്ലപ്പെട്ടത്. വി പി പ്രദീപ്, വി സരേഷ് എന്നിവരാണു സ്ഫോടനത്തിൽ മരിച്ചത്. മറ്റു രണ്ടു പേർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. കണ്ണൂർ ജില്ലയിൽ പല ഭാഗത്തും സംഘർഷാവസ്ഥ നില നിൽക്കുന്ന സമയമായിരുന്നു ഇത്.

2001ൽ പത്തായക്കുന്നിലെ ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന സ്ഫോടനത്തിലാണ് ആർഎസ്എസുകാരനായ തൈക്കണ്ടി പ്രശാന്ത് കൊല്ലപ്പെട്ടത്. മറ്റു ചിലർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായിരുന്ന ജെയിംസ് മാത്യൂവിന്റെ കുടിയാന്മലയിലുള്ള ആൾത്താമസമില്ലാത്ത തറവാട്ട് വീട്ടിൽ 2001 ജനുവരി 13-നു നടന്ന സ്ഫോടനത്തിൽ രണ്ടു പേരാണു കൊല്ലപ്പെട്ടത്. യു സി പ്രകാശ്, വി കെ സതീശൻ എന്നീ സിപിഎം പ്രവർത്തകർക്കാണു സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

2002 ഫെബ്രുവരി 22നു പൊയിലൂരിൽ നടന്ന സ്ഫോടനത്തിൽ രണ്ടു പേരാണു മരണപ്പെട്ടത്. അശ്വിനികുമാർ, സുരേന്ദ്രൻ എന്നീ ആർഎസ്എസ് പ്രവർത്തകരാണു കൊല്ലപ്പെട്ടത്. ഒപ്പം പലർക്കും പരുക്കേറ്റിരുന്നു.

2009 നവംബർ 10നു ചെറുവാഞ്ചേരി പൂവ്വത്തൂരിൽ നടന്ന ബോംബ് സ്ഫോടനത്തിൽ രണ്ടു യുവാക്കളാണു കൊല്ലപ്പെട്ടത്. ചെറുവാഞ്ചേരിയിലെ കെ പ്രദീപൻ, കല്ലുവളപ്പിലെ കെ ടി ദീലിഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണു മരിച്ചത്.

2015 ജൂൺ 7നു ചെറ്റകണ്ടിയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഷൈജു, സുബീഷ് എന്നീ സിപിഎം പ്രവർത്തകർക്കു ജീവഹാനി സംഭവിച്ചു.

2022 ജൂലായ് 6നാണു മട്ടന്നൂരിൽ ബോംബ് പൊട്ടി അച്ഛനും മകനും കൊല്ലപ്പെട്ടത്. ആസാം സ്വദേശികളായ ഫസൽ ഹഖ, മകൻ ഷഹിദുൾ ഇസ്ലാം എന്നിവരാണ് ഈ ഹതഭാഗ്യർ. ആക്രിക്കച്ചവടക്കാരായ ഇവർക്കു കിട്ടിയ വസ്‌തു തുറക്കുന്നതിനിടയിലാണു സ്ഫോടനം നടന്നത്.

പാനൂർ ഹൈസ്കൂളിലെ സ്‌റ്റാഫ് റൂമിലും സ്ഫോടനം നടന്നിട്ടുണ്ട്. ആയിരക്കണക്കിനു വിദ്യാർഥികൾ പഠിക്കുന്ന ഹൈസ്കൂ‌ളിൽ നിന്നു സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ അകത്തു പ്രവേശിക്കാൻ അധ്യാപകർ അനുവദിച്ചില്ല. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ച മാനേജ്മെന്റിന്റെയും സംഭവം ഗൗരവത്തിൽ എടുക്കാത്ത പോലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ചു രക്ഷിതാക്കളും നാട്ടുകാരും ഹൈസ്കൂ‌ളിനു മുന്നിൽ സത്യഗ്രഹവും മറ്റു പ്രതിഷേധങ്ങളും നടത്തിയിരുന്നു.

പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കപ്പെട്ട തിൻ്റെ അടി സ്ഥാനത്തിൽ കേരള ഹൈക്കോടതി അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിൽ സ്ഫോടനം നടന്ന ബാഗിൻ്റെ ഉടമ പവിത്രൻ മാസ്റ്റർക്കും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന അധ്യാപകർക്കുമെതിരെ ക്രൈം ബ്രാഞ്ച് കേസ് ചാർജ് ചെയ്തു‌. മലയാളം അധ്യാപകനായ പവിത്രൻ മാസ്റ്റർ നല്ലൊരു മിമിക്രി കലാകാരനാണ്. ഡിസ്കോ ഡാൻസും മറ്റു പരിപാടികളുമായി കഴിയുന്ന കാലത്തു ബിഎഡ് കഴിഞ്ഞു നിൽക്കുന്നു അദ്ദേഹവും ഞാനും പല സ്ഥലത്തും ഒരേ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2000ൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച പവിത്രൻ മാസ്റ്റർ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ടായിരുന്നു.

കൊലപാതകം നേരിൽക്കണ്ടു മാനസികനില തകർന്ന വിദ്യാർഥിനിയും, കൊല്ലപ്പെട്ടയാളുടെ ചിന്നിച്ചിതറിയ മൃതദേഹം കണ്ടു സമനില തെറ്റിയ യുവതിയും അക്രമ രാഷ്ട്രീയത്തിന്റെ ബലിയാടുകളായ ചരിത്രവും പാനൂരിനുണ്ട്. 1985 മെയ് 17നു പൂക്കോത്തു വെച്ച് എം ടി കെ കരുണനെ അക്രമികൾ വകവരുത്തുന്നതു നേരിൽക്കണ്ട പരിസരത്തെ വിദ്യാർഥിനി വർഷങ്ങളോളം ചികിത്സയിലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലാണു വീട്ടു പരിസരത്തു കരുണനെ കൊല്ലുന്ന ഭീകര രംഗത്തിനു കുട്ടി ദൃക്സാക്ഷിയായത്. ഇതിനുശേഷം ഭക്ഷണം കാണുമ്പോൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഈ വിദ്യാർഥിനി വെറും വെള്ളം കുടിച്ചാണു വർഷങ്ങളോളം ജീവിച്ചത്. ഒടുവിൽ ഈ യുവതി മരണത്തിനു കീഴടങ്ങി. മകളുടെ ദുരന്തപൂർണമായ മരണത്തിനു ശേഷം ഈ കുടുംബം പൂക്കോത്തെ വീടും സ്ഥലവും വിറ്റു മറ്റൊരു സ്ഥലത്തേക്കു താമസം മാറി.

കൂറ്റേരിയിലെ സുന്ദരൻ മാസ്റ്ററുടെ മൃതദേഹം അവിചാരിതമായി കാണാനിടവന്ന പെൺകുട്ടിക്കും സമാനമായ അവസ്ഥയായിരുന്നു. ചിന്നിച്ചിതറിയ മൃതദേഹം കണ്ടു മാനസികമായി തകർന്ന ഈ യുവതി ചികിത്സയ്ക്കിടയിലാണു മരണപ്പെട്ടത്. ഇത്തരം സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായതിൻ്റെ പേരിൽ നിരവധിയാളുകൾ ഇന്നും മാനസികപ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്.

തന്റെ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തുന്നതു നേരിട്ട് കണ്ടു വിദ്യാർത്ഥി 2023 ഫെബ്രുവരി 8നു പാനൂർ കൂരാറ ചെക്കുട്ടിന്റവിട വീട്ടിൽ ഷെസീന, 34-ാം വയസ്സിൽ ജീവനൊടുക്കി. കഴിഞ്ഞ 24 വർഷം മാനസിക നില തെറ്റി ജീവിച്ചു, ഒടുവിൽ ജീവിതം അവസാനിപ്പിച്ചു ഷെസിന മടങ്ങി.

പോലീസ് സർവീസിൽ ജോലിക്കു പ്രവേശിക്കേണ്ടതിന്റെ തലേദിവസം ആക്രമണത്തിന് ഇരയായി ജോലി നഷ്‌ടപ്പെട്ടയാളും പാനൂരിലുണ്ട്. പൂക്കോത്തെ സിപിഎം പ്രവർത്തകനായ സുരേന്ദ്രനെയാണു ജോലിക്കു ഹാജരാകേണ്ടതിൻ്റെ തലേദിവസം രാഷ്ട്രീയ എതിരാളികൾ കാൽവള്ളിക്കു വെട്ടി പരിക്കേൽപ്പിച്ചത്.

2001ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ ഞാൻ ഒരു മാസത്തോളം കണ്ണൂരിൽ സജീവമായിരുന്നു. കെ സുധാകരൻ മത്സരിച്ച കണ്ണൂർ മണ്ഡലത്തിലാണു ഞാൻ പ്രവർത്തി ച്ചത്. കർണാടക മന്ത്രിമാരായ സുമാ വസന്തും മോട്ടമ്മയും കണ്ണൂരിൽ തിരഞ്ഞെടപ്പു പ്രചാരണത്തിന് എത്തിയിരുന്നു. ഇവരുടെ പ്രസംഗം മലയാളത്തിലേക്കു തർജമ ചെയ്‌തതു ഞാനാണ്. മോട്ടമ്മ കോൺഗ്രസിൻ്റെ പരമോന്നത സഭയായ സിഡബ്ല്യൂസി മെമ്പറായിരുന്നു.

കണ്ണൂരിൽ പ്രചാരണത്തിനെത്തുന്ന സോണിയാജിയുടെ ഡ്രൈവറായി എന്നെയാണു കെ സുധാകരൻ നിശ്ചയിച്ചത്. സോണിയാജി വരുന്നതിന്റെ തലേന്നാൾ പോലീസിൻ്റെ നിർദേശ പ്രകാരം യാത്രയ്ക്കു നിശ്ചയിച്ച കാറുമായി ഞാൻ എസ്‌പി ഓഫീസിൽ സറണ്ടറായി. അന്നു രാത്രി വേറൊരാളുടെ കാറിലാണു ഞാൻ പാനൂരിലെത്തിയത്. അവിടെനിന്ന് ഓട്ടോയിൽ കൂറ്റേരി വഴി ആനപ്പാലത്തേക്കു പോകുമ്പോൾ കൈവേലിക്കൽ ഹോമിയോ ഡിസ്പെൻസറിക്കു സമീപം കുറച്ചാളുകൾ സംഘടിച്ചു നിൽക്കുന്നതു കണ്ടിരുന്നു.

രാഷ്ട്രീയ എതിരാളിയെ കാത്തിരുന്നവരെ കണ്ടു പേടിച്ച ഓട്ടോ ഡ്രൈവർ കുന്നോത്തുപറമ്പു വഴിയാണു തിരിച്ചുപോയത്. ഉറങ്ങാൻ കിടന്നപ്പോൾ ജീപ്പിൻ്റെ ഇരമ്പലും വീടിനു പുറത്ത് ഇട വിട്ടു കാൽപ്പെരുമാറ്റവും കേട്ടു. വരുന്നവഴി കൈവേലിക്കലിൽ വെച്ചു കണ്ട അക്രമിസംഘവും ഈ ശബ്ദവും കൂട്ടിവായിച്ച് ഞാൻ അസ്വസ്ഥനായി. എൻ്റെ സമയമടുത്തതായി തോന്നി. രണ്ടും കൽപ്പിച്ചു പുറത്തിറങ്ങിയപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ടു മുറ്റത്തു പോലീസുകാരെയാണു കണ്ടത്. സോണിയാജിയുടെ ഡ്രൈവറായി നിശ്ചയിച്ച എന്നെ കാണാൻ പ്രൊട്ടോകോൾ പ്രകാരം എത്തിയതായിരുന്നു അവർ.

എന്നെ അന്വേഷിച്ച് ആനപ്പാലത്ത് എത്തിയ പാനൂർ പോലീസ് വീടു കണ്ടെത്താൻ കുറെ അലഞ്ഞിരുന്നു. അടുത്ത വീട്ടുകാരോട് എന്നെക്കുറിച്ച് അന്വേഷിച്ചപ്പോൾ, അറസ്റ്റ് ചെയ്യാൻ വന്നതാണെന്നു കരുതി വീട് കാണിച്ചു കൊടുത്തില്ല. പല വീടുകളിൽ അന്വേഷിച്ച ശേഷമാണു പോലീസ് കുയിമ്പിലെത്തിയത്.

🟥

അടുത്ത അധ്യായം ▶ കൊലക്കത്തി തേടി സിബിഐ

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന്‍ കാലം
◼️അധ്യായം 45: തലഛേദി
◼️അധ്യായം 46: ക്തപ്പൂക്കളം
◼️അധ്യായം 47: നിണമണിഞ്ഞ സരസ്വതീക്ഷേത്രം

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളി യുവ ഡോക്ടര്‍ ഷാര്‍ജയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയില്‍ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

ആന്റോയുടെ വീട്ടില്‍ വൻ മദ്യശേഖരം; പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്...

തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ‘തിമിർത്തോണം’ 20ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി സോഷ്യൽ ക്ലബ്ബിന്റെ...

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ നാളെ മുതൽ

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ വൺ 20-ാം...

മലയാളി യുവ ഡോക്ടര്‍ ഷാര്‍ജയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയില്‍ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

ആന്റോയുടെ വീട്ടില്‍ വൻ മദ്യശേഖരം; പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്...

തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ‘തിമിർത്തോണം’ 20ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി സോഷ്യൽ ക്ലബ്ബിന്റെ...

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ നാളെ മുതൽ

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ വൺ 20-ാം...

റിപ്പോര്‍ട്ടര്‍ ടിവിയിലെ റെയ്ഡ് അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നേരെ നടന്ന കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി...

മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം...

ലോസ് ഏഞ്ചല്‍സില്‍ പാര്‍ക്കിംഗ് ലോട്ടിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

ലോസ് ഏഞ്ചല്‍സ്: അമെരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ...

Related Articles

Popular Categories