ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ 4ന് ലക്ഷ്മിപുര ക്രോസിനടുത്തുള്ള കളത്തൂർ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ വിവിധ പരിപാടികളോടെ നടക്കും. തൃത്താല എംഎൽഎ വി.ടി.ബൽറാം, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസ്, മുൻ ഡെപ്യൂട്ടി മേയർ എം.ആനന്ദ് എന്നിവർ മുഖ്യാതിഥികളാകും.
രാവിലെ 9.00മണിക്ക് പ്രഭാതഭക്ഷണത്തോടെ ആരംഭിക്കുന്ന ഓണോത്സവത്തിൽ കലാകൈരളി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ “ഓണവില്ല്”, സാംസ്കാരിക സമ്മേളനം, പാലക്കാട് അച്ചുതൻകുട്ടി നായരും സംഘവും ഒരുക്കുന്ന പരമ്പരാഗത കേരളീയ ഓണസദ്യ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ബൽറാം, കൈരളി പട്ടുറുമാൽ ഫെയിം ശ്യാംലാൽ എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ എന്നിവ ഉണ്ടായിരിക്കും.
SUMMARY: Kalakairali Onam celebrations on the 4th.
SUMMARY: Kalakairali Onam celebrations on the 4th.
















