നീലേശ്വരം അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

നീലേശ്വരം: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റർ അകലം വേണമെന്ന നിയമം ലംഘിച്ചായിരുന്നു വെടിക്കെട്ട് നടന്നത്.

കമ്പപ്പുരയ്ക്ക് സമീപത്തുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്. തിക്കിലും തിരക്കിൽ പെട്ടും 150ഓളം പേർക്കാണ് ആകെ പരുക്ക്. പതിമൂന്ന് ആശുപത്രികളിലായി 101 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇന്ന് നാലുപേർ കൂടി ആശുപത്രി വിട്ടു. ഇനി ഐസിയുവിൽ ഉള്ളത് 29 പേരാണ്.

വെന്റിലേറ്ററിൽ തുടരുന്നത് ഏഴുപേരും. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം, സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികളായ 5 ക്ഷേത്ര ഭാരവാഹികൾക്ക് നേരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ അന്വേഷണസംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്.

TAGS: KERALA | NILESWARAM BLAST
SUMMARY: Govt to takeover medical expense for victims in Nileswaram blast

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തെരുവുനായയെ വാഹനമിടിച്ച് കൊലപ്പെടുത്തി; യുവാവിനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗർ മേഖലയിൽ തെരുവുനായയെ കാർ കയറ്റി കൊന്നെന്ന പരാതിയിൽ...

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി...

‘പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല’: അഖില്‍ മാരാര്‍ ട്വന്റി20 പാര്‍ട്ടി വിട്ടു

കൊച്ചി: സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖില്‍ മാരാർ ട്വന്റി 20 പാർട്ടിയില്‍...

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോഴിക്കോട്: കാണാതായ യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

പാലക്കാട് ഫോറം ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാട് ഫോറം വാർഷിക പൊതുയോഗത്തിൽ 2026-2028 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെയും...

സെപ്റ്റംബർ മുതൽ കെംപെഗൗഡ വിമാനത്താവളത്തിൽ രണ്ട് റൺവേകളിൽ ഒരേസമയം വിമാനങ്ങൾ പറന്നുയരും

ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

മഴക്കാലത്തും സൂര്യതാപ ഭീഷണി; ബെംഗളൂരുവിൽ അൾട്രാവയലറ്റ് കിരണങ്ങളുടെ തീവ്രത ഉയരുന്നതായി മുന്നറിയിപ്പ്

ബെംഗളൂരു: മഴക്കാലമായതിനാൽ സൂര്യപ്രകാശത്തിന്റെ ആഘാതം കുറവായിരിക്കുമെന്ന പൊതുധാരണ തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ്...

Related Articles

Popular Categories