നവവധുവിന്റെ മരണം: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റില്‍. ഇരുവരെയും നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭർത്താവ് അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്.

ഇരുവരും ചേർന്ന് ഇന്ദുജയെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്ദുജ മരിക്കുന്നതിന് മുമ്പ് അവസാനമായി വിളിച്ചത് അജാസിനെയാണ്. ഇന്ദുജയെ ഒഴിവാക്കാൻ അഭിജിത്ത് ശ്രമിച്ചിരുന്നതായും ഇതിനായി സുഹൃത്തായ അജാസിന്റെ സഹായവും തേടിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

തന്റെ സുഹൃത്ത് അജാസ് ഇന്ദുജയെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് അഭിജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. അഭിജിത്തിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണാക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയശേഷമാകും കൂടുതല്‍ തെളിവെടുപ്പ്.

ഇന്ദുജയും അഭിജിത്തും രണ്ട് വർഷം പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്ന് അഭിജിത്ത് വിളിച്ചിറക്കി അമ്പലത്തിൽ പോയി താലി ചാർത്തി താമസിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Death of newlywed: Husband and friend arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല ഡ്യൂട്ടിയില്‍ കര്‍ശന നിയന്ത്രണം: മദ്യപാനശീലമുള്ളവരെയും പ്രശ്‌നക്കാരെയും നിയോഗിക്കരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: മാന്യമായി പെരുമാറാന്‍ അറിയാത്തവരും മദ്യപാനികളുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന്...

നവീൻ ബാബുവിൻ്റെ മരണം; എസ്ഐടി അന്വേഷണത്തിന് ശുപാർശ ചെയ്ത് നിയമോപദേശം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതില്‍...

ഇ.എം.എസിൻ്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: ഇഎംഎസിന്റെ മകളും, എഴുത്തുകാരിയുമായ ഇ എം രാധ അന്തരിച്ചു. 70...

കുഴി

കുഴി ഡോ. എ. വി. സത്യേഷ് കുമാർ കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച അഖിലേന്ത്യ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടിയെ ഗർഭിണിയാക്കിയ 17കാരനെതിരെ പോലീസ്...

ശബരിമല ഭക്തര്‍ക്ക് ആശ്വാസം; വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരും

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരുമെന്ന്...

മെര്‍ക്കുറി ഫേസ് ക്രീ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചു; വെളിപ്പെടുത്തലുമായി ഗായകൻ സലീം കോടത്തൂര്‍

കൊച്ചി: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന...

പാക് മന്ത്രി മുസാദിഖ് മാലിക്കിന് താജ്മഹല്‍ സന്ദര്‍ശിക്കാൻ അനുമതി

ഡല്‍ഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിഖ്...

Related Articles

Popular Categories