അധ്യായം 17 📖 സത്യൻ പുത്തൂർ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

 

എന്റെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നതിൽ പാനൂർ ഹൈസ്കൂ‌ൾ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ആനപ്പാലം ഭാഗത്തുള്ള മിക്ക വിദ്യാർഥികളും കൊളവല്ലൂർ ഹൈസ്‌കൂളിലാണു പോയിരുന്നത്. ഏഴിലെ റിസൽട്ട് വന്ന ശേഷം എന്നെ പാനൂർ ഹൈസ്കൂളിൽ ചേർക്കണമെന്ന് അമ്മമ്മയോടു പറഞ്ഞിരുന്നു. ഒരു കാര്യവും ഞാൻ അച്ഛച്ഛനോടു നേരിട്ട് ആവശ്യപ്പെടാറില്ല. അമ്മമ്മ എന്റെ ആശകൾ അച്ഛച്ഛനെക്കൊണ്ടു സമ്മതിപ്പിക്കുകയാണു പതിവ്. പാനൂർ ഹൈസ്കൂളിൽ പോകേണ്ടാ എന്നായിരുന്നു അച്ഛച്ഛൻ പറഞ്ഞിരുന്നത്. എൻ്റെ വാശിയും അമ്മമ്മയുടെ നിർബന്ധവും ഏറിയപ്പോൾ ഒടുവിൽ അച്ഛച്ഛൻ സമ്മതിച്ചു. മാമൻ എന്നെ പാനൂരിൽ കൊണ്ടുപോയി ചേർത്തു. കെ പി ചാത്തു മാസ്റ്റർ അപേക്ഷ പുരിപ്പിച്ചു തന്നു. പാനൂർ ഹൈസ്‌കൂളിൽ ചേർന്നപ്പോൾ എനിക്കു ലോകം കീഴടക്കിയ ഭാവമായിരുന്നു. പിആർ കുറുപ്പിൻ്റെതാണു 1952ൽ സ്ഥാപിതമായ പാനൂർ ഹൈസ്‌കൂൾ.

തൽമ സരോജിനിയും തണ്ട്യൻ ശാന്തയും എന്നോടൊപ്പം പാനൂർ ഹൈസ്‌കൂളിലാണു ചേർന്നത്. എൽപിക്കു ശേഷം പാലക്കുൽ യുപിയിൽ പോയ ഓടക്കായി രാജനും ചെമ്പട്ട രമേശനും ഞാനും എട്ടിൽ ഒരേ ഡിവിഷനിലായിരുന്നു. ഒന്നു മുതൽ ഒരേ ക്ലാസിലായിരുന്ന കല്ലുവളപ്പിലെ ഉമ്മട്ടം ഭാസ്‌കരനും സഹോദരി ലീലയും പാനൂർ ഹൈസ്‌കുളിലും ഞങ്ങളോടൊപ്പമായിരുന്നു. ഹൈസ്‌കുളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡിവിഷനുകളായിരുന്നു.

എ കെ സരസ്വതി ടീച്ചറായിരുന്നു പാനൂർ ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസ്. കുട്ടികൾ അവരെ അയിത്തുത്ത ടീച്ചർ എന്നാണു വിളിച്ചത്. എം സി സുകുമാരൻ മാസ്റ്റർ, ഭാര്യ സാവിത്രി ടീച്ചർ, പിള്ള മാസ്റ്റർ, ബീതുളി ശ്രീധരൻ മാസ്റ്റർ, കുപ്പി ബാലൻ മാസ്റ്റർ എന്ന പാതിരിയാട് ബാലകൃഷ്ണൻ മാസ്റ്റർ, കഴുത്താട്ടി ബാലൻ മാസ്റ്റർ എന്നിവരായിരുന്നു എട്ടാം ക്ലാസിലെ അധ്യാപകർ. എട്ടിൽ ചേർന്ന ഉടനെ പാനൂരിലെ മഹാരാജാ കോളേജിൽ ട്യൂഷനു ചേർന്നു. ആദ്യം കൃത്യമായി പോയിരുന്നെങ്കിലും പിന്നീടു ട്യൂഷന് എന്ന ഭാവേന ശനിയും ഞായറും വീട്ടിൽനിന്നു മുങ്ങി തലശ്ശേരിയിലും മറ്റും കറങ്ങും.

കൈവേലിക്കൽ പോയി ബസിൽ കയറും. ചില ദിവസങ്ങളിൽ സ്‌കൂൾ യാത്ര പുത്തൂർ വഴിയായിരിക്കും. ബ്രെയിലി പേപ്പർ വാങ്ങാനും ചിലർക്കു സിഗരറ്റ് വലിക്കാനുമായിരുന്നു ഇതിലൂടെയുള്ള യാത്ര. കട്ടിയുള്ള ബ്രെയിലി പേപ്പർകൊണ്ടു പൊതി യിട്ടാൽ മഴകൊണ്ടാലും പുസ്‌തകത്തിൻ്റെ ഉൾവശം നനയില്ല. പുത്തൂർ അരയാലിനടുത്തുള്ള അന്ധനായ ആശാന്റെ പീടികയിൽ മാത്രമേ കണ്ണു കാണാത്തവർ വിരൽത്തുമ്പുകൊണ്ടു വായിക്കുന്ന ബ്രെയിലി പേപ്പർ കിട്ടിയിരുന്നുള്ളു. തെക്കെ ചെണ്ടയാട് കാരനായ ഗോപാലൻ എന്ന ആശാൻ പുരാണേതിഹാസങ്ങളിലും നാടൻ പദപ്രയോഗങ്ങളിലും പാട്ടിലും അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തെ അനുകരിച്ചു ഹൈസ്‌കൂളിൽ പ്രച്ഛന്നവേഷ മത്സരത്തിൽ ഞാൻ അന്ധനായി വേഷം കെട്ടിയിരുന്നു.

പാനൂർ ഹൈസ്കൂളിൽ ചേരാൻ അച്ഛൻ പ്രേരണയും ഉണ്ടായിരുന്നു. ഏഴിൽനിന്നു സബ്‌ജില്ലാ കായികമേളയ്ക്കു പാനൂരിൽ എത്തിയപ്പോൾ പതിവുപോലെ അച്ഛനെ കണ്ടു. നാലാം ക്ലാസുമുതൽ കായികമേള കാണാൻ പോയപ്പോഴെല്ലാം പാനൂരിൽ അച്ഛനെ കാണാറുണ്ട്. ഈ ദിവസങ്ങളിൽ അച്ഛൻ എങ്ങനെയാണു കൃത്യമായി എത്തിയിരുന്നത് എന്നു ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്നെ കാണാൻവേണ്ടി മാത്രമാണ് അച്ഛൻ വന്നിരുന്നത് എന്നാണ് എന്റെ വിശ്വാസം.

അന്ന് ഹരിദാസ് ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കുമ്പോൾ പാനൂർ ഹൈസ്‌കൂളിൽ ചേരുകയാണെങ്കിൽ ഉച്ചയ്ക്കുള്ള ചോറ് ഇവിടെ ഏൽപ്പിച്ചു തരാമെന്ന് അച്ഛൻ പറഞ്ഞിരുന്നു. അച്ഛന്റെ നാട്ടുകാരായ ഹരിദാസൻ്റെയും അനുജൻ ചന്ദ്രന്റെയു മാണ് ഈ ഹോട്ടൽ. പുത്തൂർ റോഡിലെ ഹരിദാസ് ഹോട്ടലിൽ നിന്നായിരുന്നു ഹൈസ്‌കൂൾ വേളയിൽ മൂന്നു വർഷവും എന്റെ ഉച്ചഭക്ഷണം. മിക്ക വിദ്യാർഥികളും ഉച്ചഭക്ഷണം കഴിക്കാതെ പൈസ മറ്റ് ആവശ്യങ്ങൾക്കു ചെലവാക്കുകയാണു പതിവ്. ഹോട്ടലിൽ അക്കൗണ്ടായതിനാൽ ഭക്ഷണം ഒഴിവാക്കി പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

ഈ കാലത്താണ് അച്ഛനുമായും അച്ഛൻ്റെ വീട്ടുകാരുമായും ഞാൻ അടുത്തത്. അച്ഛനു രണ്ടാം ഭാര്യ മാധവിയിൽ പിറന്ന രാജു, പുഷ്‌പവല്ലി, മനോഹരൻ എന്നിവർ വലിയേട്ടന് അർഹമായ സ്നേഹവും ബഹുമാനവുമാണ് എനിക്കു നൽകു ന്നത്. ചില ദിവസങ്ങളിൽ അച്ഛൻ ഹോട്ടലിൽ എന്നെ കാത്തിരിക്കും. ചില ശനിയാഴ്‌ചകളിൽ ഞാൻ അച്ഛൻ്റെ വീട്ടിൽ പോകും. ബാലാപ്പന്റെ സെൻട്രൽ എന്ന വീട്ടിലാണ് ആദ്യം കയറുക. അവരുടെ വീടിന്റെ എതിർവശത്ത് ഒരു സത്രം ഉണ്ടായിരുന്നു. ശാരദയാണ് ബാലാപ്പൻ്റെ ഭാര്യ. അനിത, ബാബു, അജിത, അനൂപ് (കുഞ്ഞുമോൻ) എന്നിവരാണു മക്കൾ. ബാബുവിനെയും കുഞ്ഞു മോനെയും കൂട്ടിയാണു ഞാൻ അച്ഛൻ്റെ അടുത്തു പോവുക. അവരോടൊത്തു കോട്ടികളിച്ചും പുഴയിൽ നീന്തിയും വൈകുന്നേരത്തോടെ കുയിമ്പിലേക്കു മടങ്ങം. തിരിച്ചു വരുമ്പോൾ അച്ഛൻ തരുന്ന പൈസ കൊണ്ടു ഞായറാഴ്‌ചകളിൽ പാനൂർ പത്മ ടാക്കീസിൽ നിന്നു മോർണിംഗ് ഷോ കാണും.

ഫോറസ്റ്റ് വാച്ചറുടെ വേഷത്തിൽ നടന്നിരുന്ന കുഞ്ഞമ്പൂട്ടി എന്നയാൾ ചെറുവാഞ്ചേരിയിലെ നിത്യ കാഴ്‌ചയായിരുന്നു. മാനസികനില തെറ്റിയ ഇയാൾ ഫോറസ്റ്റ് ഉദ്യോഗസ്ഥനാണെന്ന ഭാവത്തിലാണു പെരുമാറുക. കണ്ണവം ഫോറസ്റ്റിലെ മരങ്ങൾ അയാളുടെ സ്വന്തമാണെന്ന രീതിയിലാണു കുഞ്ഞമ്പൂട്ടിയുടെ സംസാരം. ഫോറസ്റ്റ് വാച്ചർമാരുടെ പഴയ യൂണിഫോമും ധരിച്ചു ചെറുവാഞ്ചേരി മുതൽ പാനൂർ വരെയുള്ള കാൽനട യാത്രയ്ക്കിടെ കാടിനെക്കുറിച്ചും മരങ്ങളെക്കുറിച്ചും ഇയാൾ സംസാരിച്ചു കൊണ്ടിരിക്കും.

1977ലെ വിജയദശമി നാളിൽ കൂട്ടുകാരുമൊത്തായിരുന്നു എന്റെ ആദ്യ കനകമലയാത്ര. കുട്ടികളെ എഴുത്തിനിരുത്താൻ എത്തിയവരും സന്ദർശകരുമടക്കം വലിയ തിരക്കായിരുന്നു. കുട്ടി കൾക്ക് ആദ്യക്ഷരം കുറിക്കുകയായിരുന്ന ഗുരു നിത്യചൈതന്യയതിയെ ദൂരെനിന്നാണു കണ്ടത്. കനകമലയുടെ പല ഭാഗത്തും കറങ്ങിയശേഷം വൈകുന്നേരത്തോടെ ഞങ്ങൾ മടങ്ങി. പിന്നീടു വെള്ളിയാഴ്ചകളിൽ കനകമലയിൽ പോകുന്നതു പതിവായി. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കുന്നുകളുടെ പച്ചപ്പകിട്ടും കടലിൻ്റെ നീലിമയും ഏകാഗ്രമായ അന്തരീക്ഷവുമാണ് എന്നെ കനകമലയുമായി ബന്ധിപ്പിച്ചു നിർത്തിയത്.

അരയാൽവേരിലൂടെ നിലയ്ക്കാതെ പ്രവഹിച്ചിരുന്ന കനക തീർഥം അത്ഭുതമുളവാക്കുന്ന കാഴ്‌ചയായിരുന്നു. കത്തിജ്വലിക്കുന്ന വേനലിൽപോലും ജട മാതിരിയുള്ള വേരിൽനിന്നു ശുദ്ധ ജലം കുളിർമയോടെ ഇറ്റിറ്റുവീണിരുന്നു. കനകമലയിൽ നിന്നാണ് ഞാൻ യോഗാ പരിശീലനം ആരംഭിച്ചത്. പാനൂർ ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ലക്ഷ്‌മി ടീച്ചറുടെ ഭർത്താവ് രവി സ്വാമിയാണു യോഗ പരിശീലിപ്പിച്ചത്. പിന്നീടു പാനൂർ ഗുരുസന്നിധിൽ രവി സ്വാമി യോഗ പരിശീലിപ്പിച്ചു.

ക്ലാസ്‌മാഷായ എ പി ബാലൻ മാസ്റ്റർ ഉച്ചയ്ക്കു പതിവായി പോകാറുള്ള പീടികയിൽ വെച്ചു ഞങ്ങൾ ലീവ് ലെറ്ററിൽ ഒപ്പ് വെയ്പ്പിക്കും. വെറ്റിലമുറുക്കു ശീലമുള്ള അദ്ദേഹത്തിന്റെ വായിൽ തുമ്മാനുള്ള സമയം നോക്കിയാണു ഞങ്ങൾ പോകുക. വായിൽ മുറുക്കാനുള്ളതിനാൽ ലീവ് ലെറ്റർ വായിച്ചാൽ അദ്ദേഹം ഒന്നും ചോദിക്കില്ല. പല കാരണങ്ങൾ പറഞ്ഞു വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു കനകമലയ്ക്കു പോകാൻ തുടങ്ങിയതോടെ പിന്നീടു ലീവ് ലെറ്റർ കൊടുക്കാതായി. പത്മ ടാക്കിസിൽ സിനിമയ്ക്കു പോകുന്നതും പതിവായിരുന്നു.

എട്ടു മുതൽ ഞാൻ കെഎസ്‌യുവിൽ സജീവമായിരുന്നു. തലശ്ശേരി പാട്യംസ് കോളേജിൽ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന ഭാസ്കരേട്ടനായിരുന്നു കെഎസ്‌യുവിൻ്റെ പാനൂർ മേഖലയുടെ ചുമതല. ഇടവേളകളിൽ ഞങ്ങൾ കോൺഗ്രസ് ഓഫീസിൽ പോകും. പുതിയ കോൺഗ്രസ് എന്നും പഴയ കോൺഗ്രസ് എന്നും അറിയപ്പെട്ടിരുന്ന പാനൂരിലെ കോൺഗ്രസിനു രണ്ട് ഓഫീസുകൾ ഉണ്ടായിരുന്നു. 1973ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്നു കോൺഗ്രസിൽ ചേക്കേറിയ പിആറും അനുയായികളുമാണ് പുതിയ കോൺഗ്രസുകാർ. പാനൂർ നാൽക്കവലയിൽ പൊകയിലക്കാരൻ ഹാജിയുടെ കടയുടെ മുകളിലെ മുറിയായിരുന്നു പുതിയ കോൺഗ്രസിന്റെ താവളം. പിആർ പാർട്ടി മാറുന്നതിനനുസരിച്ച് ഈ ഓഫീസിന്റെ നിറവും ഇവിടെ ഉയർത്തുന്ന കൊടിയും മാറിക്കൊണ്ടിരിക്കും. പൂക്കോം റോഡിലായിരുന്നു പാരമ്പര്യ കോൺഗ്രസുകാരുടെ ഓഫീസ്. ഈ സമയത്ത് അഖിലേന്ത്യാ തലത്തിലും രണ്ടു കോൺഗ്രസ് കമ്മിറ്റികൾ ഉണ്ടായിരുന്നു.

സ്‌കൂൾ തിരഞ്ഞെടുപ്പു കുട്ടി നേതാക്കന്മാർക്കു ഷൈൻ ചെയ്യാനുള്ള അവസരമാണ്. തിരഞ്ഞെടുപ്പിനു മുന്നേ സംഘടനാ പ്രതിനിധികൾ ക്ലാസിൽനിന്നു മുങ്ങും. പഠനസമയത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മറ്റു ക്ലാസുകളിൽ പോകാൻ സംഘടനാ പ്രതിനിധികൾക്ക് അനുവാദമുണ്ടായിരുന്നു. ഇതു കുട്ടിനേതാക്കൾ പരമാവധി മുതലാക്കും. നേതാക്കൾ ക്ലാസുകളിൽ എത്തുമ്പോൾ അധ്യാപകർ പുറത്തിറങ്ങി നിൽക്കും. വെള്ളിയാഴ്‌ചയായിരിക്കും തിരഞ്ഞെടുപ്പ്. ജയിച്ചവരും തോറ്റവരും തമ്മിലുള്ള കശപിശ പിറ്റേ ദിവസവും ആളിക്കത്താതിരിക്കാനാണു വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടത്തുന്നത്. 1977-78ലെ തിരഞ്ഞെടുപ്പിൽ പാനൂർ ഹൈസ്‌കൂ ളിൽ കെഎസ്യുവിനായിരുന്നു ഭൂരിപക്ഷം. യൂണിറ്റ് പ്രസിഡണ്ടാ യിരുന്ന ഷംസുവായിരുന്നു സ്‌കൂൾ ലീഡർ. ഷംസുവിന്റെ ഇരട്ട സഹോദരൻ ഷർഫു എംഎസ്എഫായിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിച്ചിരുന്ന പാനൂർ ഹൈസ്‌കൂളിൽ എസ്എഫ്‌ഐ ആയിരുന്നു രണ്ടാം സ്ഥാനത്ത്. എബിവിപിയും എംഎസ്എഫും സജീവമായിരുന്നു. ഇവർ തമ്മിൽ എപ്പോഴും കശപിശ പതിവായിരുന്നു. സ്കൂളിന് എതിർഭാഗത്തുള്ള പള്ളിപ്പറമ്പിൽ വെച്ചായിരുന്നു ഇവരുടെ പോർ വിളികൾ. പാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പിന്നിലുള്ള വിശാലമായ സ്ഥലം പള്ളിയുടെ ശ്മശാനമായിരുന്നു. ഇവിടെ യാണു പിന്നീടു നജാത്തുൽ നഴ്‌സറി സ്‌കൂൾ സ്ഥാപിച്ചത്.

എട്ടിൽ വെച്ചു ഞാൻ എൻസിസിയിൽ ചേർന്നിരുന്നു. ഭാനുമാസ്റ്ററാണു പരിശീലകൻ. കാലുകൾ ചേർത്തു നിവർന്നു നിൽക്കുമ്പോൾ കാൽമുട്ടുകൾ പരസ്‌പരം തൊടാൻ പാടില്ല എന്നതായിരുന്നു എൻസിസി സെലക്‌ഷൻ്റെ മാനദണ്ഡം. കാക്കി ട്രൗസറും ഷർട്ടും ബെൽറ്റും, സോക്‌സും ഷൂസും ക്യാപ്പുമാണു യൂണിഫോം. ചൊവ്വാഴ്‌ച വൈകിട്ടാണ് എൻസിസി പരിശീലനം. ഇതിനുശേഷം മസാലദോശയും ചായയും പതിവാണ്.

എൻസിസി പരിശീലനമുള്ളപ്പോൾ പാറാട് വഴിയുള്ള ബസിൽ പുത്തൂർ പോസ്റ്റ് ഓഫീസിനടുത്ത് ഇറങ്ങും. അപ്പോഴേക്കും രാത്രിയാകും. അരയാൽ വഴി പുല്ലാഞ്ഞിയോട്ട് ക്ഷേത്രത്തിന്റെ അടുത്തുകൂടിയാണു വീട്ടിലേക്കു പോകുക. പകൽ പോലും ഇതിലെ തനിച്ചുപോകാൻ പേടിയായിരുന്ന എനിക്കു ക്രമേണ അതില്ലാതായി. സ്‌കൂൾ കലാമേളയ്ക്കും കായിക മേളയ്ക്കും എൻസിസി കേഡറ്റുകളായിരിക്കും ശ്രദ്ധാകേന്ദ്രം. എൻസിസിയിൽ ചേർന്നതോടെ ഞാൻ ഇസ്‌തിരിയിടാൻ തുടങ്ങി. ചുളിഞ്ഞ യൂണിഫോം ധരിച്ചാൽ പിഴ ചുമത്തും. ചിരട്ട കത്തിച്ച കനലാണ് ഇസ്തിരിപ്പെട്ടിയിലിടുക. എൻസിസിയിൽ ചേർന്നതു കൊണ്ട് എനിക്കു രണ്ടു നേട്ടങ്ങളുണ്ടായി. ഒന്ന് എല്ലാ വസ്ത്രങ്ങളും പതിവായി ഇസ്‌തിരിയിടാൻ തുടങ്ങി. മറ്റൊന്ന് എവിടെയും രാത്രി സഞ്ചരിക്കാനുള്ള ധൈര്യമായി.

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്കിനും ഹെഡ്മാസ്റ്റർ ദേശീയപതാക ഉയർത്തി എൻസിസി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച ശേഷമാണ് അസംബ്ലി തുടങ്ങുക. എൻസിസി പരേഡ് കാണാൻ അധ്യാപകരും വിദ്യാർഥികളും മുറ്റത്തു നിരന്നു നിൽക്കും. സബ്ജില്ലാ കലാകായിക മേളകൾക്കും കേഡറ്റുകളായിരുന്നു വളണ്ടിയർമാർ. നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ഒത്തു ചേരുന്ന പരിപാടികൾ എൻസിസി കേഡറ്റുകൾക്ക് ഷൈൻ ചെയ്യാനുള്ള സുവർണാവസരമാണ്.

വെള്ളിയാഴ്ച‌കളിലെ സ്‌കൂൾ അസംബ്ലി പത്താം ക്ലാസുകാരാണു നടത്തേണ്ടത്. അസംബ്ലിക്കു കൊടി ഉയർത്തുമ്പോൾ എല്ലാ കണ്ണുകളും കൊടിമരത്തിലായിരിക്കും. ഫ്ളാഗ് പാതിയിൽ കെട്ടുകയാണെങ്കിൽ അന്നു അവധിയാണ്. പാതിയിലും കുറച്ചു മുകളിലാണെങ്കിൽ ഉച്ചവരെ മാത്രമേ ക്ലാസ് ഉള്ളൂവെന്നും മനസ്സിലാവും. അതുകണ്ടാൽ ഞങ്ങൾ അപ്പോൾത്തന്നെ പുസ്തകവുമായി സ്ഥലംവിടും.

ഹൈസ്‌കുളിൽ ഒരു പെരുമ്പാമ്പിനെ വളർത്തിയിരുന്നു. ഓഫീസിനും സ്റ്റാഫ് റൂമിനും മുന്നിൽ വരാന്തയിൽ ഇരുമ്പുവലയ്ക്കുള്ളിലാനു പെരുമ്പാമ്പിൻ്റെ വാസം. ഇടവേളകളിൽ പാമ്പിന്റെ കൂട്ടിനടുത്തായിരിക്കും ചിലർ ചുറ്റിത്തിരിയുക. പെൺകുട്ടികളെ കാണാനാണ് ഈ നാഗപ്രേമം. എൻസിസി ഓഫീസിനടുത്തു പല പല വർണങ്ങളിലുള്ള കിളികളെയും വളർത്തിയിരുന്നു. ഇവിടെ കിളികളെ കണ്ടു നിന്നാണു ലപ്പിസ്റ്റുകൾ ലൗലെറ്റർ കൈമാറുക.

മനേക്കരയിലെ പവിത്രൻ, പത്തായക്കുന്നിലെ ശശികുമാർ, കൂരാറയിലെ സുധാകരൻ എന്നിവരായിരുന്നു എന്റെ ക്ലാസിലെ മിടുക്കന്മാർ. പവിത്രനും ശശിയും ക്ലാസിലെ ഒന്നാം റാങ്കിനു മത്സരിക്കുമ്പോൾ മൂന്നാം റാങ്കിനുള്ള എന്റെ മത്സരം സുധാകരനുമായിട്ടാണ്. മാക്കൂൽപീടികയിലെ എം ശശിയും എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങളുടെ കൂട്ടായ്‌മയായിരുന്നു ബൈദഗ്യാങ്ങ്. രാജൻ എലാങ്കോട്, സുഗതൻ, ലക്ഷ്‌മണൻ, ദാസൻ കണ്ണമ്പള്ളി, സഹദേവൻ കുറിച്ചിക്കര, ശശീന്ദ്രൻ, ജബ്ബാർ, കാസിം പാത്തിപ്പാലം, പ്രേമചന്ദ്രൻ പൂക്കോം, രാജൻ ചെണ്ടയാട്, ചാത്തുക്കുട്ടി ആലമ്പറ്റ, മുരളി, രവി പാനൂർ, രവി കൊല്ലമ്പറ്റ എന്നിവരായിരുന്നു മറ്റു സഹപാഠികൾ. സുധാകരൻ പിന്നിടു തലശ്ശേരിയിൽ അഡീഷണൽ താഹസിൽദാരായി. പവിത്രൻ സതേൺ റയിൽവേ മൈസൂർ ഡിവിഷനിൽ ഉദ്യോഗസ്ഥനും. മാക്കൂൽ പീടികയിലെ ശശിക്കു പൂനെയിൽ ബിസിനസാണ്.

എന്നെ കൂടാതെ കൂരാറയിൽനിന്നു വന്നിരുന്ന വേറൊരു സത്യൻ ഉണ്ടായിരുന്നു. സത്യന്മാരെ തിരിച്ചറിയാൻ സഹപാഠികൾ പുത്തൂരെന്നു ചേർത്താണ് എന്നെ വിളിച്ചിരുന്നത്. പുത്തൂരിൽ നിന്നു വരുന്ന ഞാൻ പുത്തൂർ സത്യനായി. പിന്നീടതു ‘സത്യൻ പുത്തൂർ’ എന്നായി മാറി. സഹപാഠികൾ നൽകിയ പുത്തൂർ വിശേ ഷണം എന്റെ പേരിൻ്റെ ഭാഗമായി. എന്നെ ഏറ്റുവാങ്ങി നീരും നേരും പകർന്നു തന്ന എൻ്റെ എല്ലാമായ നാടും നിഷ്‌കളങ്ക സൗഹൃദത്തിന്റെ ഉറവ വറ്റാത്ത ആത്മബന്ധങ്ങളുമാണു പുത്തൂർ എന്ന വിശേഷണം എന്നിൽ ചേർത്തുവെച്ചത്.

ഞങ്ങളുടെ പ്രദേശത്തു പത്രം അപൂർവമായിരുന്നു. ഈ അവസരത്തിലാണ് ഇവിടെ പത്രവായന സജീവമായത്. പാനൂരിൽ നിന്നു ഞാനാണു പേപ്പർ കെക്കേയ്യി കുഞ്ഞൂട്ടിയുടെ പീടികയിൽ എത്തിച്ചിരുന്നത്. അവിടെയുള്ള ചാലിൽ നാണുവാണു പൈസ തരിക. പാനൂരിൽ പത്ര ഏജൻസി നടത്തിയിരുന്ന അണിയാരത്തെ കുന്നോത്തു പൊയിൽ കുഞ്ഞമ്പുവിൽ നിന്നാണു ദിവസവും പേപ്പർ വാങ്ങിയിരുന്നത്. അദ്ദേഹം ഓരോ പേപ്പറിലും സ്ഥിരമായി എടുക്കുന്നവരുടെ പേര് എഴുതി മടക്കി വയ്ക്കും. എനിക്കുള്ള പേപ്പറിൽ സത്യൻ പുത്തൂർ എന്നാണ് എഴുതിയിരുന്നത്.
🟥

അടുത്ത അധ്യായം ▶ അങ്ങാടിപ്പഴമ

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10:
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14:ജലവിനോദങ്ങൾ
◼️അധ്യായം 15:
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 

Hot this week

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതല്‍ മില്‍മ പാലിനും തൈരിനും വില വർധിക്കും....

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ആലപ്പുഴ: ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും....

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക്...

‘ടിനി ടോം സാമൂഹിക വിപത്ത്; വ്യക്തിവൈരാഗ്യം തീര്‍ക്കാൻ എന്റെ പേര് ഉപയോഗിച്ചു’: ഗുരുതര ആരോപണങ്ങളുമായി അൻസിബ

തൃക്കാക്കര: ടിനി ടോമിനെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് അൻസിബ ഹസ്സൻ. ആരോപണ...

എറണാകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ്...

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതല്‍ മില്‍മ പാലിനും തൈരിനും വില വർധിക്കും....

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ആലപ്പുഴ: ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും....

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക്...

‘ടിനി ടോം സാമൂഹിക വിപത്ത്; വ്യക്തിവൈരാഗ്യം തീര്‍ക്കാൻ എന്റെ പേര് ഉപയോഗിച്ചു’: ഗുരുതര ആരോപണങ്ങളുമായി അൻസിബ

തൃക്കാക്കര: ടിനി ടോമിനെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് അൻസിബ ഹസ്സൻ. ആരോപണ...

എറണാകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ്...

കെ.ആർ. പുരം ലൗവറി റെയിൽവേ അടിപ്പാതയില്‍ ജൂൺ 4 മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മെട്രോ നിർമ്മാണം, റോഡ് നവീകരണം, റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണികൾ എന്നിവയുടെ...

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

ലോസ് ആഞ്ചലസ്: അമേരിക്കന്‍ ചലച്ചിത്ര സംയോജകയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മാര്‍സിയ...

സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം

ഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബർ...

Related Articles

Popular Categories