കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം 

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.

സർജാപുര കരയോഗം: കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമം “സർഗോത്സവം – 2025”, കേരള പിറവി/ രാജ്യോത്സവ ആഘോഷങ്ങൾ ശനിയാഴ്ച സർജാപൂർ റോഡിലെ, കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കൺവെൻഷൻ സെന്ററിൽ രാവിലെ 9 മണി മുതൽ നടക്കുന്നതാണ്. കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന യോഗം കെ.എൻ.എസ്.എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് ഉത്‌ഘാടനം ചെയ്യും. മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി, മുൻ മന്ത്രി അരവിന്ദ് ലിംബാവലി തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. കെ.എൻ.എസ്.എസ് ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മറ്റു ഭാരവാഹികൾ, ബോർഡ് ഡയറക്ടറുമാർ, കരയോഗം പ്രതിനിധികൾ, മഹിളാ പ്രതിനിധികൾ, മറ്റു വിശിഷ്ടവ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ, കുടുംബാംഗങ്ങളുടെ കലാപരിപാടികളും, സദ്യയും ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയുടെ ഭാഗമായി സ്‌പന്ദന ഹോസ്പിറ്റലുമായി സഹകരിച്ച് നടപ്പാക്കുന്ന കുടുംബാംഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷാ പാക്കേജുകളുടെ ഉദ്ഘാടനവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടക്കുന്നതാണെന്ന് കരയോഗം സെക്രട്ടറി ജയശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക -9902733955.

ബൊമ്മനഹള്ളി കരയോഗം: ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം  ‘കുടുംബ കൂട്ട് 2025’നവംബർ 2 നു രാവിലെ 8  മണി ബൊമ്മനഹള്ളി വിജയ ബാങ്ക് ലേയൗട്ടിലുള്ള സിരി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ ,സാംസ്‌കാരിക സമ്മേളനം  എന്നിവ ഉണ്ടായിരിക്കും. സാംസ്‌കാരിക സമ്മേളനത്തിൽ ബെംഗളൂരു സൗത്ത് എം പി തേജസ്വി സൂര്യ ,ബൊമ്മനഹള്ളി എം.എല്‍.എ സതീഷ് റെഡ്‌ഡി, മുൻ ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോംനാഥ്, കെഎൻഎസ്എസ് ബോർഡ് ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ് മറ്റു ബോർഡ് അംഗങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് കരയോഗം സെക്രട്ടറി മധു മേനോൻ, പ്രസിഡന്റ് സോമശേഖർ ഹരിദാസ് എന്നിവര്‍ അറിയിച്ചു.

മഹാദേവപുര കരയോഗം: ‘പൊൻപുലരി 2025’ കുടുംബസംഗമവും ഓണാഘോഷവും നവംബർ 2 ന് രാവിലെ 9 മണി മുതൽ മാർത്തഹള്ളി സിഎംആര്‍ഐടി  കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം ഗാനമേള  എന്നിവ ഉണ്ടായിരിക്കും. സാംസ്‌കാരിക സമ്മേളനത്തിൽ കർണാടക മുൻ മന്ത്രി അരവിന്ദ് ലിംബാവലി ,ട്രൈ  ലൈഫ് ഹോസ്പിറ്റൽ സിഇഒ ഡോ .ഷെഫീഖ്, കെഎൻഎസ്എസ് ബോർഡ് ചെയർമാൻ മനോഹര കുറുപ്പ് ,ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കരയോഗം സെക്രട്ടറി എം.എസ് നായർ, പ്രസിഡന്റ് കെ മോഹനൻ എന്നിവർ അറിയിച്ചു.
SUMMARY: KNSS Karayogams Family meet
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ നടപടി; അപ്പാർട്ട്മെന്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നോട്ടീസ് നല്‍കും

ബെംഗളൂരു: മലിനജലം ജലാശയങ്ങളിലേക്കും ഓടകളിലേക്കും ഒഴുക്കുന്ന അപ്പാർട്ട്മെന്റുകൾ, വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ,...

അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. വലിയകാട്ടില്‍...

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്  കേരളത്തിലേക്കും തിരിച്ചുമുള്ള എട്ട് സ്പെഷ്യല്‍...

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

Related Articles

Popular Categories