ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന് വൈകിട്ട് 4 ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർത്തുതുടങ്ങി പിന്നീട് കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും പടർന്നുകയറുന്ന ഇക്കാലത്തെ ഏറ്റവും വലിയ വിപത്തായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പുലര്‍ത്തേണ്ട ജാഗ്രതയെ കുറിച്ചാണ് ഇത്തവണ സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത്.
‘ലഹരി’ – വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക് പടരുന്ന വിപത്ത് എന്ന വിഷയത്തില്‍ അഡ്വ. ബുഷ്റ വളപ്പിൽ പ്രഭാഷണം നടത്തും. പി മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ച മാധ്യമപ്രവര്‍ത്തകന്‍ ഉമേഷ് രാമന്‍ ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : 99641 13800
SUMMARY: Thippasandra Friends Association Monthly Seminar on 26th
















