അധ്യായം 21 📖 ഉദ്യാന നഗരിയിലേക്ക്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

1979ൽ ഒമ്പതാം ക്ലാസിലെ മധ്യവേനൽ അവധിക്കായിരുന്നു എന്റെ ആദ്യ ബാംഗ്ലൂർ യാത്ര. ടിസിഎച്ച് കോഴ്സിനു ചേരാൻ പോകുന്ന ഭാസ്ക്കരേട്ടനൊപ്പമാണു ഞാൻ ബാംഗ്ലൂരിലേക്കു പോയത്. കണ്ണൂരിൽനിന്നു പുറപ്പെട്ട കേരളാ ട്രാൻസ്പോർട്ട് ബസിൽ തലശ്ശേരിയിൽ നിന്നായിരുന്നു ഞങ്ങളുടെ മൈസൂർ വരെയുള്ള യാത്ര. കൂത്തുപറമ്പിന് അപ്പുറത്തേക്കുള്ള എന്റെ ആദ്യ യാത്രയായിരുന്നു ഇത്. രാവിലെ പുറപ്പെട്ട ബസ് മട്ടന്നൂർ, ഇരിട്ടി, കൂട്ടുപുഴ, വിരാജ്പേട്ട, മടിക്കേരി, ഹുൻസൂർ വഴി ഉച്ചയോടെ മൈസൂരിൽ എത്തി. വളഞ്ഞുപുളഞ്ഞ ചുരത്തിനു താഴെയും മുകളിലുമായി ഇടതൂർന്നു കിടക്കുന്ന ഘോരവനം എന്നെ അത്ഭുതപ്പെടുത്തി. കാട്ടിൻ നടുവിലെ കടയിൽ നിന്നു ചായ കുടിച്ചു. തണുത്ത കാറ്റേറ്റു ചുരം താണ്ടി കാപ്പിത്തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ളയാത്ര ഹരം കൊള്ളിച്ചു. കാട്ടിലുടനീളം നിറഞ്ഞുനിന്ന ചെമന്ന അരിപ്പൂവു മനോഹരമായിരുന്നു. കാപ്പിപ്പൂവിൻ്റെ തൂവെള്ള നിറവും നറുമണവും ഹൃദ്യവും ആസ്വാദ്യവുമായിരുന്നു. ഹുൻസുരിൽനിന്നായിരുന്നു ഉച്ചഭക്ഷണം.

കർണാടകയുടെ നോൺ സ്റ്റോപ്പ് ബസിലായിരുന്നു മൈസൂരിൽനിന്നു ബാംഗ്ലൂരിലേക്കുള്ള യാത്ര. ബസിന്റെ മുൻവശത്തെ ചില്ല് ഉടഞ്ഞതിനാൽ കാറ്റടിച്ചു നല്ല കുളിർമ അനുഭവപ്പെട്ടിരുന്നു. കുതിച്ചു പായുന്ന ബസിലിരുന്ന് ആശ്ചര്യത്തോടെയാണു ഞാൻ പുറംകാഴ്ചകൾ കണ്ടത്. റോഡിൻ്റെ ഇരുവശത്തുമുള്ള കരിമ്പിൻതോപ്പുകളും കായ്ച്ചുനിൽക്കുന്ന ചോളവുമെല്ലാം കണ്ണഞ്ചിപ്പിച്ച ആദ്യ കാഴ്ച്‌ചയായിരുന്നു. ചെന്നപട്ടണ പോലീസ് ട്രെയിനിംഗ് കോളേജ് എന്ന ബോർഡ് വളരെ ദുരെനിന്നു കാണാമായിരുന്നു. ബാംഗ്ലൂർ മെജസ്റ്റിക് ബസ്റ്റാൻ്റിലെത്തിയ ഞങ്ങൾ 333-ാം നമ്പർ ബസിൽ മാറത്തഹള്ളിയിലേക്കാണു പോയത്. അന്നു മാറത്തഹള്ളിയിലായിരുന്നു താമസം.

പിറ്റേ ദിവസം അൾസൂർ തടാകത്തിന് അടുത്തുള്ള കോളേജിൽ ഭാസ്കരേട്ടൻ ടിസിഎച്ചിനു ചേർന്നു. പാനൂർ ഹൈ സ്കൂ‌ളിൽ എൻസിസി ലീഡറായിരുന്ന പി കെ കൃഷ്ണദാസും ഇവിടെ ഉണ്ടായിരുന്നു. എൻ്റെ സീനിയറായിരുന്ന അദ്ദേഹം ക്യാരംസ് കളിക്കാൻ നിത്യേന കോൺഗ്രസ് ഓഫീസിൽ വരാറുണ്ടായിരുന്നു. അധ്യാപക വൃത്തിക്കിടെ രാഷ്ട്രീയത്തിൽ സജീവമായ പി കെ കൃഷ്‌ണദാസ് ബിജെപിയുടെ കേരള സംസ്ഥാന പ്രസിഡണ്ടും പിന്നീട് അഖിലേന്ത്യാ നേതാവും ആയി.

മെജസ്റ്റിക്കിനടുത്തു കോട്ടൺപേട്ടയിൽ അച്ഛന്റെ സഹോദരി നാണിയമ്മയുടെ വീട്ടിലാണു പിറ്റേ ദിവസം മുതൽ ഞാൻ ഒരു മാസം താമസിച്ചത്. അവരുടെ ഭർത്താവ് ശങ്കരേട്ടനു ശ്രീ നാരായണ എന്ന പേരിൽ ഏഴ് ബേക്കറി സ്റ്റാളുകൾ ഉണ്ടായിരുന്നു. കോട്ടൻ പേട്ടക്കു ചന്ദനത്തിരിയുടെ മണമാണ്. വർഷങ്ങൾക്കു ശേഷം ഇവിടെ വെച്ചു പ്രഭച്ചേച്ചിയെ കാണാൻ കഴിഞ്ഞത് എന്നെ ഏറെ സന്തോഷിപ്പിച്ചു. പ്രഭച്ചേച്ചിയുടെ മുഖമാണ് എൻ്റെ മനസ്സിൽ പതിഞ്ഞ അമ്മയുടെ മുഖം. രാധ, സരോജിനി, ബാബു, കുമാർ, പങ്കജ, ശാന്തി എന്നിവരാണു നാണിയമ്മയുടെ മറ്റു മക്കൾ.

പ്രഭയുടെ ഭർത്താവ് രാധാകൃഷ്‌ണൻ്റെ വീട്ടിലും ഞാൻ പോയിരുന്നു. രാധാകൃഷ്‌ണൻ്റെ അച്ഛൻ ബാലനും അമ്മ കാർത്ത്യായനിയും സഹോദരിമാരും എന്നോടു വളരെ സ്നേഹത്തോടെയാണു പെരുമാറിയത്. അവരെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തതിൽ ഞാൻ ഏറെ വിഷമിച്ചു. ഈ വീട്ടിൽ താമസിക്കുമ്പോഴാണ് ഇംഗ്ലീഷിൽ സംസാരിക്കാൻ തീരുമാനിച്ചത്. അവരോട് എന്തെങ്കിലും ഇംഗ്ലീഷിൽ പറയണം എന്നു കരുതി ഞാൻ പറഞ്ഞ വാക്കുതന്നെ അബദ്ധമായി. ‘ഹെഡ് പെയിൻ’ ആകുന്നു എന്നാണ് ഞാൻ അവരോടു പറഞ്ഞത്. അങ്ങിനെയല്ല ‘ഹെഡേയ്ക്ക്’ എന്നാണു പറയേണ്ടത് എന്ന് അവർ തിരുത്തിയതോടെ ഇംഗ്ലീഷ് പറയാനുള്ള ശ്രമം ഞാൻ ഉപേക്ഷിച്ചു.

രാധാകൃഷ്ണനാണ് എന്നെ ജിംനേഷ്യത്തിൽ കൊണ്ടു പോയത്. അദ്ദേഹത്തിൻ്റെ വീട്ടിൽ ഡംബൽസും വെയിറ്റ് ലിഫ്റ്റിംഗിനു വേണ്ട മറ്റ് ഉപകരണങ്ങളും ഉണ്ടായിരുന്നു. ശാരീരിക ക്ഷമത വർധിപ്പിക്കാൻ താൽപര്യമുണ്ടാകാൻ കാരണം അദ്ദേഹമാണ്. രാധാകൃഷ്ണ്‌ണൻ്റെ മൂത്ത പെങ്ങൾ ശുഭയെയും ഭർത്താവ് രാജനെയും ഇളയവളായ ഗായത്രിയെയും ഭർത്താവ് ദിനേഷിനേയും ഞാൻ കാണാറുണ്ട്. പ്രഭച്ചേച്ചി ചിക്മഗളൂരിലാണു താമസം. പാപ്പു, ഡോക്‌ടർ അഭി എന്നിവരാണ് ഇവരുടെ മക്കൾ.

രാധയുടേതു പ്രേമ വിവാഹമായിരുന്നു. കോട്ടൻപേട്ടയിലെ ഇവരുടെ വീടിനു മുകൾനിലയിൽ താമസിച്ചിരുന്ന ഗുജറാത്തി കുടുംബാംഗമായ അനിൽ പട്ടേലാണു രാധയെ റജിസ്റ്റർ വിവാഹം കഴിച്ചത്. മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിനു ശേഷം ഇവർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. ഞാനും കുമാറുമാണ് ഇവർ താമസിച്ചിരുന്ന വീടു തേടിപ്പിടിച്ചത്. ഇവരുടെ വീട്ടിൽ ഗുജറാത്തിയും ഇംഗ്ലീഷും മാത്രമേ സംസാരിച്ചിരുന്നുള്ളു. പിന്നീടു പല പ്രാവശ്യം ഞാൻ അവിടെ പോയിട്ടുണ്ട്. ഈ വീട്ടിൽനിന്നാണു ഞാൻ മധുരമുള്ള അച്ചാർ കഴിച്ചത്. പ്രേമ വിവാഹംമൂലം കുടുംബവുമായി അകന്നുകഴിഞ്ഞ ഇവരെ ഒന്നിപ്പിക്കാൻ എന്റെ ആദ്യ ബാംഗ്ലൂർ യാത്ര ഒരു നിമിത്തമായി. രാധ കോട്ടൺപേട്ടയിൽ അക്ഷര എന്ന പേരിൽ ഒരു സ്‌കൂൾ നടത്തിയിരുന്നു. ബക്കുൾ, ബബ്ബി, ബയ്യുൾ എന്നിവരാണ് ഇവരുടെ മക്കൾ. 2020ലാണ് രാധ മരണപ്പെട്ടത്.

കുമാറും ബാബുവും ഇടവിട്ട് എന്നെ ലാൽബാഗിലും കബ്ബൺ പാർക്കിലും കൊണ്ടുപോയി. ലാൽബാഗിന്റെ മനോഹാരിതയും എച്ച് എം ടി കമ്പനിയുടെ ഭീമൻ ക്ലോക്കും എംജി റോഡിലെ 24 നിലയുള്ള പബ്ലിക്ക് യുട്ടിലിറ്റി ബിൽഡിംഗും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. കബ്ബൺ പാർക്കിൽ വെച്ച് സിനിമാ താരങ്ങളായ കമലഹാസനെയും ശ്രീദേവിയെയും കണ്ടു. ആദ്യമായാണു സിനിമാ ഷൂട്ടിംഗ് കണ്ടത്. കമലഹാസൻ ഷൂട്ടിങ്ങ് കാണാനെത്തിയവരുടെ അടുത്തേക്കുവന്നു ഷേയ്ക്ക്ഹാൻ്റ് നൽകിയതു മറക്കാനാകാത്ത അനുഭവമാണ്.

ദിവസവും കുമാറിനോടൊപ്പം സിനിമ കാണാൻ പോകും. 30ഓളം ടാക്കിസുകൾ ഉള്ളതിൽ എല്ലാം തമിഴ്, കന്നഡ സിനിമകളായിരുന്നു. ബാംഗ്ലൂരിൽ ഏറ്റവും ഇഷ്‌ടപ്പെട്ടതു ടിവി കാണലും പട്ടം പറപ്പിക്കലുമായിരുന്നു. ആദ്യമായിട്ടാണു ടിവി കാണുന്നത്. വൈകിട്ടാണു ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ടിവി സംപ്രേഷണം. വീടിന്റെ മുകളിൽ നിന്നായിരുന്നു പട്ടം പറപ്പിക്കൽ. കുമാറും ശാന്തിയുമായിരുന്നു എനിക്കു കൂട്ട്. കുറെ പട്ടങ്ങളും പറത്തുന്ന നൂലും നൂലു ചുറ്റുന്ന ചക്രവുമായിരുന്നു ഞാൻ നാട്ടിലേക്കു കൊണ്ടു പോയത്. ഒപ്പം മുത്തമ്മ വാങ്ങിത്തന്ന പാന്റും ഷർട്ടും.

തിരക്കുപിടിച്ച നഗരജീവിതവും വഴിയോരക്കച്ചവടങ്ങളും തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും വ്യത്യസ്‌ത വേഷധാരികളായ ജനസഞ്ചയവും എന്നെ ആശ്ചര്യപ്പെടുത്തി. ചോളം, കരിമ്പ്, കടല, ഉപ്പ് പുരട്ടിയ പുളിമാങ്ങ, കൈതച്ചക്ക, എന്നിവയെല്ലാം ഏറെ സ്വാദിഷ്ഠമായിരുന്നു. പഫ്സ്, ജാം, കേക്ക്, പാനി പുരി, മസാലപുരി എന്നിവ ഞാൻ ആദ്യമായി കഴിച്ചതും ഈ യാത്രയിലാണ്. കോർപ്പറേഷൻ സ്വിമ്മിംഗ്‌പുളിൽ കുമാറും ബാബുവും നീന്തൽ പരിശീലനത്തിനു പോകുമ്പോൾ ഞാനും ഒപ്പം പോയിരുന്നു. സ്വിമ്മിംഗ് പൂളിൽ കുളിക്കുമ്പോൾ എനിക്കു വല്ലാതെ കണ്ണെരിയും. പിന്നീട് ഇവർ നീന്താൻ പോകുമ്പോൾ ഞാൻ വൈഎംസിഎയിൽ കരാട്ടെ പരിശീലനം കണ്ടിരിക്കും. ഇതാണ് എന്റെ ജീവിതത്തിന്റെ ഗതി നിർണയിച്ച കരാട്ടെ പഠനത്തിന് നിമിത്തമായത്. വർഷങ്ങൾക്കു ശേഷം ഇതേ വൈഎംസിഎയുടെ കരാട്ടെ പരിശീലകനാകാൻ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്.

നാട്ടിൽ എത്തിയശേഷം കരാട്ടെ മാത്രമായി എന്റെ ചിന്ത. ഇതിനിടയിലാണു തലശ്ശേരിയിൽ കരാട്ടെയെക്കുറിച്ചുള്ള പുസ്തകം ഉണ്ടെന്നറിഞ്ഞത്. ബസ്സ്റ്റാൻ്റിലെ കറൻ്റ് ബുക്സിൽ അന്വേഷിച്ചപ്പോൾ റെയിൽവേ സ്റ്റേഷനിലെ ബുക്സ്റ്റാളിൽ കിട്ടുമെന്നു പറഞ്ഞു. അവിടെ ചെന്നപ്പോൾ കോഴിക്കോട്ട് റെയി ൽവേ സ്റ്റേഷനിലെ ബുക്സ്റ്റാളിൽ കിട്ടുമെന്നാണു കടക്കാരൻ പറഞ്ഞത്. ഇപ്പോൾ ട്രെയിനുണ്ടെന്നു കടക്കാരൻ പറഞ്ഞപ്പോൾ കൂടുതലൊന്നും ആലോചിക്കാതെ ഞാൻ കോഴിക്കോട്ടേക്കു വിട്ടു. ജില്ലയ്ക്കു പുറത്തു തനിച്ചുള്ള എൻ്റെ ആദ്യ യാത്രയായിരുന്നു അത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ സ്റ്റാളിൽ നിന്നു പുസ്‌തകം വാങ്ങി ബസിലാണു തിരിച്ചുവന്നത്. ബുക്കിലെ വിവരണങ്ങൾ നോക്കി ഞാൻ സ്വയം കരാട്ടെ പരിശീലിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ പ്രത്യേകിച്ച് ഒന്നും സാധിച്ചില്ല.

കൊല്ലംപറ്റയിലെ രവി ഹൈസ്‌കൂളിലെ എൻ്റെ ഉറ്റ മിത്രമായിരുന്നു. ഉരുക്ക് ശരീരമുള്ള രവിയും ഞാനും എട്ടു മുതൽ പത്തു വരെ ഒരേ ബഞ്ചിലായിരുന്നു. രവിയുടെ അച്ഛൻ ചന്തുവും അമ്മ അമ്മാളുവും എൻ്റെ വീട്ടുകാരുമായി നല്ല അടുപ്പത്തിലായിരുന്നു. ഓലക്കുട നിർമാണത്തിൽ വിദഗ്‌ധനായിരുന്നു ചന്തു. പ്രദേശത്തെ കർഷകർക്കു തലക്കുട നിർമിച്ചു നൽകിയിരുന്നത് അദ്ദേഹമാണ്. മുറം, കുട്ട, പിരിയോല എന്നിവയുണ്ടാക്കി അമ്മാളു വീടുകൾ തോറും വിൽപ്പന നടത്തും. എൽഐസി ഉദ്യോഗസ്ഥനാണ് രവി.

ഒന്നാം ക്ലാസ് മുതൽ എൻ്റെ സഹപാഠിയായ ഓടക്കായി രാജൻ ഒമ്പതിൽ പഠനം അവസാനിപ്പിച്ചു. തയ്യൽ പരിശീലിക്കാൻ വേണ്ടിയാണ് അവൻ പഠനം നിർത്തിയത്. രാജൻ്റെ സഹോദരന്മാരും ഇതേപോലെ പാതിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നവരാണ്. വർഷങ്ങളോളം തയ്യൽക്കാരൻ്റെ സഹായിയായി നിന്നാണ് തയ്ക്കാൻ പഠിക്കുക. ടൈലർമാർക്കു ഗൾഫിലുള്ള ഡിമാന്റാണ് അന്നു കൂടുതൽ ആളുകൾ തയ്യൽവേല പരിശീലിക്കാൻ കാരണം. ആളുകളെ വക തിരിച്ചറിയാൻ സഹായിക്കുന്ന വസ്ത്രങ്ങൾ തയ്ക്കുന്ന തയ്യൽക്കാരുടെ സേവനം അമൂല്യമാണ്. ധരിക്കുന്ന വസ്ത്രങ്ങളിലൂടെയാണ് ആദ്യ കാഴ്‌ചയിൽ ആളുകളുടെ ജോലി തിരിച്ചറിയാൻ കഴിയുന്നത്. സൈനികർ, പോലീസ്, വക്കീൽ, ഡ്രൈവർ, കണ്ടക്ട‌ർമാർ, നേഴ്‌സുമാർ തുടങ്ങി എല്ലാവരെയും പെട്ടെന്നു തിരിച്ചറിയാൻ കഴിയുന്നതു വസ്ത്രങ്ങളിലൂടെയാണ്. ഒരാളിൻ്റെ സ്വഭാവത്തിൽ വസ്ത്രധാരണത്തിനു വളരെയധികം പ്രാധാന്യമുണ്ട്.

ഇടയ്ക്കു പഠനം നിർത്തുന്നവർ അന്യനാടുകളിലെ കച്ചവട സ്ഥാപനങ്ങളിലേക്കാണു ജോലിക്കു പോയിരുന്നത്. ആളുകൾക്കിടയിൽ ദുബായിജ്വരം ഏറിയ കാലമായിരുന്നു ഇത്. കടലിനക്കരെയുള്ള എല്ലാ രാജ്യവും ആളുകൾക്കു ദുബായിയായിരുന്നു. തൊഴിലൊന്നുമില്ലാതെ കഴിയുന്നവർ പാസ്പോർട്ട് എടുത്തിട്ടുണ്ട് എന്നാണു ജോലിയെപ്പറ്റി പറയുക. വിസയ്ക്ക് എൻഒസി എന്നാണ് പറഞ്ഞിരുന്നത്. നാണിയമ്മയെ കാണാൻ ബാംഗ്ലൂരിൽ പോയ അച്ഛൻ, ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ ഞാൻ തനിച്ച് അദ്ദേഹത്തെ കാണാൻ പോയിരുന്നു. പത്താം ക്ലാസിലായിരുന്നപ്പോഴാണ് എന്റെ ഈ രണ്ടാം ബാംഗ്ലൂർ യാത്ര. മാർത്താസ് ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ്‌ ചെയ്‌ത്‌ അച്ഛനെയും കുട്ടി ബാലാപ്പനൊപ്പമാണ് ഞാൻ നാട്ടിലേക്കു മടങ്ങിയത്. ഈ അവസരത്തിലാണ് അച്ഛന്റെ തറവാട്ടുസ്വത്തു ഭാഗം വെയ്ക്കാൻ തീരുമാനിച്ചത്. തറവാട് വീട് നാണിയമ്മയ്ക്കു നൽകി അച്ഛനും ആപ്പനും പുതിയ വീടുകൾ നിർമ്മിക്കാൻ തീരുമാനിച്ചു.

1979ൽ അമേരിക്കയുടെ കൃത്രിമോപഗ്രഹമായ സ്കൈലാബ് ശൂന്യാകാശത്തുനിന്നു നിയന്ത്രണം തെറ്റി എന്നറിഞ്ഞ് ആളുകൾ ഏറെ ഭയപ്പെട്ടു. സ്കൈലാബ് ഭൂമിയിൽ എവിടെയും പതിക്കാമെന്നും അവിടം കത്തിച്ചാമ്പലാകുമെന്നു ഉള്ള വാർത്തയാണ് ആളുകളെ പേടിപ്പിച്ചത്. എന്തെങ്കിലും ഇരമ്പൽ കേൾക്കുമ്പോൾ എല്ലാവരും ആകാശത്തേക്കു നോക്കും. സ്കൈലാബ് അറബിക്കടലിൽ പതിച്ചതിനു ശേഷമാണ് ആശ്വാസമായത്.

ഹൈസ്‌കുളിൽ എട്ടാം ക്ലാസ് എൽ, ഒമ്പത് ജി, പത്തിൽ എഫ് എന്നീ ഡിവിഷനുകളിലാണു ഞാൻ പഠിച്ചത്. ജീവിതത്തിലെ മാധുര്യം തുളുമ്പുന്ന സുവർണ വേളകളാണു ഹൈസ്‌കൂൾ കാലഘട്ടം. കുട്ടിപ്രണയങ്ങൾ ലപ്പാണ്. ഉച്ചയ്ക്കുള്ള ഇടവേളയിലാണു പ്രണയിതാക്കളുടെ കണ്ടുമുട്ടൽ. സുന്ദരിമാരെ ചുറ്റിപ്പറ്റിയായിരിക്കും എല്ലാവരുടെയും സ്വപ്നം നെയ്യൽ. ഇവരുടെ ഇഷ്ടക്കാരോടു മറ്റുള്ളവർക്കു അസൂയയായിരിക്കും. നോക്കിലും ചിരിയിലും അല്ലറചില്ലറ സമ്മാനങ്ങളിലും കത്തു കൈമാറുന്നതിലും ഒതുങ്ങിയിരുന്നു മിക്ക കുട്ടിപ്രണയങ്ങളും. ബോൾപെന്നാണ് മുന്തിയ പ്രണയസമ്മാനം. പ്രണയ സാഹിത്യകാരന്മാർക്കു വൻ ഡിമാന്റാണ്. സർബത്തും ചോക്ലേറ്റുമൊക്കെ പ്രതിഫലം വാങ്ങിയാണു കുട്ടി സാഹിത്യകാരന്മാർ പ്രണയലേഖനങ്ങൾ എഴുതി നൽകുക.

സുന്ദരമായ സ്കൂ‌ൾ ജീവിതം അവസാനിക്കാറായി എന്ന ഓർമപ്പെടുത്തലുമായി പുതുവർഷത്തോടെ കടകളിൽ പലതരത്തിലും നിറത്തിലുമുള്ള ഓട്ടോഗ്രാഫുകൾ നിരക്കും. ഫൈനൽ പരീക്ഷയുടെ ബേജാറും കുട്ടുകാരെ പിരിയുന്ന സങ്കടവും നിറഞ്ഞ സമയത്താണ് ഓട്ടോഗ്രാഫ് കൈമാറ്റം. വ്യത്യസ്‌ത മോഡലുകളിലുള്ള ഓട്ടോഗ്രാഫുകൾ കാണാനും വില ചോദിക്കാനും മറ്റും ഇടവേളകളിൽ കടകളിൽ വൻ തിരക്കായിരിക്കും. ഒരാൾ ഓട്ടോഗ്രാഫ് വാങ്ങിക്കാൻ പോകുമ്പോൾ ക്ലാസിലെ മറ്റുള്ളവരും ഒപ്പം കൂടും. ഓട്ടോഗ്രാഫിൽ കൂടുതൽ പെൺകുട്ടികളെ കൊണ്ട് എഴുതിപ്പിക്കാനായിരുന്നു മിക്കവർക്കും താൽപ്പര്യം. ചിലർ സുന്ദരിമാരുടെ പേരുവെച്ച് ഓട്ടോഗ്രാഫിൽ സ്വയം എഴുതി നിറയ്ക്കും. മിക്ക ഓട്ടോഗ്രാഫ് താളുകളിലും വർഷങ്ങളായി കൈമാറിവന്ന വാചകങ്ങളായിരിക്കും. ഇഷ്‌ടപ്പെടാത്തവർക്ക് ഓട്ടോഗ്രാഫ് കൊടുത്താൽ ബെസ്റ്റ് വിഷസ് എന്നു മാത്രം എഴുതി നൽകും. ഇങ്ങനെ എഴുതിയ പേജുകൾ ആൺകുട്ടികൾ പറിച്ചുകളയും.

സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഞങ്ങളിൽ ചിലരുടെ എസ്എസ്എൽസി ഹാൾടിക്കറ്റ് ഹെഡ്‌മാസ്റ്റർ തടഞ്ഞുവെച്ചിരുന്നു. ദിവസവും പരീക്ഷയ്ക്കു തൊട്ടുമുമ്പാണ് ഹാൾ ടിക്കറ്റ് നൽകുക. വൈകിട്ടു തിരിച്ചേൽപ്പിക്കണമെന്ന നിബന്ധനയോടെയാണ് ബൽറാം മാസ്റ്റർ ഞങ്ങളെ പരീക്ഷയെഴുതാൻ അനുവദിച്ചത്.

ജീവിതത്തിലെ വഴിത്തിരിവായ എസ്എസ്എൽസി പരീക്ഷയെഴുതാൻ ആശുപത്രിയിൽ നിന്നാണു ഞാൻ പോയിരുന്നത്. ഈ സമയം അച്ഛൻ കുത്തുപറമ്പിലെ കേരള ടാക്കീസിനടുത്തുള്ള ഡോക്ടർ രാഘവൻ്റെ രജനി ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. രാവിലെ ക്ലിനിക്കിൽനിന്നു സ്‌കൂളിൽ പോകുന്ന ഞാൻ പരീക്ഷ കഴിഞ്ഞാൽ വൈകുന്നേരം അച്ഛൻ്റടുത്തു തിരിച്ചുവരും. മാറാനുള്ള വസ്ത്രങ്ങൾ അമ്മമ്മ ഉച്ചയ്ക്കു പാനൂരിൽ എത്തിക്കും. രാവിലെ മുതൽ അച്ഛന്റെ അടുത്തു നിൽക്കുന്ന അമ്മ (അച്ഛന്റെ രണ്ടാം ഭാര്യ) വൈകിട്ടു ചെറുവാഞ്ചേരിയിലേക്കു പോകും. പരീക്ഷ ആയ തിനാൽ വീട്ടിൽ പോകാൻ ബാലാപ്പൻ നിർബന്ധിച്ചിരുന്നെങ്കിലും ഞാൻ ആശുപത്രിയിൽത്തന്നെ തങ്ങി.

രാത്രിയിൽ വരാന്തയിലിരുന്നു പഠിക്കുന്ന എനിക്കു നേഴ്സുമാർ കട്ടൻ കാപ്പി തന്നിരുന്നു. ഇടയ്ക്കു പുറത്തിറങ്ങി റോഡരികിലെ പെട്ടിക്കടയിൽനിന്നു കാപ്പി വാങ്ങി കുടിക്കും. ആശുപത്രിയിൽ കിടക്കുന്ന സുബൈദത്ത എന്ന സ്ത്രീയും അവരുടെ മകളും, കരളിനു ചികിത്സയിലായിരുന്ന സുകുവുമായിരുന്നു എനിക്കു കൂട്ട്. പലപ്പോഴും രാവിലെ സുകു കൂത്തുപറമ്പ് ബസ് സ്റ്റാന്റ് വരെ എന്റെകുടെ വന്നിരുന്നു. ഹോസ്‌പിറ്റലിലെ വാച്ച്മാനെ ചാക്കിട്ടു ഞങ്ങൾ സെക്കൻ്റ് ഷോ കാണാൻ പോകും. തൊട്ടടുത്തുള്ള വൈദ്യശാലയിൽനിന്ന് അരിഷ്ട്‌ടം വാങ്ങിക്കൊടുത്താണു സുകുമാരൻ വാച്ച്മാനെ പാട്ടിലാക്കുക. ഒരുപാടു സഹായങ്ങൾ ചെയ്തുതന്ന ഇവരെയൊക്കെ പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. ജീവിതത്തിൽ പലപ്പോഴായി സഹായഹസ്‌തവുമായി വന്ന പല വ്യക്തികളെയും പിന്നീടു കാണാൻ കഴിയാത്തത് ഇന്നും എൻ്റെ സ്വകാര്യ ദുഃഖമാണ്.

🟥
അടുത്ത അധ്യായം ▶ ഘെരാവോ

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10:
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15:
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19:പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 

Hot this week

നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്നു; വീട്ടുടമയ്ക്ക് പരുക്ക്, രക്ഷപ്പെട്ടത് തലനാഴിരക്ക്

കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു വീടിന്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി...

അവിഹിത ബന്ധമെന്ന സംശയം; ബെംഗളൂരുവിൽ സിക്കിം സ്വദേശിനിയെ കാമുകൻ കഴുത്തറുത്ത് കൊന്നു, പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകന്‍ അതിക്രൂരമായി...

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി...

കു​റ്റ്യാടിയിൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക്...

ഡബ്ല്യൂഎംഎഫ് പരിസ്ഥിതി ദിനാചരണം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ  (ഡബ്ല്യൂഎംഎഫ്) ബാംഗ്ലൂർ കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി...

നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്നു; വീട്ടുടമയ്ക്ക് പരുക്ക്, രക്ഷപ്പെട്ടത് തലനാഴിരക്ക്

കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു വീടിന്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി...

അവിഹിത ബന്ധമെന്ന സംശയം; ബെംഗളൂരുവിൽ സിക്കിം സ്വദേശിനിയെ കാമുകൻ കഴുത്തറുത്ത് കൊന്നു, പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകന്‍ അതിക്രൂരമായി...

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി...

കു​റ്റ്യാടിയിൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക്...

ഡബ്ല്യൂഎംഎഫ് പരിസ്ഥിതി ദിനാചരണം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ  (ഡബ്ല്യൂഎംഎഫ്) ബാംഗ്ലൂർ കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി...

ഇനി സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ; ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ടോൾ പിരിവിൽ വൻമാറ്റം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ്...

സംസ്ഥാനത്ത് പരക്കെ മഴ; നാല് ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു....

ഇറാൻ യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; തള്ളി ഇറാന്‍

വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള...

Related Articles

Popular Categories