അധ്യായം 42 📖 ഗുരുവിനു സർക്കാരിന്റെ ആദരവ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

ബാംഗ്ലൂരിൽ എസ്എൻഡിപി യൂണിയൻ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു മോഹനൻ മാസ്റ്ററാണ്. വർഷങ്ങളോളം കേരളത്തിൽ എസ്‌എൻഡിപിയിൽ പ്രവർത്തിച്ച പരിചയ സമ്പത്തിന്റെ പിൻബലത്തിലാണ് അദ്ദേഹം എച്ച്എഎൽ ഭാഗത്ത് ആറ് ശാഖകൾ രൂപീകരിച്ചത്. ഇതിനുമുൻപ് ജെസി നഗർ, ചൊക്ക സന്ദ്ര എന്നിവിടങ്ങളിൽ രണ്ടു ശാഖകൾ കൂടിയുണ്ടായിരുന്നു. ശ്രീ നാരായണ സമിതിയിലെ സുഭാഷ് ചന്ദ്രൻ്റെ നിർബന്ധപൂർണമായ നിർദേശ പ്രകാരമാണ് എച്ച്എഎൽ ഉദ്യോഗസ്ഥരായ സുഗതനും ഭാർഗവനും മോഹനൻ മാസ്റ്ററും എന്നെ എസ്എൻഡിപിയുമായി ബന്ധപ്പെടുത്തിയത്.

ഈ അവസരത്തിലാണു സെൻട്രൽ സംവരണ കമ്മീഷൻ ബാംഗ്ലൂരിൽ സിറ്റിംഗ് നടത്തിയത്. കർണാടകത്തിലെ ഈഴവ, തീയ്യ വിഭാഗങ്ങളെ സംവരണത്തിൽ ഉൾപ്പെടുത്തണമെന്ന നിവേദനം മോഹനൻ മാസ്റ്ററും ഭാർഗവനും ഞാനുമാണു കമ്മീഷനു സമർപ്പിച്ചത്. മോഹനൻ മാസ്റ്റർ തയ്യാറാക്കിയ നിവേദനത്തിൽ കേരളത്തിൽനിന്നു വന്നു താമസിക്കുന്ന ഈഴവ, തീയ്യ വിഭാഗങ്ങളുടെ വിവരങ്ങളാണ് ഉണ്ടായിരുന്നത്. കർണാടകത്തിൽ ജനിച്ചു വളർന്നവരുടെ കണക്കു വേണമെന്നായിരുന്നു കമ്മീഷൻ്റെ ആവശ്യം. പിന്നീടു പല സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പട്ടിക തയ്യാറാക്കിയാണു കമ്മീഷന് സമർപ്പിച്ചത്. അതു പ്രകാരമാണ് ഇന്ത്യാ ഗവർമെൻ്റ് കർണാടകത്തിലുള്ള ഈഴവ, തീയ്യ വിഭാഗങ്ങളെ സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

കാഗോഡു തിമ്മപ്പ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായപ്പോഴാണു കർണാടകത്തിലും സംവരണത്തിനു വേണ്ടി ഞങ്ങൾ നിവേദനം നൽകിയത്. വി കെ മോഹനൻ, ഭാർഗവൻ, കെ ആർ ജദാതിഷ്, പി എ രവീന്ദ്രൻ, ഞാനും മന്ത്രിയെ കണ്ടത്. ഇത് അനുഭാവപൂർവം പരിഗണിച്ച മന്ത്രി കാഗോഡു തിമ്മപ്പയാണു കർണാടകത്തിൽ ഈഴവ, തീയ്യ വിഭാഗങ്ങളെ സംവരണത്തിൽ ഉൾപ്പെടുത്തിയത്. കർണാടകത്തിലെ ഈഴവ, തീയ്യ സമൂഹം മോഹനൻ മാസ്റ്ററോടും ഭാർഗവനോടും എസ്എൻഡിപിയോടും ഏറെ കടപ്പെട്ടിരിക്കുന്നു.

യൂണിയൻ രൂപീകരിക്കാൻ ആവശ്യമായ 15 ശാഖകൾ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണു ശ്രീനാരായണ സമിതിയുടെ മുൻ പ്രസിഡണ്ടായിരുന്ന എം ഗോപാലകൃഷ്ണനും എൻ ആനന്ദനും എസ്എൻഡിപിയിൽ എത്തപ്പെട്ടത്.

യൂണിയൻ പ്രസിഡണ്ടാകാനായി ഗോപാലകൃഷ്ണൻ കൈരളി സ്‌കൂളിൽ പ്രത്യേക യോഗം വിളിച്ചു. ആദ്യകാല പ്രധാന പ്രവർത്തകരെ യോഗത്തിലേക്കു ക്ഷണിച്ചിരുന്നില്ല. ഇതിനു മുൻപ് ഗുണ്ട്യ എന്ന സ്ഥലത്തു രമണൻ്റെയും മറ്റും നേതൃത്വത്തിൽ എസ്‌എൻഡിപി പ്രവർത്തനം ആരംഭിച്ചിരുന്നു. മാറത്തഹള്ളിയിലെ സത്യൻ പണിക്കരാണ് ഈ 6 ശാഖകളുമായി ബന്ധപ്പെട്ടിരുന്നത്. അവരുടെ ശാഖകൾ കൂടിയാൽ മാത്രമേ യൂണിയൻ നിലവിൽ വരികയുള്ള എന്നതുകൊണ്ടു സത്യൻ പണിക്കരുടെ പേരാണു ഞാൻ പ്രസിഡണ്ട് സ്ഥാനത്തേക്കു നിർദേശിച്ചത്.

മോഹനൻ മാസ്റ്ററും സത്യൻ പണിക്കരും സുഭാഷ് ചന്ദ്രനും രമണനും ഞാനും കൊല്ലത്തുപോയി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടിരുന്നു. ബാംഗ്ലൂർ യൂണിയൻ അനുവദിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇതിനിടയിലാണു യൂണിയൻ രൂപീകരണത്തിനു മുൻനിരയിൽ പ്രവർത്തിച്ച രമണൻ, സമിതിയിൽനിന്ന് അകന്ന, എൻ സദാശിവന്റെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. പിന്നീടു രമണൻ നേതൃത്വത്തിൽ ബാംഗ്ലൂരിൽ 10 പുതിയ ശാഖകൾ രൂപീകരിച്ചു. ഇതേ കാലയളവിൽ യൂണിയൻ പിടിച്ചെടുക്കാൻ കെ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ ശ്രീ നാരായണ സമിതിയുടെ കീഴിൽ മറ്റ് 15 ശാഖകൾ കൂടി ഉണ്ടാക്കിയിരുന്നു.

പിന്നീട് എസ്എൻഡിപി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അടൂരിൽ ആലോചനായോഗം നടക്കുമ്പോഴാണു ബാംഗ്ലൂർ യൂണിയൻ രൂപീകരണക്കാര്യം ചർച്ച ചെയ്യാൻ എൻ സദാശിവനും എൻ ആനന്ദനും ഞാനും ജനറൽ സെക്രട്ടറിയെ കണ്ടത്. വയലാർജിയും കെ ആർ ഗൗരിയമ്മയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവിടെ വെച്ചാണു ബാംഗ്ലൂർ യൂണിയന് അന്തിമ അംഗീകാരം ലഭിച്ചത്. പിന്നീട് എൻ ആനന്ദൻ പ്രസിഡണ്ടും എൻ മോഹനൻ വൈസ് പ്രസിഡണ്ടും എൻ സദാശിവൻ സെക്രട്ടറിയുമായി യൂണിയൻ രൂപീകൃതമായി. മോഹ നൻ മാസ്റ്ററും ദേവരാജനുമായിരുന്നു ബോർഡ് മെമ്പർമാർ.

2003ൽ വെള്ളാപ്പള്ളി നടേശനു ശ്രീ ശ്രീ രവിശങ്കർ സ്വീകരണം നൽകിയിരുന്നു. വെള്ളാപ്പള്ളി കേശവൻ മുതലാളിയുടെയും ദേവകിയമ്മയുടെയും മകനായി ചേർത്തലയിലെ കണിച്ചുകുളങ്ങരയിൽ 1937 സെപ്റ്റംബർ 10നാണു വെള്ളാപ്പള്ളി നടേശൻ ജനിച്ചത്. പ്രീതി നടേശനാണ് അദ്ദേഹത്തിൻ്റെ ഭാര്യ. തുഷാർ വെള്ളാപ്പള്ളിയും വന്ദന ശ്രീകുമാറുമാണു മക്കൾ. കനകപുര റോഡിലുള്ള ശ്രീ ശ്രീ രവിശങ്കറിൻ്റെ ആസ്ഥാനത്തു വെച്ചായിരുന്നു സ്വീകരണം. ഈ പരിപാടിയിൽ വെള്ളാപ്പള്ളി നടേശൻ്റെ മലയാളത്തിലുള്ള പ്രസംഗം ഞാനാണ് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തത്. സദസ്സിലുള്ള എന്നെ തൽസമയം ശ്രീ ശ്രീ രവിശങ്കറാണു ശിഷ്യനെ വിട്ടു സ്റ്റേജിലേക്കു വിളിപ്പിച്ചു പരിഭാഷപ്പെടുത്താൻ ആവശ്യപ്പെട്ടത്.

ലോകപ്രശസ്ത ജീവനകലയുടെ ഉപജ്ഞാതാവ് ശ്രീ ശ്രീ രവിശങ്കറെ ഞാൻ പരിചയപ്പെട്ടത് 1994ലാണ്. ബാംഗ്ലൂരിൽ നടന്ന ഉറുദു കലാപത്തിനു ശേഷം ഫാദർ തൈത്തോട്ടത്തിന്റെ നേതൃത്വത്തിൽ ധർമ്മാരാം കോളേജിൽ മതമൈത്രി യോഗം വിളിച്ചിരുന്നു. ശ്രീ ശ്രീ രവിശങ്കർ പങ്കെടുത്ത ഈ യോഗത്തിൽ ശ്രീ നാരായണ സമിതിയുടെ പ്രതിനിധിയായിട്ടാണു ഞാൻ എത്തിയത്.

2003ലാണു വിദ്യാരണ്യപുരത്തെ എം എസ് പാളയത്ത് വാങ്ങിയ സ്ഥലത്തു ബാംഗ്ലൂർ എസ്‌എൻഡിപി യൂണിയന്റെ കെട്ടിടം പൂർത്തിയായത്. എൻ ആനന്ദൻ്റെ കെട്ടിടത്തിലായിരുന്നു വളരെക്കാലം ഓഫീസ് പ്രവർത്തിച്ചിരുന്നത്. വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ ജനാർദൻ പൂജാരി എംപിയാണ് ഉദ്ഘാടനം ചെയ്തത്. കെപിസിസി പ്രസിഡണ്ടായിരുന്ന ജനാർദൻ പൂജാരി എംപിയെ ഞാനാണു കൊണ്ടുവന്നത്. എസ്എൻഡിപി യോഗത്തിന്റെ പ്രസിഡണ്ട് അഡ്വക്കേറ്റ് സി കെ വിദ്യാസാഗർ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ്, എം ബി ശ്രീകുമാർ, ബോർഡ് മെമ്പർമാർ തുടങ്ങി നിരവധി യോഗം നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഏറെ നാളത്തെ എൻ്റെ നിർബന്ധ പ്രകാരമാണു യൂണിയനുവേണ്ടി കർണാടക സർക്കാരിൽനിന്നു സ്ഥലം അനുവദിച്ച് കിട്ടാനായി വയലാർജിയെ സമീപിച്ചത്. പുലർച്ചെ രണ്ടു മണിക്കാണ് ഞാൻ വയലാർജിയുടെ കത്തു വാങ്ങി പ്രസിഡണ്ട് എൻ ആനന്ദനു കൊടുത്തത്. വയലാർജിയുടെ അഭ്യർഥന പ്രകാരം മുഖ്യമന്ത്രി എസ് എം കൃഷ്‌ണയാണു യൂണിയന് പത്ത് ഏക്കർ സ്ഥലം അനുവദിച്ചത്. കർണാടക സർക്കാർ ആദ്യമായാണു ഇത്രയധികം സ്ഥലം ഒരു മലയാളി സംഘടനയ്ക്ക് അനുവദിക്കുന്നത്. പിന്നീടു വക്കം പുരുഷോത്തമൻ്റെ സഹായത്തോടെ 2004 ജൂൺ 18ന് എസ്എൻഡിപിയുടെ പേരിൽ അഞ്ച് ഏക്കർ സ്ഥലം റജിസ്റ്ററായി. ജിയോളജിക്കൽ ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്തിരുന്ന അനിൽ കുമാറാണ് ഇതിനുവേണ്ടി പ്രവർത്തിച്ചത്.

എൻ മോഹനൻ പ്രസിഡണ്ടും ഞാൻ വൈസ് പ്രസിഡണ്ടും എൻ സദാശിവൻ സെക്രട്ടറിയുമായി രണ്ടാമത്തെ ഭരണ സമിതി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ബാംഗ്ലൂർ എസ്എൻ ഡിപി യൂണിയൻ്റെ തലപ്പത്തുള്ളവരിൽ ചിലർ ഈ അഞ്ച് ഏക്കർ സ്ഥലം സ്വന്തമാക്കാൻ ശ്രമിച്ചു. 11 പേർ ഉൾപ്പെട്ട ട്രസ്റ്റ് രൂപീകരിച്ചാണു തൽപ്പരകക്ഷികൾ സ്ഥലം കൈക്കലാക്കാൻ ശ്രമിച്ചത്. ഇതിന്റെ പേരിൽ ഉടലെടുത്ത പ്രശ്‌നത്തിനൊടുവിൽ ബാംഗ്ലൂർ യൂണിയൻ പ്രവർത്തനം ശിഥിലമായി. പിന്നീടു യോഗം തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ടു വോട്ട് ധ്രുവീകരണത്തോടെ ബാംഗ്ലൂർ യൂണിയൻ പൂർണമായും നിശ്ചലമായി.

ആറു വർഷത്തിനു ശേഷം അരയാക്കണ്ടി സന്തോഷിനെ അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചതോടെയാണു ബാംഗ്ലൂർ യൂണിയൻ വീണ്ടും സജീവമാകാൻ തുടങ്ങിയത്. പിന്നീടു വയനാട് യൂണിയൻ പ്രസിഡണ്ട് ജയരാജൻ മാസ്റ്ററെ ചെയർമാനായും കുടക് യൂണിയൻ പ്രസിഡണ്ട് വാസുവിനെ കൺവീനറായും നിയമിച്ചു. അവർക്കു ബാംഗ്ലൂരിലെ എസ്എൻഡിപിയെ ചലിപ്പിക്കാൻ കഴിഞ്ഞില്ല.

വെള്ളാപ്പള്ളിയുടെയും തുഷാറിൻ്റെയും അരയാക്കണ്ടി സന്തോഷിന്റെയും നിരന്തര നിർബന്ധത്തിനു വഴങ്ങിയാണ് 2013ൽ ബാംഗ്ലൂർ യൂണിയൻ്റെ അഡ്‌മിനിസ്‌ട്രേറ്ററായി ഞാൻ ചുമതലയേറ്റത്. എല്ലാ ശാഖകളും പുനഃസംഘടിപ്പിച്ചു പ്രവർത്തനം ശക്തിപ്പെടുത്തി. സി വി രാമൻ നഗർ, കുന്ദലഹള്ളി, കെ ആർ പുരം, രാജാജി നഗർ, പീനിയ, ഈജിപുരം, ചൊക്കസന്ദ്ര, സുദ്ധഗുണ്ട പാളയ, കെ ജി എഫ്, കുമാരസ്വാമി ലേഔട്ട്, രാമചന്ദ്രപുരം, ജാലഹള്ളി, കമ്മനഹള്ളി, ജെ സി നഗർ, ആർ ടി നഗർ, ബൊമ്മനഹള്ളി തുടങ്ങിയ ശാഖകളിൽ തിരഞ്ഞെടുപ്പു നടത്തി. 2015ൽ യൂണിയൻ തിരഞെഞ്ഞെടുപ്പും നടന്നു. അഡ്വ. സിനിൽ മുണ്ടോപ്പള്ളിയായിരുന്നു യോഗത്തിൽ നിന്നുള്ള വരണാധികാരി. എൻ ശ്രീനിവാസ് പ്രസിഡണ്ടും എൻ ആനന്ദൻ വൈസ് പ്രസിഡണ്ടും ഞാൻ സെക്രട്ടറിയുമായുള്ള ഭരണസമിതി നിലവിൽവന്നു. ചന്ദ്രഭാനു, കലാധരൻ എന്നിവരായിരുന്നു ബോർഡ് അംഗങ്ങൾ. പല ഭീഷണികൾ ഉണ്ടായിട്ടും ചന്ദ്രഭാനുവാണ് എം എസ് പാളയത്തെ കെട്ടിടം കുറെ ക്കാലം നടത്തിയത്. 2022 മാർച്ച് 31നു ചന്ദ്രഭാനു നിര്യാതനായി.

സ്ഥലവുമായി ബന്ധപ്പെട്ട കേസും മറ്റു പ്രശ്‌നങ്ങളും തീർക്കാനുള്ള പ്രയത്നത്തിലായിരുന്നു ഞങ്ങൾ. ലാൻഡ് ട്രിബ്യൂണൽ മുതൽ കർണാടക ഹൈകോർട്ട് വരെയുള്ള എല്ലാ കേസുകളും നിയമ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. എൻ ആനന്ദൻ, എൻ വത്സൻ, എ ആർ രാജേന്ദ്രൻ എന്നിവരുടെ ആത്മാർഥമായ പ്രവർത്തനങ്ങളും സാമ്പത്തിക സഹായവും കൊണ്ടാണ് ഇത് സാധിച്ചെടുത്തത്. പിന്നീട് ഇലക്ട്രോണിക് സിറ്റി, ബി ജി റോഡ്, മാഗഡി റോഡ്, എം എസ് പാളയ, ജിഗണി, തമ്മനഹള്ളി തുടങ്ങിയ ശാഖകൾ യൂണിയന്റെ ഭാഗമായി.

ഇതിനുപുറമെ അയ്യപ്പനഗർ, ദാസറഹള്ളി, ദൊഡ്ഡ ബൊമ്മ സാന്ദ്ര, ഡോംലൂർ, പൽപു മെമ്മോറിയൽ, എച്ച്എഎൽ, ഇന്ദിരാനഗർ, കലാസിപാളയം, മാറത്തഹള്ളി, മാരുതിനഗർ, മത്തിക്കെരെ, മൈക്കോ ലേഔട്ട്, മുരുകേഷ് പാളയ, പ്രശാന്ത് നഗർ, രാമചന്ദ്രപുരം, രാമസ്വാമി പാളയ, ടി ദാസറഹള്ളി, തിപ്പസന്ദ്ര, മഡിവാള, അൾസൂർ, വിദ്യാരണ്യപുരം, യെലഹങ്ക, വിമാനപുര, യശ്വന്ത്പുരം എന്നിവിടങ്ങളിലും ശാഖകൾ നിലവിലുണ്ട്.

എസ്എൻഡിപി ബാംഗ്ലൂർ യൂണിയനിലെ പ്രധാനപ്പെട്ട എല്ലാ ശാഖകളിലും പ്രതിമാസ കുടുംബപൂജയും ശാഖാ കമ്മിറ്റിയും വാർഷിക പൊതുയോഗവും കൃത്യമായി നടക്കുന്നുണ്ട്. എല്ലാ വർഷവും ഗുരുദേവ ജയന്തി ആഘോഷിക്കുകയും സമാധി ആചരിക്കുകയും ചെയ്തുവരുന്നു. എല്ലാ ശാഖകളെയും പങ്കെടുപ്പിച്ചു യുണിയൻ്റെ ആഭിമുഖ്യത്തിലും ഗുരുദേവ ജയന്തി വളരെ വിപുലമായി ആഘോഷിച്ചുവരുന്നു. കമ്മനഹള്ളി, ആർ ടി നഗർ, പീനിയ, എസ് ജി പാളയ, തമ്മനഹള്ളി എന്നിവിടങ്ങളിൽ യൂണിയൻ്റെ കീഴിൽ നടന്ന ഗുരുദേവ ജയന്തിയാഘോഷം ജനപങ്കാളിത്തംകൊണ്ടും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ സാമുദായിക നേതാക്കന്മാർ എന്നിവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

കേന്ദ്രമന്ത്രി വയലാർജി, മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഡി വി സദാനന്ദഗൗഡ, ഹരിപ്രസാദ് എംപി, മന്ത്രിമാരായിരുന്ന കെ ജെ ജോർജ്, ദിനേഷ് ഗുണ്ടുറാവു, മുനിരത്ന നായിഡു, വിഷ്‌ണുപ്രസാദ് എംഎൽഎ എന്നിവർ പലപ്പോഴായി എസ്എൻഡിപിയുടെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

ആറ്റുകാൽ അമ്മയുടെ ഇഷ്‌ട വഴിപാടായ പൊങ്കാല 2019 മുതൽ യുണിയൻ സ്ഥലത്തു തുടങ്ങി. ഏതു സമയത്തും എന്ത് ആവശ്യത്തിനും ശാഖയിലെ അംഗങ്ങളെ സഹായിക്കാനായി സദാ സന്നദ്ധരായ 40ഓളം പ്രവർത്തകരും ആംബുലൻസ് സർവീസ് ബന്ധവുമുണ്ട്. 2020ലുണ്ടായ കോവിഡ്-19 എന്ന മഹാമാരിക്കാലത്ത് എസ്എൻഡിപി ശാഖകൾ ബുദ്ധിമുട്ടുന്നവരെ സാമ്പത്തികസഹായം നൽകിയാണു സഹായിച്ചത്. അതോടൊപ്പം അതതു പ്രദേശത്തെ വിഷമം അനുഭവിക്കുന്ന കുടുംബങ്ങൾക്കു ഭക്ഷണ കിറ്റുകളും മരുന്നുകളും മാസ്‌കുകളും വിതരണം ചെയ്തു.

കെ എൻ ഭരത്ഭൂഷൺ, കെ എൻ ശിവദാസ്, കെ എൻ അശോകൻ, കെ പ്രസാദ്, കെ ആർ സജിത്ത്, കെ എസ് പ്രകാശ്, കാർത്തികേയൻ, കെവികെ അയ്യപ്പൻ, കെ കെ ലീലാമ്മ, എം എസ് ഹരിദാസ്, അടൂർ രാധാകൃഷ്‌ണൻ, അജിത് വി, എം പ്രകാശ്, ബിജു കുമാർ, ബിനു, മഹേഷ്, മനോഹരൻ, എൻ അനിരുദ്ധൻ, എൻ കെ സുഗതൻ, എൻ ആർ സദാനന്ദൻ, എൻ വി രഘുനന്ദൻ, നവീൻ, നാരായണൻ കുട്ടി, നിർമൽരാജ്, പി വി പുഷ്‌പാകരൻ, പി ജി പ്രമോദ് കുമാർ, കെ ടി പ്രമോദ്, ആർ സുദേവൻ, ചെന്താമര, എം കെ രാജേന്ദ്രൻ, രാമകൃഷ്‌ണൻ, ജെ രവീന്ദ്രൻ, എൻ രവീന്ദ്രൻ, എസ് സുനീഷ്, സദാശിവൻ, സഹദേവൻ, വി ഡി സാജൻ, ജി സനിൽകുമാർ, സരസൻ, ശരത് ബാബു, ഡി സത്യപാൽ, ഗീത ജയൻ, വിജയൻ, എ ആർ ഷാജി, ഷാജിമാധവൻ, സുധി, വി ഷിജാനന്ദൻ, മനോജ്, ടി വി സോമൻ, കെ എൻ സോമനാഥൻ, ബാബു സി കെ, ചന്ദ്രസേനൻ, സുനിൽ, ഹരി കുമാർ, കെ പി സുഗുണൻ, ഇ വി സുകുമാരൻ, കെ ടി കെ സുരേന്ദ്രൻ, ടി എം നന്ദകുമാർ, ടി സഹദേവൻ, സോമ രാജൻ, ചന്ദ്രൻ, സി ഉദയ കുമാർ, വി പി ഭാസ്കരൻ, വി രമേശ് കുമാർ, വി ദാസൻ, വി എൻ പ്രസാദ്, വി വി വിദ്യാധരൻ, വേണു ഗോപാൽ, ഡി വത്സലൻ, വിശ്വനാഥൻ, രവീന്ദ്രൻ, അനിൽ കുമാർ, ഹരി കുമാർ, രതീഷ്, ശിവൻ, ശശി, അനീഷ് കുമാർ, ബിജു കെ എം, സാബു, സി കെ ബാബു, ദിലീപ്, പ്രശാന്ത്, അഭിഷേക്, ഡോക്ടർ അഭിരാം, ദയാനന്ദൻ, പ്രശാന്ത്‌കുമാർ, പ്രസന്ന സേനൻ, കവിത രാജു, സുഗുണ സുഭാഷ്, സരള ഗോപി, ശാന്തമ്മ, സിന്ധു എം പി, അനിത സദാനന്ദൻ, ഗിരിജ, ഉഷ ശശിധരൻ, ഷിജി വിജയ, രാമ മോഹൻ, ശ്രീന ജിജി, സന്ധ്യ ബിജു, പ്രസീജ ബിനോ, അംബിക രമേഷ്, ദീപ അശോക്, ദീപ അനിൽകുമാർ, ഷേർളി, പ്രസീത, സുമ സുനിൽ, ഇന്ദ്ര സേതുമാധവൻ, ഓമന രാജു മാധവൻ, അമ്പിളി വേണുഗോപാൽ, രേഖ സുനിൽ, ഷീബ ദീപേഷ്, ദീപ പ്രസാദ്, ബിന്ദു ഉണ്ണിക്കൃഷ്ണൻ, അഞ്ജു അജീഷ്, സരോജിനി സദാനന്ദൻ, സുഷമ മനോജ്, സരിത പ്രകാശ്, ഷീജ കൃഷ്ണ, പ്രസന്ന ആനന്ദ്, ലീല സതീഷ്, ഷേർലി സത്യൻ, ശോഭ, പ്രവീണ, ദീപ അനിൽ, ഗിരിജ ജയൻ, ശോഭ സുന്ദരരാജൻ, ഷീബ പ്രകാശ്, അജിത, ഗിരിജ, ലേഖ, പ്രവീണ, അംബിക, സുജ രവി, അനിത വിജയ കുമാർ, ഷീജ ശശീന്ദ്രൻ, സിന്ധു ആനന്ദ്, മിനി ബാബു തുടങ്ങിയ നൂറുകണക്കിനു സജീവ പ്രവർത്തകരാണു ബാംഗ്ലൂർ യുണിയന്റെ കരുത്ത്.

ബാംഗ്ലൂർ ശ്രീ നാരായണ സമിതിയിലും എസ്എൻഡിപി യിലും പ്രവർത്തിക്കുമ്പോഴാണു കർണാടകത്തിലെ സമാന സമുദായമായ ആര്യ ഈഡിഗരുമായും ബില്ലവരുമായും അടുത്തു ഇടപഴകാൻ കഴിഞ്ഞത്. ബന്നാർഘട്ട റോഡിൽ മീനാക്ഷി ക്ഷേത്രത്തിന് എതിർവശത്ത് ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠയുള്ള അമ്പലം ഇവർ നിർമിച്ചിട്ടുണ്ട്. സമുദായാംഗങ്ങൾക്കു ഹോസ്റ്റലും ഹാളുമുണ്ട്. ശ്രീ നാരായണ ഗുരുദേവനെ ആത്മീയ ഗുരുവായി ആരാധിക്കുന്ന ഇവരുടെ പ്രവർത്തനം കൊണ്ടാണു ഗുരുദേവ ജയന്തി കർണാടക ഗവൺമെൻ്റിൻ്റെ ഭാഗമായത്. കേരള സർക്കാർ നൽകുന്നതിലും കൂടുതൽ ആദരവാണു ഗുരുദേവനു കർണാടക സർക്കാർ നൽകുന്നത്. ജെ പി നാരായണ സ്വാമി, വേദകുമാർ, ഡോ. എം തിമ്മഗൗഡ, ടി ശിവകുമാർ, കൃഷ്‌ണമൂർത്തി, കെ എസ് ദുഷ്യന്ത്, എം സി നാരായണൻ, ആർ പി പ്രകാശ്, മഞ്ജുനാഥ്, മുത്തുരാജു, ഡി മുരളീധർ, എച്ച് ടി മോഹൻദാസ്, ടി വാസൻ, എച്ച് സമ്പത്ത് കുമാർ, ഇ എം ഹനുമന്തപ്പ, കെ വി ഹരീഷ് തുടങ്ങിയവരാണു പ്രധാന ആര്യ ഈഡിഗ- ബില്ലവ പ്രവർത്തകർ.

2016 മുതൽ സംസ്ഥാന തലത്തിലും പിന്നീടു ജില്ലാതലങ്ങളിലും കർണാടക സർക്കാർ ഗുരുദേവ ജയന്തി ആഘോഷിച്ചു വരുന്നു. ഗുരുദേവ കൃതികൾ കന്നടത്തിലേക്കു മൊഴിമാറ്റാനും പാഠ്യവിഷയമാക്കാനും മെട്രോ സ്റ്റേഷനു ഗുരുദേവന്റെ പേര് നൽകാനും സിറ്റിയിൽ ഗുരുദേവ പ്രതിമ സ്ഥാപിക്കാനും തീരുമാനിച്ചതു സിദ്ധരാമയ്യയാണ്. സങ്കീർണമായ രാഷ്ട്രീയ പ്രശ്‌നങ്ങളിൽ പെട്ടിരുന്ന സിദ്ധരാമയ്യക്കു ഭരണം 5 വർഷം പൂർത്തിയാക്കാൻ സാധിച്ചതു ഗുരുദേവൻ്റെ അനുഗ്രഹം കൊണ്ടാണ് എന്നാണു ശ്രീ നാരായണീയരുടെ വിശ്വാസം. ദേവരാജ് അരസിനു ശേഷം ഭരണ കാലാവധി പൂർത്തിയാക്കിയ ഏക മുഖ്യമന്ത്രിയാണു സിദ്ധരാമയ്യ

2017ലെ ജയന്തി ആഘോഷത്തിൽ പങ്കെടുത്ത വി കെ ഹരിപ്രസാദിന്റെ ആവശ്യപ്രകാരം എസ്എൻഡിപിക്ക് ഒരു സ്ഥലം നൽകാമെന്നു മുനിരത്നം എംഎൽഎ പരിപാടിയിൽ വെച്ചു പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥലത്തിനുവേണ്ടി ജാലഹള്ളി ശാഖ പ്രവർത്തനം നടത്തുന്നതിനിടയിൽ ഒരു സമുന്നത മലയാളി നേതാവ് ഇടപെട്ടതിനെ തുടർന്നു സ്ഥലം എസ്എൻഡിപിക്കു നഷ്ടപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. 2018ൽ എൻ ആനന്ദൻ പ്രസിഡണ്ടും എൻ വത്സൻ വൈസ് പ്രസിഡണ്ടും ഞാൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എ ആർ രാജേന്ദ്രൻ, സി രമേശൻ എന്നിവരാണു ബോർഡ് അംഗങ്ങൾ. ചന്ദ്രബോസ്, ഡോ ജിജോ, വി എൻ രാജു, അനിൽ കുമാർ, ശ്രീജ രാജീവൻ, വി കെ സുരേഷ് എന്നിവരായിരുന്നു കൗൺസിൽ അംഗങ്ങൾ.

എസ്എൻഡിപിയുടെ സ്ഥലത്തേക്കു പ്രവേശിക്കാനുള്ള വഴിയുമായി ബന്ധപ്പെട്ടു തൊട്ടടുത്തു താമസിക്കുന്ന നായിക്കുമായി തർക്കം നിലനിന്നിരുന്നു. എല്ലാവരും വിലക്കിയിട്ടും ഒരു ദിവസം ഞാൻ അദ്ദേഹത്തെ വീട്ടിൽ ചെന്നുകണ്ടു. എസ്എൻഡിപിയെപ്പറ്റിയും സ്കൂൾ തുടങ്ങുന്നതിനെപ്പറ്റിയും സംസാരിച്ചു. അതോടൊപ്പം മുൻമന്ത്രി കുമാർ ബംഗാരപ്പയുമായുള്ള എന്റെ ബന്ധം ബോധ്യപ്പെടുത്തിയതോടെ നായിക് തർക്കസ്ഥലം സൗജന്യമായി എസ്എൻഡിപിക്കു വീട്ടുനൽകി. വർഷങ്ങളായി നിലനിന്ന വഴിത്തർക്കം അതോടെ പരിഹരിക്കപ്പെട്ടു. ഇതിനിടയിൽ വെള്ളാപ്പള്ളി നടേശൻ ഈ സ്ഥലത്തു മതിൽ കെട്ടി.

ചന്ദ്രസേനന്റെയും സുനിലിന്റെയും മറ്റും സഹായത്തോടെയാണു ഗുരുമന്ദിരത്തിൻ്റെ പണി തുടങ്ങിയത്. ആവശ്യമായ മര ഉരുപ്പടികൾ എൻ വൽസനും മേൽക്കൂര ജയനും കസേരകൾ മനോഹരനും ശശിയും ഇലക്ട്രിക്കൽ അനിൽ കുമാറും സൗണ്ട് സിസ്റ്റം പീനിയ ശാഖയുമാണു സംഭാവന ചെയ്തത്. തൃശ്ശൂരിൽനിന്നു കൊണ്ടുവന്ന ഗുരുദേവ പ്രതിമ മറ്റു സ്ഥലങ്ങളിൽ സൂക്ഷിക്കരുത് എന്ന നിർദേശത്തെ തുടർന്ന് അന്നുതന്നെ പ്രതിഷ്ഠിക്കേണ്ടിവന്നു.

അങ്ങനെ ഗുരുദേവ പ്രതിമ സ്ഥാപിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. 2018 മെയ് 2ന് ആദ്യത്തെ പ്രാർഥനാ യോഗം നടന്നു. 2018 ജുലൈ 8നു തുഷാർ വെള്ളാപ്പള്ളിയും അരയാക്കണ്ടി സന്തോഷും കൂടിയാണു ഗുരുമന്ദിരം ഉദ്ഘാടനം ചെയ്തത്.

2018ലാണു യൂണിയൻ സ്ഥലത്തു സ്‌കൂൾ കെട്ടിടം പണിയാൻ പഞ്ചായത്ത് അനുവാദം തന്നത്. ഈജിപുരം, കമ്മനഹള്ളി, ചൊക്കസാന്ദ്ര, ആർ ടി നഗർ, സി വി രാമൻ നഗർ, പീനിയ, ജാലഹള്ളി, ബൊമ്മനഹള്ളി, തമ്മനഹള്ളി, ജിഗണി എന്നീ ശാഖകളു ടെയും കെ സോമനാഥൻ, സി രമേശൻ, അരയാക്കണ്ടി സന്തോഷ്, മനോഹരൻ, വിജയൻ എം കെ, ശ്രീജ രാജീവ്, ഗീതാ ജയൻ, നിഷ കെ പി, ഷിനി ടി എസ്, ദിലീപ് എ, വിപിൻ ശങ്കർ, സുനിൽ കുമാർ, സഹദേവൻ, അനിൽ, വേണുഗോപാൽ, ബിജു കുമാർ എന്നിവരുടെയും സഹായത്തോടെ വിദ്യാലയം ആരംഭിക്കാനുള്ള പ്രവർത്തനവും തുടങ്ങി. സ്‌കുൾ കെട്ടിടം, ചിൽഡ്രൻസ് പാർക്ക്, റോസ് ഗാർഡൻ, ഗ്രൗണ്ട് എന്നിവയുമായി. കർണാടക സർക്കാ രിൽനിന്നു 2020ൽ പ്രീപ്രൈമറി ക്ലാസ്, ഓഷ്യൻസ് മോണ്ടോ സറിക്കും, 2022ൽ പ്രൈമറി ക്ലാസ് ഓഷ്യൻസ് എലിമെന്ററിക്കു മുള്ള അനുവാദവും ലഭിച്ചതോടെ എട്ടുവരെയുള്ള ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻ്റെ എല്ലാ രേഖകളും ബാംഗ്ലൂർ യുണിയന്റെ പേരിൽ തന്നെയാണ്. 30 വർഷത്തെ പ്രവർത്തന പരിചയമുള്ള മഹാലക്ഷ്മി ചിദാനന്ദാണു പ്രൻസിപ്പൽ. സ്‌കൂളിൻ്റെ അഡ്‌മിഷൻ നോക്കുന്നതു ചിദാനന്ദാണ്.

2022 ഫെബ്രുവരി 17ന് അരയാക്കണ്ടി സന്തോഷിൻ്റെ അധ്യക്ഷതയിൽ റവന്യു സെക്രട്ടറി ഗാംഗുബായി ഐഎഎസിന്റെ സാന്നിധ്യത്തിൽ വെള്ളാപ്പള്ളി നടേശൻ ഓൺ ലൈനിൽ വെർച്ചലായാണു സ്കൂ‌ൾ കെട്ടിടം ഉദ്ഘാടനം ചെയ്‌തത്. 2022 ജൂലായ് 2നു സ്കൂ‌ളിൽ വെച്ച് നടന്ന വനമഹോത്സവത്തിനു മുഖ്യാതിഥിയായി എത്തിയത് കർണാടക ഗവൺമെൻ്റിൻ്റെ പരിസ്ഥിതി അംബാസിഡർ 111 വയസ്സുള്ള പത്മശ്രീ സാലുമരദ തിമ്മക്കയാണ്.

2022ലെ കൗൺസിലർമാരായി അജീഷ് ലക്ഷ്‌മണൻ, ബീജുകുമാർ, കുട്ടിക്കൃഷ്‌ണൻ, വി എൻ രാജു, ശ്രീജാ രാജീവ്, സുദർശനൻ കെ കെ, സുനിൽ വി എന്നിവരെ തിരഞ്ഞെടുത്തു. എസ്എൻഡിപി യൂണിയൻ വരുംതലമുറയ്ക്കു വേണ്ടി ജോലി സാധ്യതയുള്ള കോഴ്‌സുകളും ഉന്നത നിലവാരമുള്ള സ്പോർട്സ് സെൻ്ററും താമസിച്ചു പഠിക്കാൻ ഹോസ്റ്റലും തുടങ്ങാനുള്ള പ്രവർത്തനത്തിലാണ്. കമ്മനഹള്ളി ശാഖ സ്വന്തമായി വാങ്ങിയ സ്ഥലത്തു 2022 ഓഗസ്റ്റ് 21നു ഗുരുമന്ദിരത്തിൻ്റെ പണി തുടങ്ങി യതു മറ്റൊരു നാഴികക്കല്ലാണ്.

🟥

അടുത്ത അധ്യായം ▶ അല്പം രാഷ്ട്രീയം 

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റില്‍ ഉണ്ടായ...

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്

കൊച്ചി: കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം....

ആർസി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസയിൽ മീലാദ് റാലി

ബെംഗളൂരു: നബിദിനാഘോഷത്തിന്റെ ഭാഗമായി ആർസി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് വിലങ്ങാട് പൂവത്തുമൂട്ടിൽ പി. സി. ചാക്കോ (91) ബെംഗളൂരുവിൽ...

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം, കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ...

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റില്‍ ഉണ്ടായ...

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്

കൊച്ചി: കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം....

ആർസി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസയിൽ മീലാദ് റാലി

ബെംഗളൂരു: നബിദിനാഘോഷത്തിന്റെ ഭാഗമായി ആർസി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് വിലങ്ങാട് പൂവത്തുമൂട്ടിൽ പി. സി. ചാക്കോ (91) ബെംഗളൂരുവിൽ...

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം, കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ...

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു

കോഴിക്കോട്: താമരശ്ശേരി ഇരുതുള്ളി പുഴയുടെ തീരത്ത് പ്രവര്‍ത്തിക്കുന്ന അറവ് മാലിന്യ സംസ്‌കരണ...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 70 രൂപയാണ്...

ബാലസാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂര്‍: സാഹിത്യകാരനും കലാ-സാംസ്കാരിക പ്രവർത്തകനുമായ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസായിരുന്നു....

Related Articles

Popular Categories