അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

2013 മെയ് മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 224ൽ 122 സീറ്റ് നേടിയാണു കോൺഗ്രസ് കർണാടകത്തിൽ തിരിച്ചു വന്നത്. പിസിസി പ്രസിഡണ്ട് ഡോക്ടർ ജി പരമേശര ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2005ൽ ജനതാദൾ വിട്ട് ഓൾ ഇന്ത്യ പ്രോഗ്രസീവ് ജനതാദളിൽ ചേരുകയും പിന്നീടു 2006ൽ കോൺഗ്രസിൽ എത്തുകയും ചെയ്‌ത സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലെത്തി. ദിനേഷ് ഗുണ്ടുറാവു ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രിയായി.

ഈ അവസരത്തിലാണു ഞാൻ കോസ്‌റ്റൽ ഡവലപ്പ്മെന്റ് ബോർഡ്-കരാവലിയുടെ ഡയക്‌ടറായി നിയമിതനായത്. എഐസിസി ജനറൽ സെക്രട്ടറിയും ഗവർണറുമായിരുന്ന മാർഗരറ്റ് ആൽവയുടെ മകൻ നിവേദിതാ ആൽവയായിരുന്നു ചെയർമാൻ. മംഗലാപുരത്താണു കരാവലിയുടെ പ്രധാന ആസ്ഥാനം.

2013ലെ കർണാടക തിരഞ്ഞെടുപ്പിൽ കേരളത്തിലെ സമുന്നത നേതാക്കളായ ഉമ്മൻചാണ്ടി, കെ സുധാകരൻ, ആൻറോ ആന്റണി, എം പി വീരേന്ദ്രകുമാർ, വിഷ്ണുനാഥ്, മുരളി എന്നിവർ ബാംഗ്ലൂരിൽ പ്രചാരണം നടത്തിയിരുന്നു. ദാസറഹള്ളിയിൽ മത്സരിച്ച ബി എൽ ശങ്കറിൻ്റെ പരിപാടിയുടെ ഉത്തരവാദിത്വം എനിക്കായിരുന്നു. മലയാളി വോട്ടർമാർക്കു വേണ്ടി പീനിയയിൽ നടത്തിയ പരിപാടി ഗംഭീര വിജയമായിരുന്നു. ഉമ്മൻ ചാണ്ടി ബാംഗ്ലൂരിൽ വരുമ്പോൾ പലപ്പോഴും നേരിൽ കാണാറുണ്ട്. ജാലഹള്ളിയിലെ മിലൻ്റെ വീട്ടിലാണ് അദ്ദേഹം സാധാരണ താമസിക്കാറ്. മൈബ്രാ എന്ന കമ്പനിയുടെ ഉടമയാണു കണ്ണൂർ സ്വദേശിയായ മിലൻ.

2014ൽ പ്രൈമറി തിരഞ്ഞെടുപ്പിനു റിട്ടേണിംഗ് ഓഫീസറായി ഇൻഡോറിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ മാണ്ഡ്യയിലും എഐസിസി കോ-ഓർഡിനേറ്ററായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്‌ത സിനിമാതാരം രമ്യ എംപിയായിരുന്നു സ്ഥാനാർഥി. ഈ സമയത്തു മാണ്ഡ്യയിലെ മുഴുവൻ പ്രധാന കോൺഗ്രസ് പ്രവർത്തകരുമായും സംസ്ഥാന നേതാക്കന്മാരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. മാണ്ഡ്യയിലെ പ്രവർത്തനം എനിക്കൊരു വെല്ലുവിളിയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ എം പിയായ രമ്യയെയും സീറ്റിനായി കച്ച കെട്ടിയിരുന്ന സീനിയർ നേതാക്കന്മാരെയും സഹകരിപ്പിച്ചു കൊണ്ടുപോകുക എന്നത് ഏറെ ശ്രമകരമായിരുന്നു. പിസിസി പ്രസിഡണ്ട് ഡോ. പരമേശ്വര അധ്യക്ഷത വഹിച്ച യോഗത്തിൽ വിരുദ്ധ ചേരിയിലായിരുന്ന എസ് എം കൃഷ്‌ണയെയും അംബരീഷിനെയും ഒരേ വേദിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞു എന്നതായിരുന്നു എൻ്റെ ഏറ്റവും വലിയ വിജയം.

2016ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തല അസംബ്ലിയുടെ എഐസിസി കോ-ഓർഡിനേറ്ററായും ഞാൻ നിയോഗിക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാവ് ശരത്തായിരുന്നു സ്ഥാനാർഥി. ചേർത്തലയിലെ നിരവധി നേതാക്കളുമായും വയലാർജി, എ കെ ആൻ്റണി, ഉമ്മൻചാണ്ടി തുടങ്ങിയ കേരളത്തിലെ മുതിർന്ന നേതാക്കളുമായും ദിവസേന ബന്ധപ്പെട്ടിരുന്നു.

2018ലെ തിരഞ്ഞെടുപ്പിനെത്തിയ ഉമ്മൻ ചാണ്ടി ബാംഗ്ലൂരിലെ ഇന്ദിരാ കാൻ്റീനിൽനിന്നാണു പ്രഭാതഭക്ഷണം കഴിച്ചത്. അദ്ദേഹത്തിൻ്റെ മകൻ ചാണ്ടി ഉമ്മനും ഞാനുമായിരുന്നു കൂടെ. സിദ്ധരാമയ്യ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ചതാണ് ഇന്ദിരാ കാന്റീൻ. 5 രൂപയ്ക്കു പ്രഭാതഭക്ഷണവും 10 രൂപയ്ക്ക് ഉച്ചയുണും രാത്രി ഭക്ഷണവും ലഭിക്കുന്ന ഇന്ദിരാ കാന്റീൻ സാധാരണക്കാർക്ക് ഒരു അനുഗ്രഹമാണ്.

കോൺഗ്രസ് നേതാവ് വി എം സുധീരൻ ബാംഗ്ലൂരിൽ ചികിത്സയ്ക്കു വരുന്ന കാര്യം ഉമ്മൻ ചാണ്ടിയാണ് എന്നെ അറിയിച്ചത്. വിമാനത്തിൻ്റെ അടുത്തുനിന്നു നേരിട്ട് ആംബുലൻസിൽ കയറ്റിയാണ് അദ്ദേഹത്തെ നാരായണ ഹൃദയാലയത്തിൽ എത്തിച്ചത്. ചികിൽസ കഴിഞ്ഞു പോകുന്നതു വരെ ജോഷി, മെറ്റി ഗ്രേസ് തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരാണ് അദ്ദേഹത്തിനു വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്‌തു കൊടുത്തത്.

അസുഖബാധിതനായ ജി കാർത്തികേയനെ ബാംഗ്ലൂർ എച്ച്സിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിരവധി പേരാണു നാട്ടിൽനിന്നു വന്നത്. അവർക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. 2015 മാർച്ച് 7നായിരുന്നു ജി കാർത്തികേയന്റെ നിര്യാണം. പിന്നീടു മകൻ ശബരീനാഥൻ എംഎൽഎയായി.

2016ൽ നടത്തിയ മന്ത്രിസഭാ പുനഃസംഘടനയിൽ ജാതി സമവാക്യത്തിന്റെ്റെ അടിസ്ഥാനത്തിൽ ദിനേഷ് ഗുണ്ടുറാവുവിനു മന്ത്രിസ്ഥാനം നഷ്ട‌മായി. ഗുണ്ടുറാവു കെപിസിസി വർക്കിംഗ് പ്രസിഡണ്ടായി നിയമിതനായതോടെ കർണാടക കോൺഗ്രസിൽ സജീവമായ ഞാൻ കെപിസിസി ജനറൽ സെക്രട്ടറിയായി.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കർണാടക ഇൻചാർജ്ജായി വന്നു. പി സി വിഷ്ണുനാഥ്, മധുഗൗഡ് യാസ്കി, മാണിക്ക് ടാക്കുർ എന്നിവരായിരുന്നു സെക്രട്ടറിമാർ. 2018 ജൂണിൽ ദിനേഷ് ഗുണ്ടുറാവു കെപിസിസി പ്രസിഡണ്ടായി. ഈശ്വർ ഖന്ദ്രയായിരുന്നു വർക്കിംഗ് പ്രസിഡണ്ട്.

2004 മുതൽ 2006 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന ധരംസിംഗ് 2017 ജൂലായ് 27നു 81-ാം വയസ്സിൽ നിര്യാതനായി. ബീദറിൽ നടന്ന അന്ത്യസംസ്‌കാരത്തിൽ ഞാനും പങ്കെടുത്തു. അദ്ദേഹം എപ്പോഴും എനിക്ക് ഒരു സപ്പോർട്ടായിരുന്നു. 2018 ഓഗസ്റ്റ് 7നാണ് ഏറെക്കാലം തമിഴ്‌നാട് മുഖ്യമന്തിയായിരുന്ന കരുണാനിധി നിര്യാതനായത്. അനുശോചനത്തിൽ ദിനേഷ് ഗുണ്ടുറാവുവിനോടൊപ്പം ഞാനും പങ്കെടുത്തിരുന്നു.

2018ലാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു ചെയർമാൻ. ബാപ്പി രാജുവായിരുന്നു തമിഴ്‌നാടിന്റെ വരണാധികാരി. മുരുകനും ഞാനുമായിരുന്നു അസിസ്‌റ്റൻ്റ് വരണാധികാരികൾ. മൂന്നു പ്രാവശ്യം തിരുപ്പതി ദേവസ്വം ചെയർമാനും ആന്ധ്രയിലെ മന്ത്രിയുമായിരുന്നു ബാപ്പി രാജു. ഈ സമയത്താണു തമിഴ്‌നാട് ഡിസിസി കമ്മിറ്റിയെയും, നിരീക്ഷകരെയും നിയമിച്ചത്. പിന്നീടു തിരഞ്ഞെടുപ്പു സുഗമമാക്കാൻ വേണ്ടി തമിഴ്‌നാടിനെ രണ്ടു മേഖലകളായി തിരിച്ചു. മുംബൈയിലെ സഞ്ജയ്ദത്തിനെ വരണാധികാരിയായും അനീഷ് അഹമ്മദിനെ അസിസ്റ്റന്റായും നിയമിച്ചു. തമിഴ്‌നാട്ടിലെ മുഴുവൻ നേതാക്കളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനുള്ള അവസരമായിരുന്നു ഇത്.

തിരുനാവുക്കരസ് ആയിരുന്നു തമിഴ്‌നാട് കോൺഗ്രസ് പ്രസിഡണ്ട്. മുഖ്യമന്ത്രി എംജിആർ രാഷ്ട്രീയത്തിൽ വളർത്തിയ അദ്ദേഹം ജയലളിതയുടെ കൂടെയായിരുന്നു. അണ്ണാ ഡിഎംകെയിൽ നിന്നാണ് അദ്ദേഹം കോൺഗ്രസിലേക്കു വന്നത്. സിനിമാ നടനും നിർമാതാവുമായ തിരുനാവുക്കരസാണു പ്രശസ്ത‌ സംഗീതജ്ഞൻ ഇളയരാജയെയും മറ്റു പ്രമുഖ സിനിമാ പ്രവർത്തകരെയും എനിക്കു പരിചയപ്പെടുത്തിയത്.

സമയ പരിധിക്കുള്ളിൽ എല്ലാ കമ്മിറ്റികളും രൂപീകരിക്കാനും പട്ടിക എഐസിസിക്കു സമർപ്പിക്കാനും ഞങ്ങൾക്കു കഴിഞ്ഞു. എല്ലാ വരണാധികാരികളും കൂടെ ഞാനും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമായി. രാഹുൽജി എഐസിസിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലെ പിസിസി പ്രസിഡണ്ടായി.

തമിഴ്‌നാട് കോൺഗ്രസിൻ്റെ മുൻ പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി നിരവധി നേതാക്കളുമായി അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞു. കെ ആർ രാമസാമി, പി ചിദംബരം, ബി മാണിക്കം ടാഗോർ, ഡോ. എ ചെല്ലകുമാർ, കെ വി തങ്കബാലു, ഇവികെഎസ് ഇളങ്കോവൻ, കുമരി അനന്തൻ, എം കൃഷ്‌ണസ്വാമി, മണിശങ്കർ അയ്യർ, ഡോ. ഇ എം സുദർശന നാച്ചിയപ്പൻ, ധനുഷ്കോടി ആദിത്യൻ, കെ എസ് അഴഗിരി, സി ഡി മെയ്യപ്പൻ, ഡോ. കെ ജയകുമാർ, കാർത്തി പി ചിദംബരം, എം ക്രിസ്‌റ്റഫർ തിലക്, ഡോക്‌ടർ എം കെ വിഷ്ണു‌ പ്രസാദ്, മയൂര എസ് ജയകുമാർ, മോഹൻ കുമാരമംഗലം, എസ് ജോതിമണി, കെ ഗോപിനാഥ്, പീറ്റർ അൽഫോൺസ്, ജെ എം ഹാറൂൺ റഷീദ്, ഡോ. എസ് വിജയ ധരണി, ജെ ജി പ്രിൻസ്, ആർ ഗണേഷ്, എസ് രാജേഷ്‌കുമാർ, റൂബി മനോഹരൻ, വി എസ് കാളിമുത്തു, പി വി രാജേന്ദ്രൻ, സെൽവ പെരുന്തഗൈ, എസ് എസ് രാമസുബ്ബു, പി വിശ്വനാഥൻ, ആർ സിങ്കാരം, ആർ ദേവദാസ്, ജി കെ ദാസ്, എ ഗോപ്പണ്ണ, നാസി ജെ രാമചന്ദ്രൻ, ആർ ദാമോദരൻ, ടി എൻ മുരുകാനന്ദം, പൊൻ കൃഷ്‌ണമൂർത്തി, ഡോ. കെ ഐ മണി രത്നം, ഡോ. കെ വിജയൻ, ജി രാജേന്ദ്രൻ, സി റോബർട്ട് ബ്രൂസ്, കീഴാനൂർ രാജേന്ദ്രൻ, ഡോ. സുബ്ബ സോമു, ആർ രാമ സുഗന്തൻ, ഡി സെൽവം, കെ തനികാചലം, അഡ്വ. ദാമോദരൻ, അരുൾ അൻപരസു, ചിരഞ്ജീവി, എൻ അരുൾ പെത്തിയ, എൻ രംഗ ബാഷ്യം, പി സേരൻ, വിജയ് വസന്ത്, മഹേഷ്‌കുമാർ, കെ രാമ ലിംഗ ജോതി, ഝാൻസിറാണി, കെ ജി രമേശ്, ടിക്കറാം, ഡിസിസി പ്രസിഡണ്ടുമാർ തുടങ്ങി തമിഴ്‌നാട്ടിലെ നൂറുക ണക്കിനു നേതാക്കന്മാരുമായി അടുത്ത് ഇടപഴകാൻ ഈ സംഘടനാ തിരഞ്ഞെടുപ്പിലൂടെ എനിക്കു സാധിച്ചു.

2019ൽ നടന്ന 17-ാം പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20ൽ 19 സീറ്റ് കോൺഗ്രസ് നേടി. ലോക്സഭയിൽ ആകെ 44 സീറ്റ് നേടിയ കോൺഗ്രസിനു കേരളമാണ് ഏറ്റവും കുടുതൽ അംഗങ്ങളെ പ്രദാനം ചെയ്‌തത്‌. കേരളത്തിലെ വയനാട്ടിൽനിന്നു രാഹുൽജി ചരിത്രവിജയം നേടിയാണു ലോക്‌സഭയിലെത്തിയത്. എംപിമാരായ കെ സുധാകരൻ, രാജമോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ, എം കെ രാഘവൻ, ഇ ടി മുഹമ്മദ് ബഷീർ, വി കെ ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, അടൂർ പ്രകാശ്, ശശി തരൂർ എന്നിവരുമായി ഞാൻ നല്ല സൗഹൃദം സൂക്ഷിക്കുന്നു.

2019ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിലായിരുന്നു ജീവിത ത്തിലെ ഏറ്റവും സജീവമായ പ്രവർത്തനം. പിസിസി പ്രസിഡണ്ട് ദിനേഷ് ഗുണ്ടുറാവുവിൻ്റെ യാത്രകളും കൂടിക്കാഴ്‌ചകളും ക്രമീകരിക്കലായിരുന്നു എൻ്റെ ചുമതല. ദിവസേന ഹെലികോപ്റ്ററുകളിലും ചാർട്ടേർഡ് വിമാനങ്ങളിലുമായിരുന്നു യാത്ര. കർണാടകത്തിലെ നൂറുകണക്കിനു ജില്ല, സംസ്ഥാന, ദേശീയ നേതാക്കന്മാരുമായി നേരിട്ട് ഇടപഴകുവാനുള്ള അവസരമായിരുന്നു ഇത്.

2020ൽ ദിനേഷ് ഗുണ്ടുറാവു കെപിസിസി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. പിന്നീട് അദ്ദേഹം തമിഴ്‌നാട്, പോണ്ടിച്ചേരി, ഗോവ എന്നീ സംസ്ഥാനങ്ങളുടെ എഐസിസി ഇൻചാർജായി. അദ്ദേഹത്തിന്റെ അമ്മ വരലക്ഷ്‌മി ഗുണ്ടുറാവു 2021 ജനുവരി 6നാണു നിര്യാതയായത്. തമിഴ്‌നാട്ടിൽ നിന്നടക്കം നിരവധി യാളുകൾ മരണാനന്തര കർമങ്ങളിൽ പങ്കെടുത്തു. ശ്രീരംഗപട്ടണത്താണു ചിതാഭസ്മം നിമജ്ജനം ചെയ്തത്.

കേരളത്തിൽ 2020ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമാണു കുടുതൽ സീറ്റ് നേടിയത്. തുടർന്നു വന്ന 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് ഇടതു പക്ഷം കാഴ്ചവെച്ചത്. 1957 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും മാറി മാറിവന്ന മുന്നണി ഭരണത്തിനു മാറ്റം വരുത്തിക്കൊണ്ടു പിണറായി വിജയൻ തുടർ മുഖ്യമന്ത്രിയായി. പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് അദ്ദേഹം രണ്ടാം മന്ത്രിസഭ രൂപീകരിച്ചത്. കോൺഗ്രസിൻ്റെ പറവൂർ എംഎൽഎ വി ഡി സതീശനാണു പ്രതിപക്ഷ നേതാവായത്. 2021ൽ തമിഴ്‌നാട്ടിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ കൂട്ടുകെട്ട് അനുവദിച്ച 25ൽ 18 സീറ്റിൽ കോൺഗ്രസ് വിജയിച്ചു.

2021 ജൂൺ 16നു കേരളത്തിലെ കോൺഗ്രസിൻ്റെ പ്രസിഡണ്ടായി കെ സുധാകരൻ എം പി ചുമതലയേറ്റു. കൊടിക്കുന്നിൽ സുരേഷ് എം പി, പി ടി തോമസ് എംഎൽഎ, അഡ്വ. ടി സിദ്ദിഖ് എംഎൽഎ എന്നിവരാണു വർക്കിംഗ് പ്രസിഡണ്ടുമാർ. 2021 ഡിസംബർ 22നു പി ടി തോമസ് എംഎൽഎ അന്തരിച്ചു.

2021 ജൂലായ് 2നാണു ഡി കെ ശിവകുമാർ എംഎൽഎ കർണാടക കോൺഗ്രസിൻ്റെ പ്രസിഡണ്ടായി ചുമതലയേറ്റത്. 1998 മുതൽ പരിചയമുള്ള അദ്ദേഹത്തോടൊപ്പം പല അവസരങ്ങളിലും കൂടെ പ്രവർത്തിച്ചിട്ടുണ്ട്. ഈശ്വർ ഖന്ദ്ര, സലിം അഹമ്മദ്, രാമ ലിംഗ റെഡ്ഡി, ധ്രുവ നാരായൺ എന്നിവരാണു വർക്കിംഗ് പ്രസിഡണ്ടുമാർ. 2022ൽ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എംപി കർണാടക ഇൻചാർജ്ജായി. പി സി വിഷ്ണു നാഥ് എംഎൽഎ, റോജി എം ജോൺ എംഎൽഎ, ഡി ശ്രീധർ ബാബു എംഎൽഎ, മയൂര ജയകുമാർ, അഭിഷേക് ദത്ത് എന്നിവരാണു സെക്രട്ടറിമാർ.

2022 സെപ്റ്റംബർ 7 മുതൽ 150 ദിവസം കന്യാകുമാരിയിൽ നിന്നു കാശ്‌മീരിലേക്കു 3500 കിലോമീറ്റർ രാഹുൽജി ഭാരത് ജോഡോ യാത്ര ആരംഭിച്ചു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 22 വരെയായിരുന്നു കർണാടകയിലെ യാത്ര. ഇതിൽ പങ്കെടുക്കുന്ന സംസ്ഥാന യാത്രികർക്കു താമസ സൗകര്യം ഒരുക്കുകയായിരുന്നു എൻ്റെ ദൗത്യം. 2022 ഒക്ടോബർ 19നു മല്ലികാർജുൻ ഖാർഗെ എഐസിസി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ശശി തരുരായിരുന്നു ഏക എതിർ സ്ഥാനാർഥി.

കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സിദ്ധരാമയ്യ, ഡികെ ശിവകുമാർ, എസ് ആർ പാട്ടീൽ, രാമലിംഗ റെഡ്ഡി, സലീം അഹമ്മദ്, ഈശ്വർ ഖന്ദ്ര, സതീഷ് ജാർക്കി ഹോളി, ആർ ധ്രുവ നാരായണൻ, ഡോ. ജി പരമേശ്വര, എച്ച് കെ പാട്ടീൽ, വീരപ്പ മൊയ്‌ലി, ഡി കെ സുരേഷ്, പ്രകാശ് റാത്തോട്, എൻ എസ് ബോസ്‌രാജ്, കെ ആർ രമേഷ് കുമാർ, റഹ്‌മാൻഖാൻ, കെ എച്ച് മുനിയപ്പ, ആർ വി ദേശ് പാണ്ഡെ, പിജി ആർ സിന്ധ്യ, ബസവരാജ് ജാബ് ഷെട്ടി, ഡോ. എൽ ഹനുമന്തയ്യ, ജി സി ചന്ദ്രശേഖർ, ഡോ. സയ്യിദ് നസീർ ഹുസൈൻ, എം ബി പാട്ടിൽ, കൃഷ്‌ണ ബൈരെ ഗൗഡ, ജമീർഖാൻ, പ്രിയങ്ക ഖാർഗെ, ബി രാമനാഥറായ്, വി ആർ സുദർശൻ, എച്ച് എം രേവണ്ണ, നസീർ അഹമ്മദ്, ഡോ. എച്ച് സി മഹാദേവപ്പ, കെ സി കൊണ്ടയ്യ, എച്ച് ആഞ്ജനേയ, തൻവീർ സേട്ട്, ചലുവരായ സ്വാമി, റിസ്വാൻ ഹർഷത്ത്, എം രാജകുമാർ, ജി ശേഖർ, ജി കൃഷ്‌ണപ്പ, ലക്ഷ്മൺ റാവു, ബി വി ശിവയോഗി, ജി എസ് റഫീഖ്, എച്ച്ആർ അൽഗുർ, ഡോ. അംശുമനാഥ്, കെ എൻ കേശവ റെഡ്ഡി, എം കെ തജ്പീർ, അനിൽകുമാർ പാട്ടീൽ, കെ ഹരീഷ്‌കുമാർ, ജി എസ് പാട്ടിൽ, മഞ്ജുനാഥ്, അൽത്താഫ്, ശിവരാജ് തങ്കടഗി, ആർ മൂർത്തി, ഡോ ബി ജെ വിജയ കുമാർ, സി ഡി ഗംഗാധർ, ബിവി നായിക് കൂടാതെ എംഎൽഎമാർ, മുൻ എംപിമാർ ഡിസിസി പ്രസിഡണ്ടുമാർ തുടങ്ങിയവരുമായി ഞാൻ നല്ല ബന്ധം പുലർത്തുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളായിരുന്ന ഹുസൈൻ, സുന്ദരേഷ്, സൂരജ് സ്വരൂപ്, സുരേഷ്, മഹേഷ്, അശ്വത്, അബ്ദു‌ൾ വാജിദ്, ബാൽരാജ്, സത്യ, കേശവ റെഡ്ഡി, എൽ ഡി രവി, രേണുകാ പ്രസാദ്, ഷാഹിദ്, താജ്, ആന്ജനേയലു, ബസവ രാജ്, ശിവനാഗപ്പ, രാജു, രഘുരാജ്, സതീഷ്, സുധി, സുധിന്ദ്ര, നവീൻകുമാർ, ഡോ. രാഘവേന്ദ്ര, ലോകേഷ് എന്നിവരും പിസിസി ഓഫീസ് ജിവനക്കാരായ ബി ടി റാവു, നാരായണൺ, ഈശ്വർ, കൃഷ്ണ‌, ദിനേഷ്, അൽതാഫ്, ത്രിവേണി, നാഗണ്ണാ, മഞ്ജുനാഥ്, എബി, ശ്രീനിവാസ്, മൂർത്തി, ശ്രീധർ, ഉപേന്ദ്ര, ബാലാജി എന്നിവരും എന്നെ ഏറെ സഹായിച്ചവരാണ്. അമർ നാരായണനാണ് എപ്പോഴും എന്തിനും എൻ്റെ കൂടെ ഉണ്ടാവുക.

കർണാടകത്തിലെ മുൻമുഖ്യമന്ത്രിമാരുടെ കുടുംബാംഗ ങ്ങളുമായി എനിക്കു നല്ല ബന്ധമാണ്. ആദ്യത്തെ മുഖ്യമന്ത്രി കെംഗൽ ഹനുമന്തപ്പയുടെ മകൾ വിജയലക്ഷ്‌മിയുടെ മകൻ കെംഗൽ ശ്രീപാദരേണുവും മുൻ മുഖ്യമന്ത്രി ബംഗാരപ്പയുടെ മക്കളായ കുമാർ ബംഗാരപ്പയും മധു ബംഗാരപ്പയും മുൻ മുഖ്യമന്ത്രി ധരംസിംഗിന്റെ മക്കളായ വിജയ് സിംഗ് എംഎൽസിയും അജയ് സിംഗ് എംഎൽഎയും എൻ്റെ അടുത്ത സുഹൃത്തുക്കളാണ്. മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയുമായും അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് ആനന്ദ് അടക്കോളിയുമായും നല്ലബന്ധം പുലർത്തുന്നു. രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അർസിന്റെ കുടുംബവുമായും മകളുടെ മകൻ എം എൻ സൂരജ് ഭാര്യ ശില്പ, മക്കൾ അഡ്വ. സമറുദ്, വിശുദ്, സുരജിൻ്റെ സഹോദരൻ അഡ്വ. സുദേവും കുടുംബവുമായും ആത്മബന്ധം പുലർത്തുന്നു.

മുൻ മുഖ്യമന്ത്രി ഗുണ്ടുറാവുവിൻ്റ മകൻ ദിനേശ് ഗുണ്ടു റാവുവാണ് എന്നെ കർണാടക രാഷ്ട്രീയത്തിൽ വളർത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ തബുസ്സവും മക്കളായ അനന്യയും അമീറയും ദിനേശ് ഗുണ്ടുറാവുവിൻ്റെ സഹോദരൻ മഹേഷിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ്. ഇന്ത്യയിലെ കോൺഗ്രസിൻറെ സീനിയർ നേതാക്കന്മാരുമായും കൂടെ പ്രവർത്തിച്ച എല്ലാവരുമായും നല്ല ബന്ധം പുലർത്തുന്ന എനിക്ക് ഇനിയും ധാരാളം അനുഭവങ്ങളും ആത്മബന്ധങ്ങളും എഴുതാനുണ്ട്.

തമിഴ്‌നാട്ടിലെ കോൺഗ്രസിൻ്റെ മുൻ സിഎൽപി ലീഡർ ശ്രീമതി ഡി യശോദയ്ക്കു ഹൃദയസ്‌തംഭനം ഉണ്ടായതു ഞങ്ങളുടെ കൺമുന്നിലായിരുന്നു. 2020 ഡിസംബറിൽ ചെന്നൈയിലെ കോൺഗ്രസ് ഓഫീസിൽ വെച്ചു താഴേക്കു വീഴാൻ തുടങ്ങിയ അവരെ അടുത്തുണ്ടായിരുന്ന ഞാൻ താങ്ങിനിർത്തി. വളരെ സീരിയസാണെന്നു പറഞ്ഞപ്പോൾ കുടെയുള്ളവരിൽ ഒരാൾ എന്നെ കളിയാക്കി. അപസ്മമാരമാണെന്നു പറഞ്ഞു താക്കോലെടുത്തു അവരുടെ കൈയിൽ പിടിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കേണ്ടിയിരുന്ന വിലപ്പെട്ട സമയം അങ്ങനെ പാഴായി. ഇതിനെതിരെ എനിക്കൽപം പരുഷമായി സംസാരിക്കേണ്ടി വന്നു. ഇതു ശക്തനായ ഒരു ശത്രുവിനെയാണ് എനിക്കു നേടിത്തന്നത്. വളരെ വിലപ്പെട്ട ജീവൻ മറ്റുള്ളവരുടെ അനാസ്ഥകൊണ്ടു നഷ്‌ടപ്പെട്ടു എന്ന ദുഃഖം ഒരു നീറ്റലായി എന്റെ മനസ്സിലുണ്ട്.

അധികാരത്തിൻ്റെ ഇടനാഴികളിലൂടെ സഞ്ചരിക്കാനുള്ള ചില അവസരങ്ങൾ എനിക്കു കിട്ടിയിട്ടുണ്ട്. അധികാരത്തിനോ പദവിക്കോ ഞാനിതുവരെ ആരുടെയും കാൽ പിടിക്കുകയോ കൈ നീട്ടുകയോ ചെയ്‌തിട്ടില്ല. എല്ലാം എന്നിൽ വന്നുചേർന്നതാണ്. അവസരങ്ങളും പ്രലോഭനങ്ങളും ഏറെയുണ്ടായിട്ടും ഒരു അനാവശ്യ ബന്ധത്തിലും പെടാതെ മാന്യത കാത്തു സൂക്ഷിച്ചിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആരെയും ഭയക്കാതെയാണു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ആത്മവിശ്വാസം മാത്രമാണു കൈമൂതൽ. എന്നാൽ ഫുട്ബോൾ കളിയിലെ ബോളിൻ്റെ പ്രാധാന്യം മാത്രമേ ഇതിനുള്ളു. കളിക്കാരുടെ തൊഴികൊണ്ട് എവിടേക്കോ പായുന്ന ബോൾ നെറ്റിൽ വീഴുമ്പോൾ കാണികൾ ആർത്തുല്ലസിക്കുന്നു. അപ്പോൾ മറുഭാഗം എതിർപ്പിൻ്റെ മൂർച്ച കൂട്ടുകയായിരിക്കും. എതിർ ഗ്രൂപ്പ് ശക്തമാണെങ്കിൽ ഗോളടിക്കാൻ പ്രയാസമായിരിക്കും.

ഞാനിവിടെ വിജയിച്ചതു പലരുടെയും സഹായം കൊണ്ടുമാത്രമാണ്. അവരോടുള്ള നന്ദിയും കടപ്പാടും മനസ്സിൽ സൂക്ഷിക്കുന്നു.

അധികാരത്തിലുള്ളവരുടെ തെറ്റായ പ്രവൃത്തികൾ പലപ്പോഴും തുറന്നു പറയാനോ സൂചിപ്പിക്കൻ പോലുമോ കഴി യാത്ത അവസ്ഥയിലായിരിക്കും പലരും. നമ്മുടെ വളർച്ചയ്ക്കു തടയിടുമെന്ന പേടി മാത്രമാണ് ഇതിനു കാരണം. 2017ൽ ഗോവ യിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഭൂരിപക്ഷം ഉണ്ടായിട്ടും ബിജെപി ഗവൺമെൻ്റ് ഉണ്ടാക്കിയതും എഐസിസി യിലെ പ്രധാനപ്പെട്ട ചിലർക്ക് ഉത്തരവാദിത്വം നഷ്ടപ്പെട്ടതും 2018ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കൂടുതൽ എംഎൽഎമാരുണ്ടായിട്ടും മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടതുമായ പല സംഭവങ്ങളും രാഷ്ട്രീയ-ഭരണ അന്തർനാടകങ്ങളും അപ്രിയ സത്യങ്ങളാണ്. മറ്റുള്ളവരുടെ വ്യക്തിഹത്യക്കു കാരണമാകുന്നതു കൊണ്ട് എന്നെ ഏറെ വേദനിപ്പിച്ച പലതും ഇപ്പോൾ പറയുന്നില്ല.

പുരാണത്തിലെ രാഷ്ട്രമീമാംസയിലെ കഥാപാത്രങ്ങ ളാണു രാമയണത്തിലെ ശ്രീ ഹനുമാനും മന്ഥരയും പിന്നെ മഹാഭാരത്തിലെ ശകുനിയും. തന്റെ അജയ്യ ശക്തിയും അനുചരന്മാരെയും മുഴുവൻ കാഴ്‌ചവെച്ചു നേതാവിൻ്റെ വിജയത്തിനായി മാത്രം പ്രവർത്തിച്ച ഒരു യഥാർഥ ഭക്തൻ്റെ ഉദാത്ത സ്നേഹത്തിന് ഉദാഹരണമാണു ശ്രീ ഹനുമാൻ.

എന്നാൽ, രാഷ്ട്രീയക്കളിയുടെ ഏറ്റവും വലിയ തന്ത്രമാണു മന്ഥരയുടെയും ശകുനിയുടെയും പ്രവൃത്തിയിൽ കൂടി പഠിക്കേണ്ടത്. പട്ടാഭിഷേകത്തിൻ്റെ തലേ ദിവസമാണ് അധികാരത്തിന്റെ ചെങ്കോലും കിരീടവും സിംഹാസനവും കൊട്ടാരവും ഉപേക്ഷിച്ചു യുവരാജാവായ ശ്രീ രാമചന്ദ്രനു കാട്ടിലേക്കു പോകേണ്ടി വന്നത്. ഇതേപോലെ അധികാരം നഷ്‌ടപ്പെട്ടവരാണു പാണ്ഡവർ. ഹനുമാനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അധികാരത്തിന്റെ കളിയരങ്ങിൽ മന്ഥരയും ശകുനിയും ഇളകിയാടി തിമർക്കുന്ന ഇടമാണു രാഷ്ട്രീയം▪️
അടുത്ത അധ്യായം ▶ നാഡീമര്‍ദന ക്രിയ

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന്‍ കാലം
◼️അധ്യായം 45: തലഛേദി
◼️അധ്യായം 46: രക്തപ്പൂക്കളം
◼️അധ്യായം 47: നിണമണിഞ്ഞ സരസ്വതീക്ഷേത്രം
◼️അധ്യായം 48: ബലിയാടായ ബാല്യങ്ങള്‍
◼️അധ്യായം 49: കൊലക്കത്തി തേടി സിബിഐ
◼️അധ്യായം 50: രാഷ്ട്രീയ വാടകക്കൊലകൾ
◼️അധ്യായം 51: പ്രണാമം
◼️അധ്യായം 52: രാജകാരണി

 

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി....

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി....

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങാൻ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്...

കൊച്ചിയില്‍ ജിഎസ്ടി ജോ. കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും...

Related Articles

Popular Categories