അധ്യായം 27 📖 ആയോധനക്കളരിയിൽ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

1980ലാണു ഞാൻ കളരിയിൽ ചേർന്നത്. ചെമ്പേരി നാണു ഗുരുക്കളുടെ വള്ളങ്ങാട്ടെ കളരിയിലായിരുന്നു ആദ്യ പരിശീലനം. ചെറുകളരി അഥവാ കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടുതരം കളരികളാണ് ഉള്ളത്. ശാസ്ത്രീയമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന പരിശീലന കേന്ദ്രമാണു കുഴിക്കളരി. മത്സരത്തിനും അങ്കം വെട്ടാനുമാണ് അങ്കക്കളരി. പൂത്തറ, ഗണപതിത്തറ, നാഗത്തറ, ഗുരുപീഠം എന്നിങ്ങനെ കളരിയിൽ പ്രത്യേക സ്ഥാനങ്ങളുണ്ട്.

ഗജവടിവ്, അശ്വവടിവ്, സിംഹവടിവ്, വരാഹവടിവ്, മത്സ്യവടിവ്, മാർജാരവടിവ്, കുക്കുടവടിവ്, സർപ്പവടിവ് തുടങ്ങിയവയിലൂന്നി അടി, ഇടി, വെട്ട്, തട്ട്, ചൊട്ട്, മുട്ട്, കൊട്ട് എന്നിവയടങ്ങിയ പല തരത്തിലുള്ള മെയ്‌പയറ്റുകളും കുറുവടി, ചൂരൽ, കുന്തം, കത്തി, ചുരിക, വാൾ, പരിച, ഒറ്റ, ഉറുമി, ഗദ തുടങ്ങിയ ആയുധ പരിശീലനങ്ങളും പൂർത്തിയാക്കി പടിഞ്ഞാറുനിന്നു പയറ്റിത്തെളിയുന്ന ശിഷ്യരെയാണു പുതിയ കളരികൾ ഏൽപിക്കുക. കളരി നടത്തുന്ന ശിഷ്യർക്കാണു കളരി ചികിത്സാവിധികൾ ഉപദേശിക്കുന്നത്. ശിഷ്യന്മാരുടെ ധാർമികത, സ്വഭാവം, നീതിബോധം, ക്ഷമ, ധൈര്യം, ദൈവഭക്തി, ഗുരുഭക്തി തുടങ്ങി സർവ ഗുണങ്ങളും പരീക്ഷിച്ചു ബോധ്യപ്പെട്ടശേഷമേ എല്ലാ വിദ്യകളും ഗുരുക്കന്മാർ പഠിപ്പിക്കാറുള്ളൂ.

വള്ളങ്ങാട്ടെ കളരിയിൽ വെച്ചാണു ഡിലൈറ്റ് ശശിയെ പരിചയപ്പെട്ടത്. ഡിലൈറ്റ് കഫേ ഉടമയായ സോമനാഥന്റെയും ജാനകിയുടെയും മകനാണു ശശി. ബീന, ഷാജി, വിനോദ്, ബിന്ദു എന്നിവരാണു ശശിയുടെ സഹോദരങ്ങൾ. കൊച്ചിയിൽ വെച്ചായിരുന്നു ബീനയുടെ കല്യാണം. പാനൂരിൽനിന്നു സ്പെഷ്യൽ ബസിലാണു ഞങ്ങൾ കൊച്ചിയിലേക്കു പോയത്. കപ്പലിലെ ഉദ്യോഗസ്ഥനായ പ്രദീപാണു ബീനയുടെ ഭർത്താവ്. വൈക്കം സ്വദേശിയായ സോമനാഥൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പാനൂർ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കോട്ടക്കൽ ആര്യ വൈദ്യശാലയുടെയും കോയമ്പത്തൂർ ആര്യവൈദ്യശാലയുടെയും പാനൂരിലെ എജൻസി അദ്ദേഹത്തിന്റേതാണ്.

കളരിയോടൊപ്പം ശശി തലശ്ശേരിയിൽ പ്രഭാകരൻ നാമത്തിന്റെ കരാട്ടെ ക്ലാസിലും പോയിരുന്നു. പാനൂർ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനും കരാട്ടെ പരിശീലിച്ചിരുന്നു. ഇവരുടെ ശ്രമഫലമായാണു പാനൂരിലെ ആദ്യ കരാട്ടെ ക്ലാസായ ഗോജുറിയോ ആരംഭിച്ചത്. 1982 ജൂൺ 20ന് സംബായി പ്രഭാകരൻ നാമത്തിന്റെ കീഴിൽ തുടങ്ങിയ ഗോജുറിയോയിലെ ചീഫ് ഇൻസ്ട്രക്ടർ തൃശ്ശൂരിലെ സെൻസി വി സി സുരേഷ് ആയിരുന്നു. കരാട്ടെ പഠിച്ചോട്ടേയെന്നു ഞാൻ അച്ഛച്ഛനോടു ചോദിച്ചിരുന്നു. അതെന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ശരീരം നന്നാകാനുള്ള അഭ്യാസങ്ങൾ പഠിപ്പിക്കുന്നതാണു കരാട്ടെ എന്നാണു ഞാൻ പറഞ്ഞത്. കളരിയെക്കാളും വലുതാണോ അത് എന്നായിരുന്നു അച്ഛച്ഛന്റെ മറുചോദ്യം.

ഭാസ്കരേട്ടന്റെ സഹായത്തോടെയാണു ഞാൻ കരാട്ടെക്കു ചേർന്നത്. പാനൂർ യൂപിയിലായിരുന്നു ക്ലാസ്. പ്രഭാത് സ്റ്റുഡിയോ സുകുമാരൻ, കുന്നോത്തുപറമ്പിലെ ഭാസ്കരൻ, ചന്ദ്രൻ, വിജയൻ, പ്രകാശ് ബാബു തുടങ്ങിയവരും എന്നോടൊപ്പം കരാട്ടെ പഠിച്ചിരുന്നു. ഒറീസയിൽനിന്നു ബിഎഡ് കഴിഞ്ഞ പ്രകാശ് ബാബു കുറച്ചുകാലം ബാംഗ്ലൂരിലുണ്ടായിരുന്നു. പിന്നീട് അദ്ദേഹം കൊളവല്ലൂർ ഹൈസ്‌കൂളിൽ അധ്യാപകനായി. ഞങ്ങൾക്കു കരാട്ടെ ഡ്രസ്സ് തയ്ച്ചതു ചൊക്ലിയിലെ ടൈലർ ഭാസ്‌കരനാണ്.

കരാട്ടെ ക്ലാസിൻ്റെ ഒന്നാം വാർഷികത്തിന് 1983ൽ കരാട്ടെയ്ക്കു മുഖ്യ പ്രാധാന്യമുള്ള നാടകം അവതരിപ്പിച്ചിരുന്നു. പാനൂർ ഹൈസ്‌കൂളിലെ ഉലഹന്നാൻ മാസ്റ്റർ രചിച്ച ‘ക്യായി’ എന്ന കരാട്ടെ നാടകത്തിൽ പ്രഭാകരൻ നാമത്ത്, വി സി സുരേഷ് തൃശ്ശൂർ, പ്രേംകുമാർ, വർഗീസ് ഗുരുവായൂർ, രാജേന്ദ്രൻ തായാട്ട്, മാല തൃശ്ശൂർ, കരാട്ടെ ക്ലാസിലെ കുട്ടികൾ എന്നിവരോടൊപ്പം ഞാനും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. കതിരൂരിലെ തങ്കമണി ആയിരുന്നു നായിക. മറ്റു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച തൃശ്ശൂരിലെ രതി, മാല എന്നിവർ കേരളത്തിലെ ആദ്യത്തെ വനിതാ ബ്ലാക്ക് ബെൽറ്റുകാരാണ്. പാനൂർ ഹൈസ്‌കൂളിൽ ടിക്കറ്റ് വെച്ചാണ് ക്യായി പ്രദർശിപ്പിച്ചത്. തളിപ്പറമ്പ്, തൃശ്ശൂർ, ഗുരുവായൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലും ക്യായി അവതരിപ്പിച്ചിരുന്നു.

യതീന്ദ്രൻ മാസ്റ്റർ സംവിധാനം ചെയ്‌ത ‘ഗുഹാമുഖം’ എന്ന നാടകവും ഏറെ ശ്രദ്ധ നേടിയിരുന്നു. പാനൂരിലെ എസ്ഐ സോമൻ വധക്കേസിൽ സിബിഐ പ്രതിചേർത്ത കൂരാറയിലെ ദാമോദരനും ഈ നാടകത്തിൽ അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനായി ഒരു വില്ലൻ കഥാപാത്രത്തെയാണു ഞാൻ അവതരിപ്പിച്ചത്. ഗുഹാമുഖവും കരാട്ടെയ്ക്കു പ്രാധാന്യമുള്ള നാടകമായിരുന്നു. ഉലഹന്നാൻ മാസ്റ്റർ നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. വി ജെ ഇളംകുളം എന്ന തൂലികാനാമത്തിലാണ് അദ്ദേഹം സാഹിത്യ രചന നടത്തിയത്. അദ്ദേഹത്തിൻ്റെ ചില നാടകങ്ങൾ സ്കൂ‌ളുകൾക്കു വേണ്ടി ഞാൻ സംവിധാനം ചെയ്‌തു. നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

സംബായി പ്രഭാകരൻ നാമത്തിനു പകരം പല കരാട്ടെ ക്ലാസുകളിലും പരിശീലകനായി പോയിരുന്ന ഞാൻ പിന്നീടു സ്ഥിരം ഇൻസ്ട്രക്‌ടറായി. ഇതോടെ കൊളവല്ലൂരിലും ചൊക്ലിയിലുമുള്ള ക്ലാസുകളുടെ ഉത്തരവാദിത്വം അദ്ദേഹം എന്നെ ഏൽപ്പിച്ചു. കരാട്ടെ ക്ലാസിനോടൊപ്പം നിരവധി പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. തിരുപ്പൂർ, മംഗലാപുരം, ഗുരുവായൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ നടത്തിയ പ്രദർശനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചൊക്ലിയിൽ കരാട്ടെ ക്ലാസ് തുടങ്ങാൻവേണ്ടി സ്കൂൾ മാനേജരെ കാണാൻ സംബായി പ്രഭാകരൻ മാസ്റ്ററും ശശിയും പ്രേമനും ഭാസ്കരനും ഞാനുമാണ് ഒളവിലത്ത് പോയത്. ചൊക്ലിയിൽനിന്ന് ഒളവിലത്തേക്കു നടക്കുന്നതിനിടയിൽ റോഡരികിൽ ചാലുകീറുന്ന തൊഴിലാളികളിൽ ഒരാൾ ഭാസ്‌കരനുമായി സംസാ രിച്ചു. പിന്നെ ഭാസ്കരൻ ഞങ്ങളെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. എന്റെ പേര് കേട്ടപ്പോൾ അദ്ദേഹം പെട്ടെന്ന് ഓവിൽനിന്നു റോഡിലേക്കു കയറി. എന്നിട്ട് എന്നോടു വളരെ മോശമായി സംസാരിച്ചു. സ്‌തംഭിച്ചുനിന്ന എൻ്റെ കൈപിടിച്ചു ഭാസ്‌കരൻ വേഗത്തിൽ മുന്നോട്ടു നടന്നു. കൂറേ ദൂരം പിന്നിട്ട ശേഷമാണ് അദ്ദേഹം മാമൻ വാസുവാണെന്നു ഭാസ്‌കരൻ പറഞ്ഞത്.

സജീവ സിപിഎം പ്രവർത്തകനും നിരവധി കൊലക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടയാളുമായ മാമൻ വാസു എന്നോട് ഇത്തരത്തിൽ പെരുമാറിയത് എന്നെ ആരോ നോട്ടപ്പുള്ളി ആക്കി എന്നതിന്റെ തെളിവായിരുന്നു. അല്ലാതെ ഒരു പരിചയവുമില്ലാത്ത എന്നോട് അദ്ദേഹം അങ്ങനെ പെരുമാറേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പിന്നീടു പലപ്പോഴും അവിചാരിതമായ ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടാവുമ്പോഴൊക്കെ ഞാൻ ഈ സംഭവം ഓർക്കാറുണ്ട്. അകാരണമായ ഇത്തരം പ്രതികരണത്തിന്റെ പിന്നിലെ ചേതോവികാരം രാഷ്ട്രീയമോ ജാതീയമോ ആയ എതിർപ്പ് ആയിരിക്കും.

തലശ്ശേരിയിലെ വിശ്വനാഥൻ ഗുരുക്കളുടെ എകെജി കളരിയിലും ഞാൻ പരിശീലിച്ചിരുന്നു. ഈ കളരിയിൽ സംബായി പ്രഭാകരൻ നാമത്ത് കരാട്ടെ ക്ലാസും നടത്തിയിരുന്നു. അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിൽ വിശ്വനാഥൻ ഗുരുക്കൾ കളരി പ്രദർശനം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പന്തക്കലിലെ കളരി ഉദ്ഘാടനത്തിനു നടത്തിയ പ്രദർശനത്തിൽ ഞാനും പങ്കെടുത്തിരുന്നു. സിപിഎമ്മിൻ്റെ സമുന്നത നേതാവായ കോടിയേരി ബാലകൃഷ്ണനാണു കളരി ഉദ്ഘാടനം ചെയ്‌തത്‌. അവിടെ വെച്ചാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. പിന്നീടു സിപിഎം കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായ അദ്ദേഹം 2022 ഒക്ടോബർ ഒന്നിന് 69-ാം വയസ്സിൽ നിര്യാതനായി.

ഈ കാലഘട്ടത്തിൽ ഞാൻ കൊട്ടിയോടിയിലെ ജിമ്മിൽ പോയിരുന്നു. ഡിഗ്രി ക്ലാസിലെ സത്യൻ്റെ മസിലുകളും ബോഡി ഷെയ്പ്പും ശ്വാസം പിടിക്കുമ്പോൾ ഉയർന്നുവരുന്ന നാഡികളുടെ തുടിപ്പും കണ്ടാണു ജിമ്മിൽ പോകണം എന്ന ആഗ്രഹം ഉടലെടുത്തത്. ബിഎയ്ക്ക് ഒന്നിച്ചുണ്ടായിരുന്ന ജയരാജനാണു ജിമ്മിൽ ചേരാൻ സഹായിച്ചത്. ഗംഗാധരൻ മാസ്റ്റരാണ് ഈ ജിംനേഷ്യം നടത്തിയിരുന്നത്. ജയരാജൻ ഇപ്പോൾ അറിയപ്പെടുന്ന ജ്യോത്സ്യനാണ്. പാട്യംസ് കോളജിലെ അധ്യാപകനായിരുന്ന ജയരാജൻ രണ്ടു വിഷയങ്ങളിൽ എം എ എടുത്തിട്ടുണ്ട്. പാട്യംസ് കോളേജ് സ്ഥാപകനായ കുമാരൻ മാസ്റ്റരുടെ സഹോദരീപുത്രനാണു ജയരാജൻ. സിപിഎമ്മിൻ്റെ പ്രവർത്തകനായ അദ്ദേഹം ജ്യോത്സ്യ ത്തിലേക്കു തിരിഞ്ഞതു പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നു.

കൊട്ടിയോടിയിലെ ജിമ്മിൽ പോയതാണു പാനൂരിൽ ജിംനേഷ്യം തുടങ്ങാൻ പ്രേരണയായത്. വള്ളങ്ങാട്ടെ മോഹനനും രവിയും ഞാനും കൃഷ്ണാ മോട്ടേഴ്‌സിൻ്റെ തൊട്ടടുത്ത മുറിയിലാണു ജിംനേഷ്യം തുടങ്ങിയത്. പാനൂരിലെ ആദ്യ ജിംനേഷ്യമായിരുന്നു ഇത്. മാക്കൂൽ പീടികയിലെ വേഗ ഇൻഡസ്ട്രി ഉടമ സുരേ ഷാണു പിന്നീട് ഈ ജിം നടത്തിയത്. അദ്ദേഹത്തിനു പാനൂരിൽ കാസറ്റ് കട ഉണ്ടായിരുന്നു. വേഗ സുരേഷാണു പ്രദേശത്ത് ആദ്യമായി കേബിൾ നെറ്റ്‌വർക്ക് ആരംഭിച്ചത്. 1999ൽ ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ പാനൂർ ചാപ്റ്റർ പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആ സമയത്തു ഞാൻ പലതവണ അവരുടെ ക്ലബിൽ അതിഥിയായി പങ്കെടുത്തിരുന്നു.

ഗോജൂറിയക്കു ശേഷം തമിഴ്‌നാട്ടുകാരനായ മുത്തുവും ഷർഫുവുമാണു പാനൂരിൽ കരാട്ടെ ക്ലാസ് തുടങ്ങിയത്. ടെലിഗ്രാഫ് ഉദ്യോഗസ്ഥനായ സുരേന്ദ്രനാണു പിന്നീട് ഈ ക്ലാസ് നടത്തിയത്. കണ്ണൂരിൽ കരുണനും പോലീസ് പപ്പനും തലശ്ശേരിയിൽ ഡിക്സനും പാലക്കൂലിലെ അലിയും അബ്ബ ബാലനുമാണ് അന്നു ക്ലാസുകൾ എടുത്തിരുന്നത്. കൊച്ചിൻ ശേഖറുടെ കീഴിൽ കൂത്തു പറമ്പിൽ ജലാലിൻ്റെ കരാട്ടെ ക്ലാസുമുണ്ടായിരുന്നു. കുന്നോത്തു പറമ്പിലെ കോൺക്രീറ്റ് തൊഴിലാളി ജോസും കരാട്ടെക്കാര നായിരുന്നു.

കൊളവല്ലൂർ യൂപിയിലെ കുട്ടികൾക്കു കായിക പരിശീലനം നൽകാനുള്ള അവസരവും എനിക്കു ലഭിച്ചു. നിരന്തരമായ കഠിന പരിശീലനം നൽകി സബ് ജില്ലാ കായികമേളയിൽ നിരവധി ഒന്നാം സ്ഥാനങ്ങൾ നേടാൻ ഞാൻ ഇവരെ പ്രാപ്‌തരാക്കി. ഈ അവസരത്തിലാണ് ഏഷ്യാഡിൽ മെഡൽ നേടിയ പി ടി ഉഷയ്ക്കു പാനൂരിൽ സ്വീകരണം നൽകിയത്.  കൊളവല്ലൂർ യുപിയിലെ കണ്ണൻ മാസ്റ്ററുടെ അടുത്ത ബന്ധുവാണ് പി ടി ഉഷ. പൂക്കോത്തു നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണു പി ടി ഉഷയെയും കോച്ച് നമ്പ്യാരെയും സ്വീകരിച്ചു പാനൂർ ഐബിയിൽ എത്തിച്ചത്. സ്പോർട്‌സ് വേഷധാരികളായ നൂറുകണക്കിനു വിദ്യാർഥികളുടെയും എൻസിസി കേഡറ്റുകളുടെയും ബാന്റ്റ് മേളത്തിൻ്റെയും അകമ്പടിയോടെ തുറന്ന ജീപ്പിലാണ് ഇവരെ പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിലേക്ക് ആനയിച്ചത്.

തലശ്ശേരി മേഖലയിൽ നടന്ന നിരവധി കലാകായിക മത്സരങ്ങളിൽ ഞങ്ങൾ പങ്കെടുത്തിരുന്നു. ടി പി ചന്ദ്രൻ, വലിയപറമ്പത്ത് ചെക്കുരാജൻ, വി പി ചന്ദ്രൻ, അരിപ്പൂൽ പ്രകാശ്ബാബു, കുനിയിൽ വേണു, നാരായണൻ എന്നിവർ ഉൾപ്പെട്ടതായിരുന്നു ഞങ്ങളുടെ ടീം. നൂറ് മീറ്റർ ഓട്ടം, ഷോട്ട് പുട്ട്, ഡിസ്ട്രോ എന്നിവയിലാണു ഞാൻ മത്സരിച്ചത്. ഓൾ മെൻസ് ആർട്സ് ആന്റ് സ്പോർട്‌സ് ക്ലബ്ബിനുവേണ്ടി കണ്ണൂരിലും പാട്യത്തും ചെറുവാഞ്ചേരിയിലും മറ്റും നടന്ന മത്സരങ്ങളിൽ പങ്കെടുത്തു ഞങ്ങൾ നിരവധി സമ്മാനങ്ങൾ നേടി. ചെറുവാഞ്ചേരിയിലെ ക്ലബ്ബിനെ പ്രതിനിധാനം ചെയ്തു കൂത്തുപറമ്പിലും തലശ്ശേരിയിലും നടന്ന ജില്ലാ അമച്ച്വർ മത്സരങ്ങളിലും ഞങ്ങൾ പങ്കെടുത്തു. ഇതിനിടയിലാണു വലിയ പറമ്പത്ത് ചന്ദ്രൻ മാജിക് പ്രദർശനവുമായി രംഗത്ത് എത്തിയത്.

ട്യൂഷൻ ക്ലാസും മാജിക് പ്രദർശനുവുമായി നടന്നിരുന്ന വി പി ചന്ദ്രന്റെ നിർബന്ധം കൊണ്ടാണു ടി പി ചന്ദ്രനും പറമ്പത്ത് ജ്യോതി ബാബുവും ഞാനും അക്ഷര എന്ന പേരിൽ പാരലൽ കോളേജ് തുടങ്ങിയത്. അരിപ്പൂൽ പ്രകാശ് ബാബു, ടി ചന്ദ്രൻ, എന്നിവരും കോളേജിൻ്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ കൂടെയുണ്ടാ യിരുന്നു. താഴെ കുന്നോത്തുപറമ്പിൽ ശാന്തടീച്ചറുടെ കെട്ടിടത്തിനു മുകളിലായിരുന്നു അക്ഷര കോളേജ്. പ്രകാശൻ്റെ വീടിന് അടു ത്തുനിന്നു വാങ്ങിയ മരം ഞങ്ങൾ ചുമലിൽ താങ്ങി കൊണ്ടുവ ന്നാണു ബഞ്ചും ഡസ്‌കും ഉണ്ടാക്കിയത്.

അക്ഷര നല്ല രീതിയിൽ പ്രവർത്തിക്കവേയാണു ജ്യോതിയുടെ അച്ഛൻ പറമ്പത്ത് കൃഷ്ണൻ മാസ്റ്റർ കോളേജ് കാര്യത്തിൽ കൈകടത്താൻ തുടങ്ങിയത്. കോളേജിൽ പഠിപ്പിക്കുന്നവർ പാന്റുടുത്തു വരരുതെന്നായിരുന്നു ആദ്യനിർദേശം. അന്നു ഞാൻ മാത്രമായിരുന്നു പാന്റുടുത്തിരുന്നത്. കൃഷ്‌ണൻ മാസ്റ്റരുടെ ഇടപെടൽ എനിക്ക് ഒരുതരത്തിൽ അനുഗ്രഹമായി. കോളേജിൽ സമയം ചെലവഴിക്കുന്നത് എൻ്റെ മറ്റു പരിപാടികളെ ബാധിച്ചിരുന്നു. കോളേജിന്റെ കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിച്ചു ഞാൻ കലാപ്രവർത്തനങ്ങളിലും കരാട്ടെയിലും സജീവമായി. അഭിപ്രായ ഭിന്നതയുടെ പേരിൽ പിന്നീട് അക്ഷര കോളേജ് രണ്ടായി. അക്ഷര എന്നപേരിൽത്തന്നെയാണു കുന്നോത്തുപറമ്പിലും പാറാടും രണ്ടു വിഭാ ഗവും കോളേജ് നടത്തിയത്.

1987ൽ പാനൂർ റവന്യൂ ജില്ലാ യുവജനോത്സവത്തിൽ മത്സരിക്കാൻ ചെണ്ടയാട് അബ്‌ദുൾ റഹ്‌മാൻ സ്‌മാരക യുപി സ്കൂ‌ളിലെ വിദ്യാർഥികളെ നാടകം പരിശീലിപ്പിച്ചതു ഞാനാണ്. ഈ വിദ്യാലയത്തിലെ അധ്യാപകനായ ഭാസ്ക്കൻ മാസ്റ്റർ നിർബന്ധിച്ചതു കൊണ്ടാണു ഞാനിത് ഏറ്റെടുത്തത്. ചെണ്ടയാട്ട് കൊല്ലപ്പെട്ട കെ പി ചാത്തുവിൻ്റെ മകൻ ബാബു ഈ സ്‌കൂളിലെ അധ്യാപകനാണ്. മലയൻ ആണ്ടിയാണു നാടകത്തിനുവേണ്ടി ചെണ്ട കൊട്ടിയത്. പല പരിപാടികളിലും എൻ്റെ കൂടെ ചെണ്ട കൊട്ടാൻ അദ്ദേഹം വന്നിരുന്നു.

മത്സരത്തിൽ ആദ്യത്തേതു ചെണ്ടയാട് ഗുരുദേവ സ്‌മാരക യുപിയുടെ നാടകമായിരുന്നു. കെ പി ചാത്തുവിന്റെ അനുജൻ നാണുമാസ്റ്ററുടെ ഭാര്യയാണ് ഇവിടത്തെ പ്രധാനാധ്യാപിക. കൊളവല്ലൂർ ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപകനാണു നാണു മാസ്റ്റർ. അബ്‌ദുൾ റഹിമാൻ സ്‌മാരക യുപിയുടെ നാടകം തുടങ്ങിയപ്പോൾ കളർ വെളിച്ചം ഇല്ലാതായി. ദൃശ്യപ്രാധാന്യമുള്ള നാടകമായതിനാൽ സ്റ്റേജ്‌ലൈറ്റിൽ മാത്രം നാടകം അവതരിപ്പിക്കാൻ കഴിയുമായിരുന്നില്ല. ഇതോടെ കുട്ടികൾ നാടകം നിർത്തി പ്രതിഷേധിച്ചു.

അധ്യാപകരുടെ എതിർപ്പു ശക്തമായപ്പോൾ സംഘാടകസമിതി ഇടപെട്ട് ആവശ്യമുള്ള ലൈറ്റുകൾ പുനഃസ്ഥാപിച്ച ശേഷമാണു നാടകം അവതരിപ്പിച്ചത്. കൊലചെയ്യപ്പെട്ട കെ പി ചാത്തുവിന്റെ അനുജനാണു നാണു മാസ്റ്റർ. ജ്യേഷ്‌ഠൻ്റെ മകൻ പഠിപ്പിക്കുന്ന സ്‌കൂൾ ആയതിനാലാണ് അബ്‌ദുൾ റഹ്‌മാൻ സ്‌മാരകത്തിന്റെ നാടകത്തിനു കെ പി നാണുമാസ്റ്റർ ഇടങ്കോൽ വെച്ചത്. ഇതിനു മുൻപ് ധാരാളം പരിപാടികളിൽ ഞാൻ നാണുമാസ്റ്ററുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. ഇതായിരുന്നു ഞാൻ ഏറ്റെടുത്ത പാനൂരിലെ അവസാനത്തെ നാടകം.

🟥
അടുത്ത അധ്യായം ▶ അപകടം വഴി കാട്ടുന്നു

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 25: ഡിസ്കോ ഡാന്‍സര്‍ 

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 28 📖 അപകടം വഴി കാട്ടുന്നു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂർ...

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാൻ നടൻ മോഹൻലാല്‍; അപേക്ഷ നല്‍കി

കൊച്ചി: കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ നടന്‍ മോഹന്‍ലാല്‍. ഇതുസംബന്ധിച്ച്‌...

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറു പേര്‍ക്കെതിരേ കേസ്

പത്തനംതിട്ട: 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ടയിലാണ് സംഭവം. ഒമ്പതാം...

സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത ഉള്‍പ്പെട്ട കമ്മറ്റി താഴെ പോയത്: അൻസിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ പ്രശ്‍നങ്ങള്‍ ഗുരുതരമായതിനെത്തുടർന്ന് കമ്മിറ്റി പിരിച്ചുവിട്ട പശ്ചാത്തലവും, തുടർന്നുണ്ടായ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വലിയ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവിലയില്‍...

അധ്യായം 28 📖 അപകടം വഴി കാട്ടുന്നു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂർ...

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാൻ നടൻ മോഹൻലാല്‍; അപേക്ഷ നല്‍കി

കൊച്ചി: കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ നടന്‍ മോഹന്‍ലാല്‍. ഇതുസംബന്ധിച്ച്‌...

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറു പേര്‍ക്കെതിരേ കേസ്

പത്തനംതിട്ട: 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ടയിലാണ് സംഭവം. ഒമ്പതാം...

സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത ഉള്‍പ്പെട്ട കമ്മറ്റി താഴെ പോയത്: അൻസിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ പ്രശ്‍നങ്ങള്‍ ഗുരുതരമായതിനെത്തുടർന്ന് കമ്മിറ്റി പിരിച്ചുവിട്ട പശ്ചാത്തലവും, തുടർന്നുണ്ടായ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വലിയ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവിലയില്‍...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു....

തൃശൂർ നെടുപുഴയിൽ ബോട്ട് മറിഞ്ഞു കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട്...

ബെംഗളൂരുവില്‍ ഡേ കെയറിൽ കുഞ്ഞുങ്ങളെ ഉപദ്രവിച്ച കേസിൽ രണ്ട് ആയമാർ അറസ്റ്റിൽ

ബെംഗളൂരു: ഡേ ​​​​കെ​​​​യ​​​​റി​​​​ൽ കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച ര​​​​ണ്ട് ആ​​​​യ​​​​മാ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ. മ​​​​ഞ്ജു​​​​ള,...

Related Articles

Popular Categories