Follow the News Bengaluru channel on WhatsApp

ആരാന്റെ മാവിലെ മാങ്ങ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

പത്തൊമ്പത് 

ആരാന്റെ മാവിലെ മാങ്ങ

 

നാലു മണിക്ക് കൂട്ടബെല്ലടിച്ച് സ്‌കൂള്‍ വിട്ടാല്‍ റോഡും പാടവരമ്പും താണ്ടി വീടെത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ പുഴ വഴി വീട്ടിലെത്താം. കസിന്‍ ബ്രോഅപ്പു ഏട്ടനും, ബാബുഏട്ട, പവിത്രേട്ട മുതല്‍പേരടങ്ങുന്ന ഭൂതഗണങ്ങളും എപ്പോഴും ഒരുമിച്ചാണ് സ്‌കൂളില്‍ പോക്കും വരവും. ഒരീസം സ്‌കൂളില്‍ നിന്നും വരുംവഴി നെല്ലിപ്പറമ്പും പാടവും താണ്ടി പുഴയിലെത്തി. ഊരിയ ടൗസറും ഷര്‍ട്ടും കറുത്ത റബര്‍ ബാന്റിട്ട പുസ്തകക്കെട്ടും തലയില്‍ വെച്ച് അണകെട്ടി നിര്‍ത്തിയ വെള്ളത്തിലിറങ്ങി നടന്നുതുടങ്ങി. അന്ന് ട്രൗസറിനടിയില്‍ അടിവസ്ത്രമിടുന്ന പരിഷ്‌കാരം അയിലൂരില്‍ എത്തിയിട്ടില്ല.

വാസുവിന്റെ തോട്ടത്തില്‍ നിന്നും പുഴയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഗോമൂച്ചിയില്‍ ബീവറേജിന് മുന്‍പില്‍ ആളു കൂടിയപോലെ തിങ്ങിനിറഞ്ഞു ഗോമാങ്ങ. ആരാന്റെ മാവിലെ മാങ്ങക്കു രുചി കൂടുമല്ലോ. സംഘം വേലിമുള്ളും കൈതമുള്ളും അസ്ഥാനങ്ങളില്‍ കൊള്ളുന്നത് വകവെക്കാതെ പൊത്തിപ്പിടിച്ചു തോട്ടത്തില്‍ കയറി ഏറു തുടങ്ങി.

പുഴയില്‍ മാങ്ങാ പ്രളയം. എല്ലാവരും പിറന്നപടി കഴുത്തോളം വെള്ളത്തിലിറങ്ങി മാങ്ങ വാരിക്കൂട്ടുന്ന നേരത്തു വാസു തോട്ടത്തില്‍ കത്തിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. വികടസരസ്വതി കയറുപൊട്ടിച്ചു. ഭരണി പാട്ടിനെ നാണിപ്പിക്കുന്ന തെറിയും പറഞ്ഞു വാരിക്കൂട്ടിയ മാങ്ങയും നീചന്മാരുടെ ഷര്‍ട്ടും ട്രൗസറുമെല്ലാം എടുത്തോണ്ട് പോയി. പിന്നെ താളിന്റെ ഇലകൊണ്ട് നാണം മറച്ചാണത്രെ ഇവര്‍ വീട്ടിലെത്തിയത്.

സംഭവം കേട്ടശേഷം ഡ്രൈവര്‍ ശശി ‘ആകേ…’.ന്നു പറഞ്ഞു മൂക്കത്തു വിരല്‍ വെച്ചുവെന്നും,
ആ മഹാപാവിക്കു ഇവരുടെ ട്രൗസറെങ്കിലും കൊടുക്കായിരുന്നില്ലേന്നും പറഞ്ഞുവെന്നു സ്വ. ലേ.റിപ്പോര്‍ട് ചെയ്തു.

⏹️
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്- ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്– കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്- ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ് – കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌ – ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.