Follow the News Bengaluru channel on WhatsApp

കേശവന്റെ തിരോധാനം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

ഇരുപത്തിയൊമ്പത്       

കേശവന്റെ തിരോധാനം

കേശവന്‍ അന്നും ഉച്ചക്ക് ചുട്ട പപ്പടവും കൂട്ടി കഞ്ഞിയും കുടിച്ചു കൈ കഴുകി ട്രൗസറിന്റെ മൂട്ടില്‍ തുടച്ചു അടുക്കളയില്‍ നിന്നും പോകുന്നത് രാശമ്മ ചേച്ചി കണ്ടതാണ്. ചെക്കനെ ആവശ്യത്തിനും അനാവശ്യത്തിനും കാവേരിമുത്തി അവന്റെ ഇടത്തെ ചെവിക്കു പിടിച്ചു രണ്ടുമൂന്നു തിരുമ്മു തിരുമ്മി തലയില്‍ ടെ ടെ ന്നു ചൊട്ടുന്നതിനോട് എല്ലാവര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. മുത്തി ഈര്‍ക്കിലി പരുവമാണെങ്കിലും ചൊട്ടിനു നല്ല അമരമായിരുന്നു. പിന്നെ സരസ്വതി വാക്കും, പ്രാക്കും അകമ്പടി ഉള്ള കാരണം ചൊട്ടുശബ്ദം കേള്‍ക്കണമെങ്കില്‍ അതീവ ജാഗരൂകരായിരിക്കണം.

അമ്മയില്ലാത്ത കുട്ടിയാണെന്ന പരിഗണന തീരെ ഇല്ലായിരുന്നു. അമ്മയില്ലാത്ത കുട്ടിക്ക് സാധാരണയില്‍ കവിഞ്ഞ ലാളനയും സ്‌നേഹവും കിട്ടേണ്ടതാണെന്ന അറിവ് മുത്തിക്ക് ഇല്ലാതെ പോയതെന്താണ് എന്ന് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. മണ്ടയില്‍ മര്‍ദ്ദനമേല്‍ക്കുമ്പോഴും കേശവന്‍ കമാന്നൊരക്ഷരം മിണ്ടാറില്ല. വേദന കൊണ്ട് കണ്ണില്‍ നിന്നും കണ്ണുനീര്‍ മുത്തുകള്‍ ഇറ്റിറ്റു വീഴുമ്പോഴും പാവം കേശവന്‍ മൗനിയായിരിക്കും. ബാല്യം ഇത്രയേറെ വേദനാപൂര്‍ണ്ണമായിട്ടും കേശവന് ആരോടും പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് പെങ്ങള്‍ ദേവിയുമായി തല്ലുണ്ടാക്കുമെന്നല്ലാതെ കേശവന്‍ ശാന്തനും ലേശം അമാന്തക്കാരനും നിര്‍ദ്ദോഷിയുമായിരുന്നു.

ദേവി സ്‌നേഹപൂര്‍വ്വം ‘ഉണ്ണീഷ്ണാ’ ന്നെ വിളിക്കൂ. ദേഷ്യം വരുമ്പോള്‍ ചൊക്കറേ, കൊശവ എന്നെല്ലാം വിളിക്കും. അത് കാര്യം വേറെ. അന്നും കഞ്ഞിക്കു മുന്‍പ് ചില്ലറ കശ പിശ ഉണ്ടായി എന്നുള്ളത് സത്യമാണ്. തെറ്റ് ആരുടെ പക്ഷത്തായാലും മുത്തിയുടെ കൈ കേശവശിരസ്സിനെ ലക്ഷ്യം വെച്ചേ നീങ്ങുകയുള്ളു. എന്തോ കാന്തവും ഇരുമ്പും പോലെ ഒരു അട്ട്രാക്ഷന്‍. അന്നത്തെ ചൊട്ടു കൊണ്ട് മുഴച്ച മൊട്ടത്തല തടവിക്കൊണ്ട് പോയ കേശവനെ കാണാനില്ല എന്ന വാര്‍ത്തയാണ് പിന്നെ കേട്ടത്.

വീട്ടുകാര്‍ കരച്ചിലും പിഴിച്ചിലും നെഞ്ചത്തടിയും നിലവിളിയും തുടങ്ങിയപ്പോഴാണ് തോട്ടശേരി നിവാസികള്‍ വിവരം അറിയുന്നത്. പിന്നെ ഒറ്റക്കും സംഘം ചേര്‍ന്നും അന്വേഷണം ആയി. ചെക്കന്‍ വല്ല കടുംകൈയും ചെയ്തിരിക്കുമോ എന്ന ശങ്ക എല്ലാവരെയും അലട്ടി. വാട്ടര്‍ വര്‍ക്സിലും ചാമിയാരുടെ തോട്ടത്തിലും എല്ലാം തിരഞ്ഞിട്ടും കേശവന്റെ പൊടിപോലും കിട്ടിയില്ല. ഓട്ടത്തിനിടയില്‍ പാറുക്കുട്ടിമുത്തി വീണു കൈയിന്റെയും കാലിന്റെയും മുട്ട് ചിരകി ചോരപൊടിച്ചു.
പടിക്കലെ രാമേട്ട ഇടത്തെ കയ്യിന്റെ ചൂണ്ടു വിരലിനും നടുവിരലിനും ഇടയിലെ ഗ്യാപ്പില്‍ കൂടി മുറുക്കി തുപ്പി വളമടയില്‍ മുളങ്കോലിട്ടു കുത്തി തിരച്ചില്‍ തുടങ്ങി. അപകടം മണത്ത ബപ്പിനായ വയ്യെങ്കിലും കഴിയാവുന്നത്ര ഉച്ചത്തില്‍ കുരച്ചു കൊണ്ടും വാലാട്ടി കൊണ്ടും വലംകാല്‍ കൊണ്ട് ഇടയ്ക്കു ചൊറി മാന്തി കൊണ്ടും
തിരച്ചിലിനു ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിച്ചു. കുഞ്ചു മുത്തിയുടെ നാമജപം അന്ന് ആദ്യമായി ശബ്ദരൂപം കൈക്കൊണ്ടു. നാരായണ മാമ ഉച്ചയുറക്കത്തെ ഉപേക്ഷിച്ചു.ചെക്കനെ കണ്ടുകിട്ടിയാല്‍ കുറുമ്പ ഭഗവതിക്കൊരു കടും പായസം നേര്‍ന്നു. അച്ഛേമ കിണറ്റില്‍ നിന്നും കുമിള വരുന്നത് കണ്ടു എന്ന് പറഞ്ഞു മുങ്ങല്‍ വിദഗ്ധന്‍ ചീര്‍മ്പനെ വിളിക്കാന്‍ സദാനന്ദനെ തലവട്ടംപാറക്കു ഓടിച്ചു.
തങ്കോച്ചേമ വേലി ചാടുന്നതിനിടയില്‍ മുണ്ടു കീറി വണ്ണക്കാലില്‍ മുള്ളു കൊണ്ട് ഈശ്വരാ.. ഗുരുവായൂരപ്പാന്നു പറഞ്ഞു കൂക്കി വിളിച്ചു. എന്തിനു പറയുന്നു സിംഹം മുത്തശ്ശന്‍ വരെ ധൈര്യം എവിടന്നൊക്കെയോ ചോര്‍ന്നൊലിക്കുന്നത് സ്തബ്ധനായി നോക്കിനിന്നു.

പിന്നെ എല്ലാവരും ഒന്ന് രണ്ടു മണിക്കൂര്‍ നേരത്തെ സമഗ്രവും സമ്പൂര്‍ണവുമായ തിരച്ചില്‍ നിര്‍ത്തി വാട്ടര്‍ വര്‍ക്സിനു മുന്‍പില്‍ ഊഹാപോഹങ്ങളുടെ കൊടുമുടി കയറവെ അത് സംഭവിച്ചു. വീട്ടിലെ കട്ടിലിനടിയില്‍ ദുരുദ്ധേശങ്ങളൊന്നുമില്ലാതെ
വെറുതെ കിടന്നുറങ്ങിയ കേശവന്‍ ഉണര്‍ന്നപ്പോള്‍ ആരെയും കാണാതെ ഇതെന്തു കഥ എന്നാലോചിച്ചു കണ്ണും തിരുമ്പി ആള്‍ക്കൂട്ടത്തിലെത്തി. കേശവ ശിരസ്സ് ലക്ഷ്യമാക്കി നീളാന്‍ തുടങ്ങിയ കാവേരിമുത്തിയുടെ വലംകൈ അന്നാദ്യമായി നിഷ്‌ക്രിയമാകുകയും ഉദ്ദിഷ്ട കാര്യത്തില്‍ നിന്നും പിന്‍വാങ്ങുകയും ഉണ്ടായി.

സംഭവം അറിഞ്ഞശേഷം ഡ്രൈവര്‍ ശശി ‘എവെരി സിംഗിള്‍ മിനിറ്റ് മാറ്റേഴ്‌സ്, എവെരി സിംഗിള്‍ ചൈല്‍ഡ് മാറ്റേഴ്‌സ്, എവെരി സിംഗിള്‍ ചൈല്‍ഡ്ഹുഡ് മാറ്റേഴ്‌സ്’ എന്ന് കൈലാഷ് സത്യാര്‍ഥിയെ ഉദ്ധരിച്ചു.

⏹️അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി
വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്-ചാര്‍വാക ദര്‍ശനം
വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല്-നാടക സ്മരണകൾ
വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച്-യാത്രയിലെ രസഗുള
വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്-ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്-കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്-ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ്-കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌-ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ
വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ ഇരുപത് –ചിരിക്കാം കുലുങ്ങരുത്
വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

കഥ ഇരുപത്തിയൊന്ന് –റോസിയുടെ എലിവേട്ട

വായിക്കാം⏩

റോസിയുടെ എലിവേട്ട

കഥ ഇരുപത്തിരണ്ട് -അച്ഛേമയുടെ ചായ

വായിക്കാം⏩

അച്ഛേമയുടെ ചായ

 

കഥ ഇരുപത്തിമൂന്ന് -ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

വായിക്കാം⏩

ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

കഥ ഇരുപത്തിനാല്-ഒരു ദുബായ് കത്തിന്റെ കഥ

വായിക്കാം⏩

ഒരു ദുബായ് കത്തിന്റെ കഥ

കഥ ഇരുപത്തിയഞ്ച്-കൾച്ചറൽ ഗ്യാപ്

വായിക്കാം⏩

കൾച്ചറൽ ഗ്യാപ്

കഥ ഇരുപത്തിയാറ്-അങ്കുച്ചാമി ദി ഗ്രേറ്റ്

വായിക്കാം⏩

അങ്കുച്ചാമി ദി ഗ്രേറ്റ്

കഥ ഇരുപത്തിയേഴ് -അപ്പുക്കുട്ടന്റെ സൗദിവിലാപം

വായിക്കാം⏩

അപ്പുക്കുട്ടന്റെ സൗദിവിലാപം

കഥ ഇരുപത്തിയെട്ട്-തെണ്ടമുത്ത വൃത്താന്തം
വായിക്കാം⏩

തെണ്ടമുത്ത വൃത്താന്തം

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.