Follow the News Bengaluru channel on WhatsApp

പാലക്കാടന്‍ പെരുമകള്‍

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

മുപ്പത്      

പാലക്കാടന്‍ പെരുമകള്‍

ഞങ്ങള്‍ പാലക്കാട്ട്കാര്‍ പൊതുവെ നിഷ്‌കളങ്കരാണ്. കുറേശ്ശേ പൊട്ടത്തരം ഞങ്ങളില്‍ ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് മറ്റുള്ളവരെ പോലെ അഭിനയത്തില്‍ നൈപുണ്യമില്ലാത്തതിനാലാണ്. ഞങ്ങള്‍ക്ക് ഹൈപോക്രറ്റുകള്‍ ആകാന്‍ ഒരിക്കലും സാധ്യമല്ല.. അസൂയക്കാര്‍ പൂവമ്പഴം കൊണ്ട് കഴുത്തറക്കുന്നവര്‍ എന്നൊക്കെ പറയും.

അപ്പുവേട്ടേ, സ്വാമിഏട്ടേ, രാജിഏട്ടേ തുടങ്ങിയ ഒറ്റ വിളിയില്‍ തന്നെ പാലക്കാട്ടുകാരന്റെ ഹൃദയ വിശാലതയും ആര്‍ദ്രതയും കാണാം. അത് കാണാത്തവരോട് വി കെ എന്‍ ശൈലിയില്‍ ‘പാം പറ ‘ എന്നല്ലാതെ നീചന്മാരോടൊക്കെ എന്ത് പറയാന്‍. അത് കൊണ്ടുതന്നെ മറ്റുള്ളവര്‍ കുറ്റം പറയുന്നത് ഞങ്ങളുടെ തനതു ഭാഷയെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയുമാണ് എന്ന് ഇതിനാല്‍ ബോധ്യപ്പെടുത്തിക്കൊള്ളുന്നു.

ഞങ്ങളുടെ വീട്ടില്‍ മക്കളോ പേരകുട്ടികളോ മറ്റു അതിഥികളോ വരുന്നുണ്ടെന്നു വക്കുക. അവര്‍ പ്രാതല്‍ സമയത്ത് അതായതു വീട്ടുകാര്‍ കഴിക്കുന്ന സമയത്തു മേല്പറഞ്ഞവര്‍ വന്നില്ലെങ്കില്‍ പാലക്കാട്ടുകാര്‍ അവര്‍ക്കായി ഒരിക്കലും കാത്തിരിക്കാറില്ല. സമയമാകുമ്പോള്‍ ഞങ്ങള്‍ കഴിച്ചു പാത്രം മോറി കവുത്തും. ഒരു ദിവസം അല്പം ലേറ്റായാല്‍ എന്താ കുഴപ്പം എന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം. എന്നാലും അതങ്ങിനെയാണ്. കുടുംബത്തിലെ അംഗങ്ങള്‍ വീട്ടിലെത്തുമ്പോള്‍ പാലക്കാട്ടുകാര്‍ ‘വെരിന്‍ വെരിന്‍ ഇരിക്കിന്‍’ എന്ന് സ്‌നേഹത്തോടെ വരവേല്‍ക്കും. എന്നാല്‍ പുറത്തുള്ളവര്‍ , ബന്ധു ജനങ്ങള്‍ എന്നിവര്‍ വരുമ്പോള്‍ അടുക്കളയില്‍ തകൃതിയായി പണിയിലോ അല്ലെങ്കില്‍ തോട്ടത്തിലോ തൊടിയിലോ ആയിരിക്കും. ഇനി അവര്‍ വരുന്നത് കാലത്താണെങ്കില്‍ ഞങ്ങള്‍ മുഖത്തു നോക്കി ചോദിക്കും. വീട്ടീന്ന് ഇറങ്ങുമ്പോ കാപ്പീം പലഹാരോം കഴിച്ചിട്ടല്ലേ വന്നത് എന്ന്. അങ്ങിനെ ചോദിക്കാതെ വല്ലോം ഉണ്ടാക്കി കൊടുത്താല്‍ അത് ശാപ്പിട്ടു അതിഥിക്ക് ചുമ്മാ എന്തിനു ദഹനക്കേടുണ്ടാക്കണം എന്ന് വെച്ചിട്ടാണ് ചോദ്യം ട്ടോളിന്‍. പിന്നെ ഇടനേരത്താണ് ആരെങ്കിലും വരുന്നതെങ്കില്‍ കാപ്പിയോ ചായയോ, പാലൊഴിച്ചതോ ഒഴിക്കാത്തതോ, പാല്‍പൊടിയോ സാക്ഷാല്‍ പാലോ, വിത്തോ വിതൗട്ട്‌ടോ എല്ലാം വിശദമായി ചോദിച്ചറിഞ്ഞിട്ടേ കാപ്പിക്കിണ്ടി അടുപ്പില്‍ വെക്കൂ. കാരണം വന്നവരുടെ ഇഷ്ടമാണ് ഞങ്ങളുടെയും ഇഷ്ടം എന്നതുകൊണ്ടാണ്. അല്ലാതെ നിങ്ങള്‍ ഏയ് ഒന്നും വേണ്ട ഇപ്പൊ കുടിച്ചേള്ളൂ എന്ന് പറയുമെന്ന് പ്രതീക്ഷിച്ചിട്ടേ അല്ല ട്ടോളിന്‍. ഉച്ചക്ക് ഭക്ഷണത്തിന്റെ സമയത്താണ് അതിഥികള്‍ എത്തുന്നതെങ്കില്‍ വീട്ടുകാര്‍ കഴിക്കുന്നത് തന്നെ അതിഥികള്‍ക്കും. മുളകുവറത്ത പുളി എന്ന പാലക്കാടന്‍ പുളിവെള്ളം അതിഥിയെ കൊണ്ടു നിഷ്ട്ടൂരമായി കുടിപ്പിച്ചാലും വേറെ കറികള്‍ വെക്കാത്തതു് ഞങ്ങളുടെ പൊങ്ങച്ചം ഇല്ലായ്മയുടെ നേര്‍ കാഴ്ച മാത്രമാണ്. ഫുള്‍ പപ്പടം ഒന്നോ രണ്ടോ വറത്തു കൊടുക്കാതെ പത്തു പേര്‍ക്ക് മൂന്നെണ്ണം കഷ്ണിച്ചു വറത്തു കൊടുക്കുന്നതും പാലക്കാടന്‍ സ്‌റ്റൈല്‍.

മാങ്ങാപ്പഴകാലത്ത്  അത് കൊണ്ടുള്ള കൂട്ടാനും ചക്ക കാലത്തു് ചക്ക ചൊള എലിശ്ശേരി, ചക്ക കുരു ഉപ്പേരി, മൊളോഷ്യം ഇത്യാദികള്‍ ആയിരിക്കും നിത്യ വിഭവങ്ങള്‍. ഇനി ദേവേന്ദ്രന്റച്ഛന്‍ മുത്തുപ്പട്ടരു് ഗസ്റ്റായി വന്നാലും മെനുവില്‍ നോ ചേഞ്ച്. അതാണ് പാലക്കാട്ടു കാരുടെ പ്രകൃതി സ്‌നേഹം. പിന്നെ ഞങ്ങള്‍ സംഭാഷണങ്ങളില്‍ നേരെവാ നേരെ പോ സിദ്ധാന്ത കാരാണ്. ആരെയും പിണക്കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ആരെന്തു പറഞ്ഞാലും ഓ.. ഓ.. എന്നെ ഞങ്ങള്‍ പറയൂ. അതുകൊണ്ടു കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് നില പാടുകളില്ലെന്നും ഉള്ള നിലപാടുതറകള്‍ ദുര്‍ബ്ബലമാണെന്നും മറ്റുള്ളവര്‍ പറയും. അവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങളുടെ പാലക്കാടന്‍ ഗ്രാമങ്ങളില്‍ ഉള്ള തെക്കേ തറ, വടക്കേ തറ, കിഴക്കേ തറ, പടിഞ്ഞാറേ തറ, ആശാരി തറ, കൈകളോ തറ, മൂത്താന്തറ, കമ്മാന്തറ തുടങ്ങിയ തറകള്‍ വേറെ എവിടെയുണ്ട് എന്നാണ്. ഈ ഓരോ തറക്കും ഓരോ നിലപാടുകള്‍ ഉണ്ടല്ലോ. അത് പോരെ.

ഈയിടെ ഒരു മറുനാടന്‍ പാലക്കാടന്‍ നായരുടെ വീട്ടില്‍ ഉച്ചയൂണ് കഴിച്ച കണ്ണൂര് നായര്‍ ഇലയില്‍ വിളമ്പിയ ഉണക്കമീന്‍ വറത്തതിന്റെ അളവ് കണ്ടിട്ട് ഇതെന്താ പ്രസാദമാണോ എന്ന് ചോദിച്ചത്രേ. പി. എന്‍. മറുപടിയായി കാച്ചിയത് പാലക്കാട് കടല്‍ തീരം ഇല്ലാത്തതുകൊണ്ട് പണ്ടുതൊട്ടേ ഉണക്കമീനിനു കുടുമ്മത്തു റേഷന്‍ ആയതു കാരണം ശീലം മാറിയിട്ടില്ല എന്നത്രെ.

ഒള്ള കാര്യം ഒള്ള പോലെ പറയുന്നവരാണ് പാലക്കാട്ടുകാര്‍. ഒരിക്കല്‍ രാധക്കുട്ടിയുടെ കടയില്‍ നില്‍ക്കുമ്പോള്‍ ഒരു ഗള്‍ഫ് കാരന്‍ ചെക്കന്‍ ടാക്‌സിയില്‍ വന്നിറങ്ങി. ഒരു ജീരക സോഡ വാങ്ങി കുടിക്കുന്നതിനിടയില്‍ അവിടെ ഉണ്ടായിരുന്ന ഒരു കഷ്ടകാലന്‍ നായര്‍ പഴയ പരിചയം പുതുക്കി ഒരു റോത്തമന്‍സ് ഇസ്‌കി വലി തുടങ്ങി. ഗള്‍ഫന്‍ സ്ഥലം വിട്ടു. കഷ്ടകാലന്‍ റോത്തമന്‍സിന്റെ അവസാന പഫും എടുത്തു് കുറ്റി നിലത്തിട്ടു ചവിട്ടി അരച്ചു കൊണ്ട് അടുത്ത് നിന്നവനോട് കാച്ചിയ ഡയലോഗ് ‘കള്ളപ്പന്നി കാശുണ്ടാക്കി’ എന്നാണ്.

പിന്നെ ചില പാലക്കാടന്‍ ശീലങ്ങള്‍. ടൂത് പേസ്റ്റ് കഴിഞ്ഞാല്‍ ഞങള്‍ അതിന്റെ ട്യൂബ് ചവിട്ടി അരച്ചും വാതിലിനിടയില്‍ വെച്ച് ഞെരിച്ചും മാക്‌സിമം യൂട്ടിലൈസേഷന്‍ ഉറപ്പാക്കും. സോപ്പ് തേഞ്ഞു ബ്ലേഡ് കനമാകുമ്പോള്‍ പുതിയ സോപ്പില്‍ ഒട്ടിച്ചു തേക്കും ഷാംപൂ കഴിഞ്ഞാല്‍ ബോട്ടിലില്‍ വെള്ളം ഒഴിച്ച് പരമാവധി ഊറ്റും. സ്മാളടിക്കുമ്പോള്‍ കുപ്പികഴുകി ആ വെള്ളവും കുടിക്കും. പിന്നെ ചോറ് വെള്ളച്ചോറാക്കും. വെള്ളച്ചോറ് പഴക്യാല്‍ അതരച്ചു അടുപ്പിന്റെ പള്ളയില്‍ ഉണക്കി കൊണ്ടാട്ടമുണ്ടാക്കും.
ഈ വിദ്യകളൊക്കെ ഞങ്ങളില്‍ നിന്നും അടിച്ചെടുത്തിട്ട് ആഗോള മലയാളി ഞങ്ങള്‍ പാലക്കാട്ടുകാര്‍ പാവങ്ങളാണ്, പൊട്ടന്മാരാണ്, ചെറ്റകളാണ്, എന്നൊക്കെ പറഞ്ഞു നടക്കുമ്പോള്‍ നല്ല ദെണ്ണണ്ട്ട്ടോളിന്‍.

സംഗതി കേട്ടിട്ട് ഡ്രൈവര്‍ ശശി പറഞ്ഞത് പാലക്കാട്ടുകാര്‍ തറവാടികള്‍ ഒന്നും അല്ലെങ്കിലും അമ്പേ ചെറ്റകളൊന്നുമല്ലെന്നാണ്…

 

⏹️അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി
വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്-ചാര്‍വാക ദര്‍ശനം
വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല്-നാടക സ്മരണകൾ
വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച്-യാത്രയിലെ രസഗുള
വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്-ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്-കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്-ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ്-കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌-ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ
വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ ഇരുപത് –ചിരിക്കാം കുലുങ്ങരുത്
വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

കഥ ഇരുപത്തിയൊന്ന് –റോസിയുടെ എലിവേട്ട

വായിക്കാം⏩

റോസിയുടെ എലിവേട്ട

കഥ ഇരുപത്തിരണ്ട് -അച്ഛേമയുടെ ചായ

വായിക്കാം⏩

അച്ഛേമയുടെ ചായ

 

കഥ ഇരുപത്തിമൂന്ന് -ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

വായിക്കാം⏩

ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

കഥ ഇരുപത്തിനാല്-ഒരു ദുബായ് കത്തിന്റെ കഥ

വായിക്കാം⏩

ഒരു ദുബായ് കത്തിന്റെ കഥ

കഥ ഇരുപത്തിയഞ്ച്-കൾച്ചറൽ ഗ്യാപ്

വായിക്കാം⏩

കൾച്ചറൽ ഗ്യാപ്

കഥ ഇരുപത്തിയാറ്-അങ്കുച്ചാമി ദി ഗ്രേറ്റ്

വായിക്കാം⏩

അങ്കുച്ചാമി ദി ഗ്രേറ്റ്

കഥ ഇരുപത്തിയേഴ് -അപ്പുക്കുട്ടന്റെ സൗദിവിലാപം

വായിക്കാം⏩

അപ്പുക്കുട്ടന്റെ സൗദിവിലാപം

കഥ ഇരുപത്തിയെട്ട്-തെണ്ടമുത്ത വൃത്താന്തം
വായിക്കാം⏩

തെണ്ടമുത്ത വൃത്താന്തം

കഥ ഇരുപത്തിയൊമ്പത്-കേശവന്റെ തിരോധാനം
​വായിക്കാം⏩

കേശവന്റെ തിരോധാനം

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.